സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വളരെ വിപുലമായ അക്കാദമിക പ്രവർത്തനങ്ങൾ ആണ് വിദ്യാലയത്തിൽ ഏറ്റെടുത്തു നടത്തിവരുന്നത്.വിദ്യാർത്ഥികളുടെ സർവതോണ്മുഖമായ വികാസത്തിന് വേണ്ടിയുള്ള അനവധി പരിപാടികൾ നടത്തപ്പെടുന്നു. പഠനവീട് കേരളത്തിൽ വിവിധ ജില്ലകളിൽ ഈ ഒരു പദ്ധതി വരുന്നതിനു മുൻപ് തന്നെ വിജയകരമായി പരീക്ഷിച്ചു വിജയിച്ച ഒരു പദ്ധതി ആണ് തരുവണ സ്കൂളിലെ പഠന വീട് പദ്ധതി.എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും സ്കൂളും നാടും തമ്മിലുള്ള ആത്മ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഈ പദ്ധതി വലിയ ഒരളവ് വരെ കാരണമായിട്ടുണ്ട്.ഒരു പ്രദേശത്തെ കുട്ടികൾ ഒരുമിച്ച് സൗകര്യമുള്ള വീട്ടിൽ രാത്രി കാലത്ത് പഠിക്കുകയും കൂട്ടു ചർച്ചകൾ നടത്തുകയും ചെയ്യുന്നത് രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ ആണ്.മാർഗ്ഗനിർദ്ദേശം നൽകി കൊണ്ട് അദ്ധ്യാപകർ അതാത് സമയങ്ങളിൽ എത്തുന്നു.വലിയ പിന്തുണയാണ് പ്രാദേശിക പഠന വീടുകൾക് കിട്ടുന്നത്.