സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഡിസംബർ
ഭിന്നശേഷി ദിനാചരണം
ഒരു കഴിവും ഇല്ലാത്തവരായി ആരും ഇല്ലെന്ന സത്യം വിളിച്ച് പറയുന്നതിന് കോവിഡ് തടസമായില്ല. കുട്ടികളിലെ വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ എന്നും ശ്രമിച്ചു വരുന്നു. ശാരീരിക പരിമിതികൾ ജീവിതപരിമിതികളല്ലെന്ന സന്ദേശം പകർന്ന് നൽകുന്ന ഭിന്നശേഷിദിനാചരണം ഏറ്റവും നല്ല രീതിയിൽ സംഘടിപ്പിക്കുവാൻ സ്കൂളിനു കഴിഞ്ഞു.
2020 - 21 ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളി
ദേശീയ ഗണിത ദിനം
ദേശീയ ഗണിതശാസ്ത്രദിനമായ ഡിസംബർ 22 (പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം ) സ്കൂളിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഗണിത ക്വിസ്, അനുസ്മരണപ്രസംഗം, ഗണിതപ്രദർശനം എന്നിവ നടത്തി.എ എസ് വിഭാഗം ഗണിതക്വിസ് മത്സരത്തിൽ ആൽബിൻ ജോസഫ് (10എ), അഞ്ജന എ. ആർ(9എ)എന്നിവരും, യു പി വിഭാഗത്തിൽ അഭിനവ് കൃഷ് ണ(7എ), ജിസ ജെയ്‌മോൻ (7ബി) എന്നിവരും വിജയികളായി. കുമാരി റോസ്‌ന ജോസഫ്(9എ) ശ്രീനിവാസ രാമാനുജാനുസ്മരണ പ്രസംഗം നടത്തി. കുട്ടികൾ തയാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ടുകൾ,നമ്പർ ചാർട്ടുകൾ വിവിധ മോഡലുകൾ, പസിലുകൾ ഇവയുടെ പ്രദർശനം നടത്തുകയും എല്ലാകുട്ടികൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.