വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1920 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഒരു മിഡിൽ സ്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അന്നത്തെ പഠന സമ്പ്രദായം. അന്ന് വെങ്ങാനൂർ പ്രദേശത്ത് ആകെയുണ്ടായിരുന്നത് മൂന്നു ക്ലാസുകളുള്ള ചാവടി നട പ്രീ പ്രൈമറിസ്കൂൾ മാത്രമായിരുന്നു. മിഡിൽ സ്കൂളായിരുന്ന വി പി എസ് പിന്നീട് ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായിട്ടു മാറി. ശ്രീ. വിക്രമൻപിള്ളയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനം വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻമാരുടെ പ്രത്യേകം അഭിനന്ദനത്തിന് പാത്രമാവുകയും വർദ്ധിച്ചു വരുന്ന വിദ്യാർത്ഥികളുടെ ബാഹുല്യ മനുസരിച്ച് ഒരു സ്വകാര്യ സ്കൂൾ സ്ഥാപിക്കുവാൻ വകുപ്പധികൃതർ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 1095 ഇടവമാസം അഞ്ചാം തീയതി പുതുതായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്കൂളിന്റെ പുരോഗതി തന്റെ ജീവിത വ്രതമായി കരുതിയ അദ്ദേഹം പ്രഗത്ഭരായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും ശ്രദ്ധിച്ചു. വളരെ വേഗം തന്നെ മിഡിൽ സ്കൂൾ ഹൈസ്കൂളായി വളർന്നു. തുടർന്ന് പ്രസ്തുത സ്കൂൾ പിന്നെയും വളർന്നു വലുതായി രണ്ടാ മഹാ വിദ്യാലയങളായി പരിണമിച്ചു. കൊല്ലവർഷം 1920 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിൽ സ്കൂൾ 1945ആയപ്പോഴേയ്ക്കുും ഹൈസ്കൂളായി മാറിയിരുന്നു.

പ്രൈമറി
അപ്പർ പ്രൈമറി വിഭാഗം