ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ആമ‍ുഖം

1945ലാണ് പി.എൻ പണിക്കർ കേരളത്തിൽ ഗ്രന്ഥശാലാ സംഘം സ്ഥാപിച്ചത്. ഗ്രന്ഥശാലകളെ അറിവിന്റെ കേന്ദ്രങ്ങളാക്കി അദ്ദേഹം മാറ്റി. അറിവിന്റെയും കൂട്ടായ്മയുടെയും വഴിയിലൂടെ സംസ്‌കൃതചിത്തരായ ഒരു ജനതയെ വാർത്തെടുക്കുകയായിരുന്നു ലക്ഷ്യം. അമ്പലപ്പുഴയിലെ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ പണിക്കർ വിളിച്ചുചേർത്ത യോഗത്തിലാണ് തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്. അന്നത്തെ ദിവാൻ സർ സി.പി രാമസ്വാമി അയ്യർ യോഗം ഉദ്ഘാടനം ചെയ്തു. അതിനു മുൻപ് 1926ൽ പതിനേഴാമത്തെ വയസിൽ ജന്മനാടായ നീലംപേരൂരിൽ അദ്ദേഹം സനാതന ധർമം എന്ന പേരിൽ വായനശാല തുടങ്ങിയിരുന്നു. 1970 നവംബർ, ഡിസംബർ മാസങ്ങളിൽ കാസർകോട് മുതൽ പാറശാല വരെ കാൽനടയായി യാത്ര ചെയ്ത് വായനയുടെ പ്രാധാന്യം അദ്ദേഹം മലയാളികളെ ബോധ്യപ്പെടുത്തി. അതിന്റെ ഫലമായാണ് നാലായിരത്തിലധികം ഗ്രന്ഥശാലകൾ കേരളത്തിൽ രൂപംകൊണ്ടത്....

സ്ക‍ൂൾ ലൈബ്രറി

വിദ്യാലയം അറിവിൻെറ കലവറയാണ്. വായനയ‍ുടെ മഹത്വം തിരിച്ചറിയ‍ുന്നത് അത് വ്യക്തിയില‍ുണ്ടാക്കിയ സ്വാധീനത്തില‍‍ൂടെയാണ്. നല്ല എഴ‍ുത്ത‍ുകാരനെ തിരിച്ചറിയ‍ുക എന്ന‍ുള്ളത‍ും നല്ല പ‍ുസ്തകം കണ്ടെത്ത‍ുക എന്ന‍ുള്ളത‍ും മഹത്തരമാണ്.വിദ്യാലയ കാലം മ‍ുതൽക്കേ വായനയ‍ുടെ മഹത്വം വിദ്യാർത്ഥികളിൽ എത്തിക്ക‍ുക എന്ന ഉദ്ദേശത്തോടെയാണ് സ്ക‍ൂൾ ലൈബ്രറികൾ പ്രവർത്തിക്ക‍ുന്നത്. ശാരീരിക ആരോഗ്യം പോലെ പ്രധാനമാണ് മാനസിക ആരോഗ്യവ‍ും. മനസ്സിൻെറ ആരോഗ്യം നിലനിർത്ത‍ുന്നത് നല്ല പ‍ുസ്തകങ്ങൾ തെരഞ്ഞെട‍ുത്ത് വായിക്ക‍ുന്നതില‍ൂടെയാണ്.

ഇ എം എസ് സ്മാരക ഗവ.ഹൈസ്കൂൾ ലൈബ്രറി വിദാർത്ഥികള‍ുടെ വായനാശീലം വളർത്തിയെട‍ുക്ക‍ുന്നതിൽ നല്ലൊര‍ു പങ്ക് വഹിക്ക‍ുന്ന‍ു. 6000ത്തിൽ അധികം പ‍ുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. രാമായണം ,മഹാഭാരതം ത‍ുടങ്ങിയ ഇതിഹാസ ഗ്രന്ഥങ്ങൾ,ചരിത്ര-പ‍‍ുരാണ ഗ്രന്ധങ്ങൾ,കഥ,കവിത,നോവൽ, ഉപന്യാസ സമാഹാരങ്ങൾ,പ്രഗത്ഭര‍ുടെ ജീവചരിത്രം,ആത്മകഥ,യാത്രാന‍ുഭവങ്ങൾ,ശാസ്ത്ര-ഗണിത വിഷയങ്ങൾ ,ശബ്ദകോശങ്ങൾ എന്ാനിവയ‍ുടെ കലവറയാണ് സ്ക‍‍ൂൾ ലൈബ്രറി. വിദാർത്ഥികൾക്ക വായനാ കാർഡ‍ുകൾ വിതരണൺ ചെയ്യ‍ുന്നു.സ്ക‍ൂൾ ത‍ുറക്ക‍ുമ്പോൾ തന്നെ ഓരോ ക്ളാസിലേക്ക‍ും വേണ്ട പ‍ുസ്കങ്ങൾ ക്രമപ്പെട‍ുത്ത‍ുന്ന‍ു.ക്ളാസ് ടീച്ചറ‍ുടെ ഉത്തരവാദിത്വത്തിൽ അവ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യ‍ുന്ന‍ു. വിദ്യാർത്ഥികൾ നിശ്ചിത ദിവസത്തിന‍ുള്ളിൽ അവ വായിച്ച് തിരിച്ചേൽപ്പിക്ക‍ുകയ‍ും അട‍ുത്ത പ‍ുസ്തകം കൈപ്പറ്റ‍ുകയ‍‍ും ചെയ്യ‍ുന്ന‍ു. വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പിക്ക‍ുന്നതിൻെറ ഭാഗമായി പ‍ുസ്തക നിര‍ൂപണം മത്സരമായി നടത്ത‍ുന്ന‍ു. തെരഞ്ഞെട‍ുത്ത നിര‍ൂപണത്തിന് സമ്മാനങ്ങൾ നൽക‍ുന്ന‍ു. വായനാ ദിനത്തിൽ വിദ്യാർത്ഥികളിൽ മികച്ച വായനക്കാരെ കണ്ടെത്ത‍ുന്ന‍ു.നായനാ ദിനത്തിൽ കൈരളി ബ‍ുക്സിൻെറയ‍ും പത്തായം ബ‍‍‍ുക്സിൻെറയ‍‍ും ആഭിമ‍‍ുഖ്യത്തിൽ പ‍ുസ്തക പ്രദർശനങ്ങൾ സംഘടിപ്പിച്ച‍ുവര‍ുന്ന‍ു.

ക്ളാസ് ലൈബ്രറി

ക്ളാസ് ലൈബ്രറികൾ വിദ്യാർത്ഥികള‍ുടെ വായനാശീലം പരിപോഷിപ്പക്ക‍ുന്നതിൽ നല്ലൊര‍ു പങ്ക് വഹിക്ക‍ുന്ന‍‍ു. ക്ളാസ് ലൈബ്രറിയിൽ പ‍ുസ്തകങ്ങൾ സ‍ൂക്ഷിക്ക‍ുന്നതിനായി ജില്ലാ പ‍ഞ്ചായത്ത് 8 അലമാരകൾ നൽക‍കയണ്ടായി. ക്ളാസ് ലൈബ്രറിയിലേക്ക‍ുള്ള പ‍ുസ്തകങ്ങൾ വിദ്യാർത്ഥികൾ തന്നെ ശേഖരിക്ക‍ുന്ന‍ു.