സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • 2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ

    • ഒരുമയോടെ..... കൈകോർത്ത്.....

      • കോവിഡ് മഹാമാരി ലോക ജനതയെ ബാധിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ജനജീവിതം വീടുകളുടെ നാലു ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സെന്റ്. തെരേസാസ് ഹൈസ്കൂളിലെ കുട്ടികളും, അധ്യാപകരും അനധ്യാപകരും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആ പ്രവർത്തനങ്ങളിലൂടെ......

      • ചേർത്തല തുറവൂർ ഉപജില്ല മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂൾ എൽപി, യുപി, എച്ച്എസ് വിഭാഗം വിദ്യാർഥിനികളും നിറമനസ്സോടെ തെരേസ്യൻ കുടുംബത്തിലെ എല്ലാ സഹപ്രവർത്തകരും കരുതലോടെ, ജാഗ്രതയോടെ, കേരള ജനതയ്ക്ക് വേണ്ടി വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പ്രിയ ബഹു. ഭരണാധികാരികൾക്ക്, ജില്ലാ സാരഥികൾക്ക്, ആരോഗ്യപ്രവർത്തകർക്ക്, നിയമപാലകർക്ക്, മറ്റു പല മേഖലകളിലും പ്രവർത്തിക്കുന്നവർക്ക്..... സ്നേഹാദരവോടെ കൂപ്പു കൈകളുമായി സമർപ്പിക്കുന്നു. (https://youtu.be/neNd-krYzIs)

      • കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസമായി തെരേസ്യൻ കുടുംബാംഗങ്ങൾ സമർപ്പിക്കുന്ന ഗാനോപഹാരം. (https://youtu.be/KztUiv8QVwU)

      • മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ (എൽ പി വിഭാഗം ) നാലാം ക്ലാസിലെ കുഞ്ഞുങ്ങൾ 2020 ലോക്ക് ഡൗൺ കാലത്ത് അവരവരുടെ വീടുകളിലിരുന്ന് ചുവടു വച്ചതെല്ലാം ചേർത്തിണക്കി കൂട്ടി ചേർത്തപ്പോൾ. (https://youtu.be/c51tV72sDyE)

      • തെരേസ്യൻ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ.... (https://youtu.be/iA1tSSPH05o)

      • സെന്റ് തെരേസാസ് ഹൈസ്കൂൾ ചരിത്ര വഴികളിലൂടെ ഒരു എത്തി നോട്ടം. (https://youtu.be/oegQWbqiDQQ)

      • തെരേസ്യൻ കുടുംബത്തിന്റെ അങ്കണത്തിൽ നിന്ന് ഔദ്യോധികമായി പടിയിറങ്ങുന്ന ഞങ്ങളുടെ പ്രിയ ജോസച്ചനും, ജയ ടീച്ചർക്കും, എൽസി ടീച്ചർക്കും, ഞങ്ങളുടെ സ്കൂളിലെത്തന്നെ ഒരംഗമായിരുന്ന ഗോപിനാഥൻ സാറിനും നിറഞ്ഞ മനസ്സോടെ.... യാത്രാ മംഗളാശംസകളോടെ ഒരു ഉപഹാര സമർപ്പണം ഇതാ നിങ്ങൾക്ക് മുൻപിൽ. (https://youtu.be/TocSQNtMUIo)

      • ലോക്ക് ഡൗൺ കാലത്ത് നാലാം ക്ലാസിലെ കുരുന്നുകളുടെ വരകളും, കൈവിരുതുകളും. (https://youtu.be/rp7Go6D3rvw)

      • കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലൂടെ (https://youtu.be/c51tV72sDyE)

      • തീവ്രമായ കൊറോണ മഹാമാരി കാലഘട്ടത്തിൽ രക്ഷിതാക്കളും ,അധ്യാപകരും , കുട്ടികളും ചേർന്ന് ഓൺലൈൻ മാധ്യമത്തിലൂടെ ഓണമാഘോഷിച്ചപ്പോൾ.... (https://youtu.be/j56skRallpg, https://youtu.be/2dasB-uWeOw )|

      • ഓൺലൈൻ സർഗവേദി (https://youtu.be/bbJ4NFD69F0)

      • ഡിജിറ്റൽ മാഗസിനുകൾ

        • 2020 -21 അധ്യയന വർഷത്തിൽ സ്കൂളിൽ നിന്നും തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകളിലൂടെ...

        • ഡിജിലയം 2020-21
          https://theresian.nuvie.live/

                      2020 - 21 അധ്യയന വർഷം കോവിഡ് എന്ന മഹാമാരി ജനജീവിതത്തെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കിയപ്പോൾ ഗുരുമുഖത്ത് നിന്ന് കണ്ടും, കേട്ടും, അറിഞ്ഞും, നേടിയെടുത്ത അറിവുകൾ പുതിയ മാനങ്ങൾ തേടിയപ്പോൾ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ട് ശ്രീമതി .ജിത്തു ജോയ് (സ്കൂൾ എസ്.ഐ ടി സി യുടെ ചാർജ് ) അധ്യാപികയായ ശ്രീമതി ബിനു. കെ ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ തയ്യാറാക്കി യതാണ് "ഡിജിലയം" എന്ന ഡിജിറ്റൽ മാഗസിൻ. (https://theresian.nuvie.live/)

                      പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെയെല്ലാം കോർത്തിണക്കി വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകളിലൂടെ തയ്യാറാക്കിയ "ഡിജിറ്റൽ " മാതൃകയിലുളള മാഗസിനായ "ഡിജിലയം" സംസ്ഥാന, ജില്ലാതല അധികാരികളിൽ നിന്നും, മറ്റു വിവിധ മേഖലകളിൽ നിന്നും പ്രശംസാപാത്രത്തി നർഹമായിത്തീരുകയും, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമാം വിധം ഉയർന്ന നിലവാരമുള്ളതാണെന്ന് പ്രസ്തുത ഉദ്ഘാടന കർമ്മ ചടങ്ങിൽ പങ്കെടുക്കുവാൻ സന്നിഹിതനായ ബഹു. ജില്ലാ കൈറ്റ് കോഡിനേറ്റർ ശ്രീ ഋഷി നടരാജൻ അഭിപ്രായപ്പെട്ടത് സെന്റ്. തെരേസാസ് ഹൈസ്കൂളിന് ഏറെ അഭിമാനകരവും, പൊൻത്തിളക്കവും നൽകുന്നു.

      • https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true

        പരിസ്ഥിതി ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. (https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true)

      • മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിലെ വിദ്യാർഥികളുടെ പാഠാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തെരേസ്യൻ ലിറ്റിൽ ഷെഫ്സ് എന്ന ഡിജിറ്റൽപാചക മാഗസിൻ പ്രസിദ്ധീകരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പാചകകലയോടെ ഏറെ താല്പര്യം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീമതി ലീന ഗബ്രിയേൽ, ശ്രീമതി റെജി എബ്രാഹം, ശ്രീമതി ക്രിസ്റ്റി സാബു എന്നിവരുടെ നേതൃത്വത്തിൽ ഇത് തയ്യാറാക്കിയത്. ഗൂഗിൾ മീറ്റ് മുഖേനയുള്ള പ്രകാശന ചടങ്ങിൽ ചേർത്തല ഡിഇഒ ശ്രീമതി.സുജയ. ഡി. , എസ്.എസ്.കെ. ആലപ്പുഴ ജില്ലാ പ്രോഗ്രാമിംഗ് ഓഫീസർ എം. ഷുക്കൂർ, നൈപുണ്യ ഹോട്ടൽ മാനേജുമെൻ്റ് അസി.പ്രൊഫ.മാത്യു ജോസഫ്, സ്കൂൾ മാനേജർ റവ.:ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, റവ.ഫാ.ജോഷി മുരിക്കേലിൽ സി എം ഐ എന്നിവർ പ്രസംഗിച്ചു. (https://leenagabriel2.wixsite.com/littlechefs)

        https://leenagabriel2.wixsite.com/littlechefs

      • മറ്റു ഡിജിറ്റൽ മാഗസിനുകളിലൂടെ..

    • രോഗശയ്യയിലായ ശശികലയുടെ കുടുംബത്തിന് മണപ്പുറം സെൻ്റ് തെരേസാസ് ഹൈ സ്കൂളിലെ തെരേസ്യൻ ആർമി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുന്നു.

      സ്കൂൾ വെൽഫെയർ ക്ലബ്

                   കുട്ടികളിൽ മറ്റുള്ളവരോട് ദയ, സ്നേഹം, കരുണ , സഹായ മനസ്ഥിതി എന്നീ മൂല്യങ്ങൾ ജനിപ്പിക്കുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിനായി സ്കൂളിൽ ഒരു വെൽഫെയർ ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ മാസത്തിലും ആദ്യ ആഴ്ചയിൽ കാരുണ്യ ചികിത്സാ സഹായ നിധി ഫണ്ട് ശേഖരിക്കുന്നു. കുട്ടികൾ കുറഞ്ഞത് ഒരു രൂപ അതിൽ നിക്ഷേപിച്ച് പങ്കു ചേരുന്നു. കുട്ടികൾക്ക് സ്കൂളിൽ വച്ചുണ്ടാക്കുന്ന അപകടങ്ങൾക്ക് ഫസ്റ്റ് എയിഡ് വാങ്ങുന്നതിനും അവരുടെ ചികിത്സാ ചെലവിനും ഈ ഫണ്ട് ഉപയോഗിക്കുന്നു. അധ്യാപകരും, മറ്റ് അഭ്യുദയ കാംക്ഷികളും സംഭാവനയായി നൽകുന്ന തുകയും ഈ നിധിയിൽ ചേർക്കുന്നു. ഈ നിധിയിൽ നിന്നും സാമ്പത്തിക പരാധീനത നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സാ സഹായവും നൽകി വരുന്നു.


    • സ്കൂൾ പ്രവേശനോത്സവം

                   സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റോച്ചൻ മംഗലശ്ശേരി യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ, പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.

                   1A,1B ക്ലാസുകളിലെ മുഴുവൻ കുട്ടികളു മായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ. ക്ലാസ് അധ്യാപകർ അ അവരുടെ ഹാജർ എടുക്കുകയും കുട്ടികൾ വീഡിയോ ഓൺ ചെയ്തു present കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു. കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.

    • തിരികെ വിദ്യാലയത്തിലേക്ക് - നവംബർ 1

                   സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21

    • വീട് ഒരു വിദ്യാലയം

                   ജില്ലാടിസ്ഥാനത്തിൽ തുടക്കം കുറിച്ച് തുറവൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ 1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച "വീട് ഒരു വിദ്യാലയം" എന്ന പദ്ധതി മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ കൺവീനർ ശ്രീമതി ബിനു കെ.ജോസഫിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നു. ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ അവരുടെ വീടുകളെ വിദ്യാലയങ്ങളാക്കി മാറ്റി പ്രവർത്തനങ്ങളെ വിഷയാടിസ്ഥാനത്തിൽ കോർത്തിണക്കി തയ്യാറാക്കി വരുന്ന ഈ പദ്ധതി ഒന്നാം ക്ലാസ് മുതൽ മുതൽ ഏഴാം ക്ലാസ്‌ വരെയുള്ള ക്ലാസ് അധ്യാപകരുടെയും ഭാഷാധ്യാപകരുടെയും പൂർണ സഹകരണത്തോടെ ഫലപ്രാപ്തിയിൽ എത്തിച്ചേരുന്നു.


                   *ഏതൊരു കുട്ടിയുടെയും വളർച്ചയിൽ പ്രവൃത്തിപരിചയത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു കുട്ടിയുടെ വളർച്ചയിൽ പാഠ പുസ്തകത്തിനുളള സ്ഥാനം പോലെത്തന്നെ പ്രധാനമാണ് പ്രവൃത്തിപരിചയവും. ഓരോ കുട്ടിയുടെയും സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനും ഇത് ഊന്നൽ നൽകുന്നു. നമ്മൾ വലിച്ചെറിയുന്ന / ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ട് മനോഹരമായ സൃഷ്ടികൾ രൂപപ്പെടുത്തുവാൻ കുട്ടികളെ പ്രവൃത്തി പരിചയം പ്രാപ്തരാക്കുന്നു. ഇതിലൂടെ കുട്ടികളുടെ ചിന്ത, ഭാവന, ഏകാഗ്രത, ക്രിയാത്മക വാസന തുടങ്ങിയവ വളർത്തിയെടുക്കുവാൻ ഇത് ഏറെ സഹായകമാണ്. തെരേസ്യൻ കുരുന്നുകളുടെ സർഗാത്മകവാസന കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.

      കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക.

  • 2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ.

    • ജൂൺ

      1. ലോക സൈക്കിൾ ദിനം

                    സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ.നല്ലൊരു വ്യായാമം കൂടിയായ സൈക്കിൾ സവാരിയിലൂടെ ഹൃദയാരോഗ്യം വർദ്ധിക്കുമെന്നും,. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും കുറയുമെന്നുള്ള അവബോധം കുട്ടികളിൽ നൽകുന്നതിനായി സൈക്കിൾ ദിനം ആചരിച്ചു . ഇന്നേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചും, സൈക്കിളിൻ്റെ ഒപ്പമുള്ള സെൽഫി എടുത്തും , സൈക്കിൾ സവാരി ചെയ്തും, വീടുകളിൽ ആഘോഷിക്കുന്ന വീഡിയോസും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചു .മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സെനോബിയ സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി.. യു പി ഹൈസ്കൂൾ തലത്തിൽ വിദ്യാർഥികൾ സൈക്കിളിങ്ങിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന പോസ്റ്റർ,ഡിസ്ക്രിപ്ഷൻ, സ്പീച്, ആദ്യമായി സൈക്കിൾ ലഭിച്ച ദിനത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എന്നിവ തയാറാക്കി , അയച്ചു നൽകിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ്‌ ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു. (https://youtu.be/WufyunfeUI0)

      2. പരിസ്ഥിതി ദിനാഘോഷം

                     പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്

                     പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ഈ ലക്ഷ്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഉപയോഗ ശുന്യമായ പ്ലാസ്റ്റിക്, കുപ്പികൾ,കവറുകൾ ചിരട്ടകൾ, എന്നിവ ഉപയോഗിച്ച് ഉപയോഗ പ്രദമായ വസ്തുക്കൾ നിർമിച്ച് കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് നേതൃത്വം നൽകി. സ്വന്തം വീട്ടുമുറ്റത്തും വഴിയോരങ്ങളിലും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും സ്വന്തം പേരുകൾ നൽകി അവയെ സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രകൃതിസംരക്ഷണ പോസ്റ്ററുകൾ , ചിത്രങ്ങൾ, മുദ്രവാക്യങ്ങൾ എന്നിവ തയാറാക്കി. എല്ലാ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും, വിഡിയോകളും ക്ലാസ്സ്‌ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. പ്രകൃതി സംരക്ഷണ അവബോധം നൽകുന്ന ക്ലാസ്സുകളും, വീഡിയോകളും ക്ലാസ് തലത്തിൽ ഷെയർ ചെയ്തു.

      3. ബോധവത്ക്കരണ ക്ലാസ്സ്

                    കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാനായി 10A,10B,10C ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് ജൂൺ ആറാം തീയതി ഓൺലൈനായി നടത്തി.

      4. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

    • ജൂലൈ

      1. വീഡിയോ എഡിറ്റിങ് ക്ലാസ്

                    ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 8, 9, 10 ക്ലാസിലെ കുട്ടികൾക്കായ് ആലപ്പുഴ ലിയോ തേർട്ടീൻത്ത് സ്കൂളിലെ സെബാസ്റ്റ്യൻ സർ നയിച്ച വീഡിയോ എഡിറ്റിങ്ങ് ക്ലാസ് സംഘടിപ്പിച്ചു

      2. ചാന്ദ്രദിനം.

                     മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നത് . അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തുകയും,ജൂലൈ 21 ന് നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കുകയും ചെയ്തത്. “ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും” എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ഓർമ്മിപ്പിക്കാനും, വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. യുപി തലത്തിൽ ബഹിരാകാശ യാത്രികരായ നീൽ ആംസ്ട്രോങ് മൈക്കിൾ കോളിൻസ് എഡ്വിൻ ആൽഡ്രിൻ എന്നീ ബഹിരാകാശ യാത്രികരുടെ വേഷത്തിൽ വിദ്യാർത്ഥികൾ എന്റെ ആദ്യ ചാന്ദ്ര അനുഭവം - ഒരു അഭിമുഖം എന്ന പരിപാടി സംഘടിപ്പിച്ചു വീഡിയോയാക്കി പ്രദർശിപ്പിച്ചു. ചാന്ദ്രദിന പോസ്റ്റർ,ആശംസകാർഡുകൾ എന്നിവ നിർമ്മിച്ചും, അമ്പിളിമാമന് കത്തെഴുതിയും,ചാന്ദ്ര ദിന കവിതകൾ ആലപിച്ചും ചാന്ദ്ര ദിന ആഘോഷത്തിൽ കുട്ടികൾ പങ്കാളികളായി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

    • ആഗസ്റ്റ്

      1. സ്വാതന്ത്ര്യ ദിനാഘോഷം

                     ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, എൽ പി തലത്തിൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കവിതകൾ, സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലഘു പ്രസംഗങ്ങൾ,പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. സ്വാതന്ത്ര്യ സമര നേതാക്കളുടെ പ്രച്ഛന്നവേഷം വിദ്യാർഥികൾ അവതരിപ്പിച്ചത് ആകർഷണീയം ആയിരുന്നു.ദേശീയ പതാകയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് യു.പി വിഭാഗം കുട്ടികൾക്കായി ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു. ആവശ്യമായ നിബന്ധനകൾ നൽകി. വിദ്യാർത്ഥികൾ അവർക്കു ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ദേശീയപതാക നിർമ്മിക്കുകയും ദേശീയപതാക നിർമ്മാണത്തിന്റെ ആദ്യവും അവസാനവും ഉൾക്കൊള്ളിച്ച് പതാക പിടിച്ചു കൊണ്ടുള്ള ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു . അതോടൊപ്പം വിദ്യാലയങ്ങളിൽ മുഴങ്ങിയിരുന്ന രാജ്യസ്നേഹ ഈരടികൾ സ്വാതന്ത്ര്യദിനത്തിൽ സ്വന്തം വീടുകളിൽ പുനരാവിഷ്കരിക്കുന്നതിനായി യുപി വിഭാഗം കുട്ടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "കുടുംബ ദേശഭക്തിഗാനം" മത്സരം സംഘടിപ്പിച്ചു. ഒട്ടുമിക്ക എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം ദേശഭക്തി ഗാനത്തിന്റെ ഈരടികൾ ഏറ്റു പാടിയപ്പോൾ അത് സ്വാതന്ത്ര്യ ദിന ആഘോഷത്തിന് കൂടുതൽ മാറ്റു നൽകി. ക്ലാസ്സിലെ ഏറ്റവും മികച്ച പതാക നിർമാണത്തിന്റെ വീഡിയോയും, തിരഞ്ഞെടുത്ത മികച്ച ദേശഭക്തി ഗാനത്തിന്റെ വീഡിയോയും ഉൾപ്പെടുത്തി സ്കൂൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

      2. ആദരം

                     എസ്എസ്എൽസി പരീക്ഷയിൽ ഇക്കഴിഞ്ഞ വർഷം എ+ ഉം ലഭിച്ച 41 പേർക്കും മുൻവർഷം എ+ ലഭിച്ച 16 പേർക്കും (ആകെ 57 പേർ ) സ്റ്റാഫംഗങ്ങൾ ചേർന്ന്ക്യാഷ് അവാർഡ്, മെമെന്റോ എന്നിവ നൽകി ആദരിച്ചു. 2021 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വിശ്വംഭരനും വാർഡ് മെമ്പർ ശ്രീ ഷിബുവും ആദരിക്കുന്നു

      3. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

    • സെപ്തംബർ

      1. ദേശീയ അധ്യാപക ദിനം

                    അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവ്വേപ്പിള്ളി രാധാകൃഷ്ണൻറെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അന്നേ ദിനത്തെ വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോടുള്ള ആദരസൂചകമായി അധ്യാപക വേഷത്തിൽ അവർക്ക് ഇഷ്ടമുള്ള പാഠഭാഗം പഠിപ്പിക്കുന്നതിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. യുപി തലത്തിൽ വിദ്യാർഥികൾ അന്നേ ദിവസത്തെ ഓൺലൈൻ ക്ലാസുകൾ അധ്യാപകർക്ക് പകരം കൈകാര്യം ചെയ്യുകയും,ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സിൽ തന്നെ അധ്യാപകരായി മാറിക്കൊണ്ട് അവർ പഠിച്ച് ഒരുങ്ങിയ പാഠഭാഗങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരുടെ റോളിൽ നിന്നുകൊണ്ട് ഓരോ വിദ്യാർത്ഥിയും തങ്ങൾ പഠിച്ചൊരുങ്ങിയ പാഠഭാഗം ക്ലാസ്സിൽ അവതരിപ്പിച്ചപ്പോൾ ഓരോ അധ്യാപകനും അത് ഒരു അഭിമാനത്തിന്റെ നിമിഷമായിരുന്നു. അതോടൊപ്പം തന്നെ വിദ്യാർത്ഥികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി ആശംസ കാർഡുകളും, നന്ദി അർപ്പിച്ചു കൊണ്ടുള്ള മെസ്സേജുകളും, ഗാനങ്ങളും അവതരിപ്പിച്ച് അധ്യാപകർക്ക് അയച്ചു നൽകി. അധ്യാപക പ്രസംഗങ്ങൾ പാട്ടുകൾ എന്നീ പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ്തലത്തിൽ വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു.

      2. ഹിന്ദി ദിനാഘോഷം

                    സെൻ്റ് തെരേസാസ് ഹിന്ദി ദിവസ് സെപ്റ്റംബർ ഒന്നാം തീയതി ഓൺലൈൻ ആയി പ്രധാനാദ്ധ്യാപിക ശ്രീമതി എലിസബത് പോൾ ഉദ്ഘാടനം ചെയ്തു. യുപി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികളും, ഹിന്ദി അദ്ധ്യാപകരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് സെന്റ് തെരേസാസ് ഹിന്ദി മഞ്ച്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ, കവിത, എന്നിവ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാ ദിവസവും ഗ്രൂപ്പിൽവാർത്തയും, മഹത് വചനങ്ങളും കുട്ടികൾക്കായി പോസ്റ്റ് ചെയ്തു കൊടുക്കുന്നു. മഞ്ചിന്റെ ഇടയ്ക്കിടെയുള്ള കൂട്ടായ്മകളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെ പങ്കെടുക്കുകയും ഹിന്ദി പ്രോഗ്രാം അവതരിപ്പിച്ച് രസകരമാക്കുകയും ചെയ്യുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് യുപി, എച്ച് എസ് വിഭാഗങ്ങളിലായി കഥാകഥനം, കവിതാലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു. ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹിന്ദി ദിനാചരണം ഓൺലൈൻ ൽ വളരെ മനോഹരമായി ആഘോഷിച്ചു. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രാഫ ഡോ എ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ഹിന്ദി കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ ഏറെ താല്പര്യത്തോടെ പങ്കെടുത്തു.

      3. ഓസോൺ ദിനം

                    ഓസോൺ ദിനത്തെപ്പറ്റിയും ഓസോൺപാളി ശോഷണത്തിന്റെ പ്രധാന കാരണങ്ങളെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കുന്നത്തിനായി വീഡിയോ ക്ലിപ്പുകൾ ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു, ഓസോൺപാളിയുടെ ശോഷണത്തിന് പ്രധാനകാരണം പ്ലാസ്റ്റിക് ആണെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം എന്നുള്ള പ്രതിജ്ഞയെടുത്തു. അതോടൊപ്പം തന്നെ പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്ന ആശയത്തെ മുൻനിർത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തി അവയിൽ നിന്നും പുനരുപയോഗ വസ്തുക്കൾ നിർമിച്ചു. ഓസോൺ ദിനം പോസ്റ്റർ നിർമ്മാണവും ഉണ്ടായിരുന്നു.യു പി, ഹൈസ്കൂൾ തലത്തിൽ ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.

    • ഒക്ടോബർ

      1. വയോജനദിനം

                    ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്വമാണ് എന്ന ബോധം കുട്ടികളിൽ വളർത്തുന്നതിനായി ലോക വയോജന ദിനം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളോടൊപ്പം സമയം ചിലവിടേണ്ടത്തിന്റെയും, അവർക്ക് എല്ലാവിധ പിന്തുണയും നൽകേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി.. കുട്ടികൾ അന്നേ ദിനം തങ്ങളുടെ വീട്ടിലെ വയോജനങ്ങളെ ആദരിക്കുകയും അവർക്ക് പുഷ്പങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു. അവരോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കുന്നതിന്റെയും, സഹായിക്കുന്നതിന്റെയും സാന്നിധ്യം അറിയിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചത് മറ്റുകുട്ടികൾക്കും പ്രചോദനമായി.. വയോജന സംരക്ഷണ പോസ്റ്ററുകളും തയ്യാറാക്കി. അതോടൊപ്പം കുട്ടികൾ തങ്ങളുടെ വീടുകളിൽ മുതിർന്നവരോടൊപ്പം വയോജന സംരക്ഷണ പ്രതിജ്ഞയും എടുത്തു.

      2. ഗാന്ധിജയന്തി

                      പരമോന്നത ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2-ന് വിദ്യാലയത്തിൽ ഗാന്ധിജയന്തിയായി ആചരിച്ചു.             എൽ പി തലത്തിൽ വിദ്യാർഥികൾ ഗാന്ധിജി വേഷമണിഞ്ഞ് ഗാന്ധി ജയന്തി സന്ദേശം നൽകി... ഗാന്ധിജിയുടെ ജീവചരിത്രം പ്ലക്കാർഡുകൾ ആയി കുട്ടികൾ അവതരിപ്പിച്ചു. 3എ യിലെ നിഷാന നിർമിച്ച ഗാന്ധികണ്ണട ശ്രദ്ധേയമായിരുന്നു .. ഗാന്ധി സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും, ഗാന്ധി കവിതകളും, നൃത്ത കലാ പരിപാടികളും കണ്ണിനും കാതിനും ഒരുപോലെ കുളിർമ നൽകുന്നതായിരുന്നു. ഗാന്ധിജയന്തി ദിനാചരണം വാരാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചിത്രരചനാ മത്സരവും എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി. ചിത്രരചനയ്ക്കായി ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരങ്ങൾ എന്ന വിഷയവും,പ്രസംഗത്തിനായി ' ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവ് എന്ന വിഷയവും നൽകി , ക്വിസ് മത്സരങ്ങൾ ഓൺലൈൻ മുഖേനെയായിരുന്നു നടത്തിയത്. വിജയികളെ തെരഞ്ഞെടുക്കുകയും ഇ-സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.


      3. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

    • നവംബർ

      1. കേരളപ്പിറവി ദിനം

                    നവംബർ 1 കേരളപ്പിറവി ദിനവും മണപ്പുറം സെൻ്റ് തെരേസാസ് ഹൈ സ്കൂൾ തിരികെ വിദ്യാലയത്തിലേക്കും. (സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21)

      2. ശിശുദിനം

                    കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കപ്പെടുന്നു. ഈ വർഷത്തെ ശിശുദിനം സ്കൂളുകളിൽ ആഘോഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു ഓരോ വിദ്യാർത്ഥിയും. ശിശുദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ആൻ്റോച്ചൻ മംഗലശ്ശേരി ഹെഡ്മിസ്ട്രസ് എലിസബത്ത് ടീച്ചർ സീനിയർ അധ്യാപിക ലീന ടീച്ചർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. നാലാം ക്ലാസിലെ അഭിഷേക് ചാച്ചാ നെഹ്റുവിൻ്റെ വേഷത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ശിശു ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗത്തിന്റെ അവസാനം കുട്ടികൾ അവർ നിർമ്മിച്ച കൊടികളും കയ്യിലേന്തി ശിശുദിനറാലിയും ഉണ്ടായിരുന്നു.. മധുര വിതരണവും, രുചികരമായ ഉച്ചഭക്ഷണവും അന്നേ ദിനം കുട്ടികൾക്കായി ഏർപ്പെടുത്തി.

      3. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

    • ഡിസംബർ

      1. ഭിന്നശേഷി ദിനാചരണം

                    ഒരു കഴിവും ഇല്ലാത്തവരായി ആരും ഇല്ലെന്ന സത്യം വിളിച്ച് പറയുന്നതിന് കോവിഡ് തടസമായില്ല. കുട്ടികളിലെ വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ എന്നും ശ്രമിച്ചു വരുന്നു. ശാരീരിക പരിമിധികൾ ജീവിതപരിമിതികളല്ലെന്ന സന്ദേശം പകർന്ന് നൽകുന്ന ഭിന്നശേഷിദിനാചരണം ഏറ്റവും നല്ല രീതിയിൽ സംഘടിപ്പിക്കുവാൻ സ്കൂളിനു കഴിഞ്ഞു.

        • 2020 - 21 ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളി

      2. ദേശീയ ഗണിത ദിനം

                    ദേശീയ ഗണിതശാസ്ത്രദിനമായ ഡിസംബർ 22 (പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം ) സ്കൂളിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഗണിത ക്വിസ്, അനുസ്മരണപ്രസംഗം, ഗണിതപ്രദർശനം എന്നിവ നടത്തി. HS വിഭാഗം ഗണിതക്വിസ് മത്സരത്തിൽ ആൽബിൻ ജോസഫ് (10A), അഞ്ജന എ. ആർ(9A)എന്നിവരും, UP വിഭാഗത്തിൽ അഭിനവ് കൃഷ് ണ(7A), ജിസ ജെയ്‌മോൻ (7B) എന്നിവരും വിജയികളായി. കുമാരി റോസ്‌ന ജോസഫ്(9A) ശ്രീനിവാസ രാമാനുജാനുസ്മരണ പ്രസംഗം നടത്തി. കുട്ടികൾ തയാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ടുകൾ,നമ്പർ ചാർട്ടുകൾ വിവിധ മോഡലുകൾ, പസിലുകൾ ഇവയുടെ പ്രദർശനം നടത്തുകയും എല്ലാകുട്ടികൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.

      3. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

    • ജനുവരി

      1. ചാവറ ദിനം

                   സ്ഥാപക പിതാവായ വി. ചാവറയച്ചൻ്റെ നൂറ്റിയൻപതാം ചരമവാർഷികം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി ആചരിച്ചു.

      2. ദേശീയ ബാലിക ദിനം

      3. 2022 റിപ്പബ്ളിക് ദിനം

  • പിടിഎ പ്രവർത്തനങ്ങൾ

    2019-20, 2020-21
    • https://drive.google.com/file/d/1PDmeuSbGewI-P3YpUdW6BmpL5G-Gg2On/view?usp=sharing
    • 2021 - 2022 അധ്യയന വർഷം. ഒക്ടോബർ മുതൽ.....

      • സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പിന്റെ യും പഞ്ചായത്തിന്റെയുംനേതൃത്വത്തിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഓഫിസിൽ അവലോകന യോഗം
      • വിദ്യാലയ ശുചികരണം, പാചക പുരയുടെ ശിലാസ്ഥാപനം ചാവറ അച്ഛന്റെ ഓർമ ദിനം