ജി യു പി എസ് ചായ്പ്പൻകുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ചായ്പ്പൻകുഴി | |
---|---|
വിലാസം | |
CHAIPANKUZHY GUPS CHAIPANKUZHY , , CHAIPANKUZHY P O, THRISSUR 680724 | |
സ്ഥാപിതം | 1 - JUNE - 1961 |
വിവരങ്ങൾ | |
ഫോൺ | 04802769148 |
ഇമെയിൽ | gupschaipankuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23241 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | general education |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Shani T.K. |
അവസാനം തിരുത്തിയത് | |
29-01-2022 | 23241sw |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം==
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിന്റെ കിഴക്കേ അറ്റത്തായി ഇപ്പോൾ കുറ്റിച്ചിറ വില്ലേജിൽ പിലാർമുഴിയുടേയും കാരാപ്പാടത്തിന്റേയും; പുളിങ്കര, രണ്ടുകൈ, വീരഞ്ചിറ, ചൂളക്കടവ്, എന്നി ഗ്രാമങ്ങളുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് ചായ്പൻകുഴി. ഇൗ കൊച്ചു ഗ്രാമത്തെ സംരക്ഷിക്കാനെന്ന മട്ടിൽ നാലു ഭാഗത്തുമായി കുമ്പിളാൻ മുടി മല, മാരാൻങ്കോട് തേക്കിൻ തോട്ടം, കോർമല ചൂളക്കടവ് മല എന്നീ മലകൾ തലയുയർത്തി പ്രൗഡഗംഭീരമായി നിലകൊള്ളുന്നു. മലയോര ഗ്രാമമായ ചായ്പൻകുഴിക്ക് ആദ്യകാലത്ത് കുടിപള്ളികൂടങ്ങളല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പുതുതായി സ്കൂൾ അനുവദിക്കണമെങ്കിൽ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും കണ്ടെത്തി കൈമാറണം എന്ന ഗവൺമെന്റ് നിർദ്ദേശം വന്നപ്പോൾ പ്രദേശത്തെ ആദ്യ റജിസ്ട്രേഡ് സംഘടനയായ 1274 ാം നമ്പർ ടചഉജ ശാഖയിലെ നേതാക്കളുടെ നേതൃത്വത്തിൽ ചായ്പൻകുഴിയിൽ 80 സെന്റ് സ്ഥലം വാങ്ങി താൽകാലിക ഷെഡ് പണിത് സർക്കാരിന് കൈമാറുകയും തിരുവനന്ദപുരത്ത് പോയി അംഗീകാരം നേടുകയും ചെയ്തു. ഇൗ സ്ഥാപനത്തിന്റെ മുഴുവൻ പണികളും ശ്രമാദാനമായിട്ടാണ് ചെയ്തത്. അങ്ങനെ 1962-63 വർഷത്തിൽ ചായ്പൻകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ നിലവിൽ വന്നു. എ.ഗോപാലമേനോൻ പ്രഥമപ്രധാന അധ്യാപകനായി നിയമിതനായി. പിന്നീട് എൽ.പി.സ്ക്കൂൾ, യു.പി.സ്ക്കൂളായി ഉയർത്തുന്നതിനെകുറിച്ച് ആലോചിക്കുകയും അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്ത് കെട്ടിട നിർമ്മാണം തുടങ്ങി. 1983-84 വർഷത്തിൽ ഇൗ സ്ഥാപനം യു.പി. സ്ക്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ചാലക്കുടി നഗരത്തിൽനിന്നും 18 KM കിഴക്ക് ഭാഗത്തായി, സെന്റ് ആന്റണിസ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു {{#multimaps: 10.325239408893596, 76.44567399818331 |zoom=16}}