ഗവ. എച്ച് എസ് ബീനാച്ചി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവ. എച്ച് എസ് ബീനാച്ചി /ചരിത്രം എന്ന താൾ ഗവ. എച്ച് എസ് ബീനാച്ചി/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)

1952 -ൽ 1,2 ക്ലാസ്സുകളോടെ ബീനാച്ചിയിൽ കെ എൽ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വിമുക്തഭടൻമാരുടെ കുട്ടികൾക്കുവേണ്ടി പള്ളിക്കൂടം ആരംഭിച്ചത് താനൂർ സ്വദേശി ഗോവിന്ദൻകുട്ടിനായരുടെ മകനായ വേലായുധൻ നായരാണ് ആദ്യ വിദ്യാർത്ഥി ഒാലഷെഡിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് പട്ടം താണുപിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബത്തേരി സന്ദർശനവേളയിൽ സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട് സ്ക്കൂൾ കെട്ടിടനിർമ്മാണത്തിന് ആരംഭം കുറിച്ചു ഒാലഷെഡ് ഒാടിട്ട കെട്ടിടമായി മാറി .തുടർന്ന് 1 981 - ൽ U P സ്ക്കൂളായി ഉയർത്തി 2013 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .

ബീനാച്ചി പ്രദേശത്തെ ആദ്യ S S L C ജേതാവും കോളേജ് വിദ്യാഭ്യാസം നേടിയതും ഗവ. ജോലിയിൽ പ്രവേശിച്ചതും ജോസഫ് എം ജെ ആണ് പട്ടാളത്തിൽ നിന്ന് ബ്രിഗേഡിയറായി പെൻഷൻ പറ്റി ഇപ്പോൾ ബാംഗ്ളൂരിൽ സ്ഥിരതാമസമാണ് ആദ്യമായി SSLC പാസ്സായ പെൺകുട്ടി അദ്ദേഹത്തിന്റെ സഹോദരി ഡാനി ജോസഫ് ആണ് ഇന്ന് എല്ലാ അർത്ഥത്തിലും വികസനത്തിന്റെ പാതയിലാണ് ബീനാച്ചി .