ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഗ്രന്ഥശാല
ആമുഖം
1945ലാണ് പി.എൻ പണിക്കർ കേരളത്തിൽ ഗ്രന്ഥശാലാ സംഘം സ്ഥാപിച്ചത്. ഗ്രന്ഥശാലകളെ അറിവിന്റെ കേന്ദ്രങ്ങളാക്കി അദ്ദേഹം മാറ്റി. അറിവിന്റെയും കൂട്ടായ്മയുടെയും വഴിയിലൂടെ സംസ്‌കൃതചിത്തരായ ഒരു ജനതയെ വാർത്തെടുക്കുകയായിരുന്നു ലക്ഷ്യം. അമ്പലപ്പുഴയിലെ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ പണിക്കർ വിളിച്ചുചേർത്ത യോഗത്തിലാണ് തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്. അന്നത്തെ ദിവാൻ സർ സി.പി രാമസ്വാമി അയ്യർ യോഗം ഉദ്ഘാടനം ചെയ്തു. അതിനു മുൻപ് 1926ൽ പതിനേഴാമത്തെ വയസിൽ ജന്മനാടായ നീലംപേരൂരിൽ അദ്ദേഹം സനാതന ധർമം എന്ന പേരിൽ വായനശാല തുടങ്ങിയിരുന്നു. 1970 നവംബർ, ഡിസംബർ മാസങ്ങളിൽ കാസർകോട് മുതൽ പാറശാല വരെ കാൽനടയായി യാത്ര ചെയ്ത് വായനയുടെ പ്രാധാന്യം അദ്ദേഹം മലയാളികളെ ബോധ്യപ്പെടുത്തി. അതിന്റെ ഫലമായാണ് നാലായിരത്തിലധികം ഗ്രന്ഥശാലകൾ കേരളത്തിൽ രൂപംകൊണ്ടത്....
സ്കൂൾ ലൈബ്രറി
വിദ്യാലയം അറിവിൻെറ കലവറയാണ്. വായനയുടെ മഹത്വം തിരിച്ചറിയുന്നത് അത് വ്യക്തിയിലുണ്ടാക്കിയ സ്വാധീനത്തിലൂടെയാണ്. നല്ല എഴുത്തുകാരനെ തിരിച്ചറിയുക എന്നുള്ളതും നല്ല പുസ്തകം കണ്ടെത്തുക എന്നുള്ളതും മഹത്തരമാണ്.വിദ്യാലയ കാലം മുതൽക്കേ വായനയുടെ മഹത്വം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ ലൈബ്രറികൾ പ്രവർത്തിക്കുന്നത്. ശാരീരിക ആരോഗ്യം പോലെ പ്രധാനമാണ് മാനസിക ആരോഗ്യവും. മനസ്സിൻെറ ആരോഗ്യം നിലനിർത്തുന്നത് നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നതിലൂടെയാണ്.