ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
വളരെ വിപുലമായ അക്കാദമിക പ്രവർത്തനങ്ങൾ ആണ് വിദ്യാലയത്തിൽ ഏറ്റെടുത്തു നടത്തിവരുന്നത്.വിദ്യാർത്ഥികളുടെ സർവതോണ്മുഖമായ വികാസത്തിന് വേണ്ടിയുള്ള അനവധി പരിപാടികൾ നടത്തപ്പെടുന്നു.
പ്രാദേശിക പഠന വീടുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ ഈ ഒരു പദ്ധതി വരുന്നതിനു മുൻപ് തന്നെ വിജയകരമായി പരീക്ഷിച്ചു വിജയിച്ച ഒരു പദ്ധതി ആണ് തരുവണ സ്കൂളിലെ പഠന വീട് പദ്ധതി.എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും സ്കൂളും നാടും തമ്മിലുള്ള ആത്മ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഈ പദ്ധതി വലിയ ഒരളവ് വരെ കാരണമായിട്ടുണ്ട്.ഒരു പ്രദേശത്തെ കുട്ടികൾ ഒരുമിച്ച് സൗകര്യമുള്ള വീട്ടിൽ രാത്രി കാലത്ത് പഠിക്കുകയും കൂട്ടു ചർച്ചകൾ നടത്തുകയും ചെയ്യുന്നത് രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ ആണ്.മാർഗ്ഗനിർദ്ദേശം നൽകി കൊണ്ട് അദ്ധ്യാപകർ അതാത് സമയങ്ങളിൽ എത്തുന്നു.വലിയ പിന്തുണയാണ് പ്രാദേശിക പഠന വീടുകൾക് കിട്ടുന്നത്.
സ്കൂൾ വികസന സമിതി
സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങൾക്ക് ആക്കം നല്കാൻ ഒരു സ്കൂൾ വികസന സമിതി പ്രവർത്തിക്കുന്നു .സ്കൂളിന്റെ വികസനം പൊതുജനങ്ങളുടെ സഹകരണത്തിലൂടെയാണ് സാധ്യമാവുക എന്ന തിരിച്ചറിവാണ് ഈ സമിതിയുടെ രൂപീകരണത്തിന് പിന്നിൽ .സ്കൂളിന് വേണ്ടി 15 സെന്റ് സ്ഥലം വാങ്ങുവാൻ ഈ സമിതിക്കു കഴിഞ്ഞു .നാട്ടിലും വിദേശത്തുമായി സ്കൂളിനെ സ്നേഹിക്കുന്ന ആളുകളിൽ നിന്നും 10 ലക്ഷത്തിനടുത്ത തുക സമാഹരിക്കുവാൻ സമിതിക്കു കഴിഞ്ഞു .സമിതിയുടെ വിജയത്തെ തിരിച്ചറിഞ്ഞ നാട്ടുകാർ ഒരു സ്ഥിരം സമിതിയായി ഇതിനെ നിലനിർത്താൻ തീരുമാനിച്ചു