S V L P S ANNANAD

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23531 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

S V L P S ANNANAD
വിലാസം
അന്നനാട്

അന്നനാട്
,
680309
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽsvlpsannanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23531 (സമേതം)
യുഡൈസ് കോഡ്32070201001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
താലൂക്ക്ചാലക്കുടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി വി പി
അവസാനം തിരുത്തിയത്
29-01-202223531



തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ കാടുകുറ്റി വില്ലേജിലെ അന്നനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സരസ്വതി വിലാസം ലോവർ പ്രൈമറി സ്കൂൾ അന്നനാട് .ഈ വിദ്യാലയം സ്ഥാപിതമായിട്ട്൯൪ വർഷങ്ങൾ പൂർത്തിയായിരിക്കുന്നു .1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ കാലയളവിൽ ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾക്ക് അറിവ് കുറിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോൾ ശ്രീ ചംക്രമത്ത് ശശി ,വാളൂർ മാനേജരായുള്ള വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 120 കുട്ടികൾ പഠിക്കുന്നുണ്ട്.മലയാളം-ഇംഗ്ലീഷ് ഭാഷയിൽ ഇവിടെ ബോധനം നടത്തുന്നു പഞ്ചായത്തിൽ അന്നനാട്

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1927  ജൂൺ മാസത്തിലാണ് സരസ്വതീ വിലാസം എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് .അക്കാലത്തു അന്നനാട്ടിലെ കുട്ടികൾക്ക് പഠിയ്ക്കണമെങ്കിൽ കാടുകുറ്റിയോ ചാലക്കുടിയോ വരെ നടന്നു പോകണമായിരുന്നു .ഈ അവസ്ഥ മാറ്റണമെന്നു അന്നത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഏതാനും ചെറുപ്പക്കാരാണ് അന്നനാടിനു സ്വന്തമായി ഒരു വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് .( കൂടുതലറിയാൻ ..... എസ് വി എൽ പി എസ് അന്നനാട് / ചരിത്രം )

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .പുതിയ കോൺക്രീറ്റ് കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.ലൈറ്റ് ,ഫാൻ എന്നീ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള 8 ക്ലാസ്മുറികളുണ്ട് .കുട്ടികൾക്കു പഠനത്തിനായി ലാപ്ടോപ്പുകളും പ്രൊജക്ടറും ഒരുക്കിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് . (കൂടുതലറിയാൻ... എസ് വി എൽ പി എസ് അന്നനാട്/ഭൗതികസൗകര്യങ്ങൾ)

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലബ്ബുകൾ
  2. കരാട്ടെ ക്ലാസ്
  3. അബാക്കസ്
  4. കായിക പരിശീലനം
  5. ബാലസഭ

മുൻ സാരഥികൾ

1 കെ.കേശവ മേനോൻ 1927മുതൽ 1964വരെ
2 കെ മാധവമേനോൻ 1964മുതൽ 1969വരെ
3 ഐ.രാമൻ കർത്താ 1969മുതൽ 1970വരെ
4 കെ.പി.പത്മാവതി അമ്മ 1970മുതൽ 1972വരെ
5 ഐ.ർ.ശിവരാമ മേനോൻ 1972മുതൽ 1984വരെ
6 കെ.പി.സുലോചന അമ്മ 1984മുതൽ 1985വരെ
7 കെ.ജി.സരസ്വതി 1985മുതൽ 1986വരെ
8 വി.ഇന്ദിര അമ്മ 1986മുതൽ 1992വരെ
9 കെ.രാധാമണി 1992മുതൽ 1993വരെ
10 കെ.എം.കാർത്തികേയൻ 1993മുതൽ 2003വരെ
11 കെ.ർ.നാരായണൻ 10/2002മുതൽ 4/2003വരെ
12 ഐ.സ്.സരസ്വതി 2003മുതൽ 2004വരെ
13 എ.വി.രാധാമണി 2004മുതൽ 2006വരെ
14 വി.പി.മിനി 2006മുതൽ ___

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വാതന്ത്ര്യസമര സേനാനി -ശ്രീ കാമ്പളത്ത്‌ കൃഷ്ണൻ കുട്ടി
  • ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും നാടക പ്രവർത്തകനും മേയ്ക്കപ്പ് ആർട്ടിസ്റ്റുമായ ശ്രീ ടി കെ അച്യുതൻ മാസ്റ്റർ
  • യുവ ശാസ്ത്രജ്ഞമാരായ ഡോ.രാജീവ് എസ് മേനോൻ ,ഡോ.ശ്രീ രാജ് ഗോപി ,ഡോ. ശ്രീ രാഗ് ഗോപി തുടങ്ങിയവർ . (കൂടുതലറിയാൻ .....എസ് വി എൽ പി എസ് അന്നനാട് / പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ )

നേട്ടങ്ങൾ .അവാർഡുകൾ.

  1. മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിന് 2 തവണ ലഭിച്ചിട്ടുണ്ട് .
  2. മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള മിനിറ അവാർഡിന് ഈ വിദ്യാലയത്തിലെ കുട്ടികൾ പലതവണ അർഹരായിട്ടുണ്ട്.(കൂടുതലറിയാൻ ...എസ് വി എൽ പി എസ് അന്നനാട്/നേട്ടങ്ങൾ.അവാർഡുകൾ)

വഴികാട്ടി

'

ചാലക്കുടി-മുരിങ്ങൂർ-അന്നനാട്-5km

വടമ (AEO Office)-കാടുകുറ്റി-അന്നനാട് ഏകദേശം 8km{{#multimaps: |zoom=78HC+9CR}}

"https://schoolwiki.in/index.php?title=S_V_L_P_S_ANNANAD&oldid=1482479" എന്ന താളിൽനിന്ന് ശേഖരിച്ചത്