ഗവ. എച്ച് എസ് ബീനാച്ചി/വിദ്യാലയകൃഷിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
17:58, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവ ഹൈസ്ക്കൂൾ/വിദ്യാലയകൃഷിത്തോട്ടം എന്ന താൾ ഗവ. എച്ച് എസ് ബീനാച്ചി/വിദ്യാലയകൃഷിത്തോട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൃഷിപ്രവർത്തനങ്ങൾ

അവധിക്കാലത്തുംവീടുകളിൽ തുടരുന്നതിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന പദ്ധതിയാണ് അവധിക്കാല പച്ചക്കറികൃഷി. ഇതിനായി സുൽത്താൻബത്തേരി കൃഷിഭവൻറെ സഹായത്തോടെവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വഴുതന, മുളക്, വെണ്ടക്ക, പയർ, തക്കാളി തുടങ്ങിയ 5 ഇനത്തിൽ പെട്ട പച്ചക്കറിതൈകൾ വിതരണം ചെയ്തു. കുട്ടികൾക്ക് 2 കി. ലോ ജൈവവളവും വിതരണം ചെയ്തു. അവധിക്കാലത്തും ആവശ്യമുള്ള പച്ചക്കറികൾ സ്വയം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീമതി സുമിന ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക എം.വി. ബീന, കെ. പി. സാബു,  ടി. അശോകൻ തുടങ്ങിയവർ അവർ ചടങ്ങിൽ സംബന്ധിച്ചു.


പോളിഹൗസ് കൃഷി

പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മികച്ച രീതിയിലുള്ള പോളിഹൗസ് കൃഷി വിദ്യാലയത്തിൽ നടത്തിവരുന്നു. പൂർണ്ണമായും ജൈവരീതിയിൽ വിദ്യാലയത്തിലേക്ക് ആവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും ഈ കൃഷിയിലൂടെ ലഭ്യമാകുന്നു.സുൽത്താൻ ബത്തേരി കൃഷിഭവനിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് മഴമറ നിർമിച്ചത്. സ്ക്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ ധാരാളം പച്ചക്കറികൾ ഇതിലൂടെ ലഭിക്കുന്നു, പൂർണമായും ജൈവവളവും അടുക്കളവളവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ക്കൂൾ അടക്കുന്ന സന്ദർഭങ്ങളിൽ കോളനിയിലെ കുട്ടികളുടെ വീടുകളിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകിവരുന്നു. സ്കൂൾ വിദ്യാർഥികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ വിപുലമായരീതിയിൽ കൃഷിചെയ്തുവരുന്നു. ജില്ലയിലെ അടുക്കള പച്ചക്കറിത്തോട്ട മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. കോളിഫ്ലവർ, തക്കാളി, പച്ചമുളക്, ക്യാബേജ്,വഴുതനങ്ങ, ചീര, പയർ തുടങ്ങിയവ വിപുലമായികൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു.പി. ടി. എയുടെ പൂർണ സഹകരണത്തോടെ ഏകദേശം 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്.


കളയല്ലേ വിള

കളകളുടെ പൂർണമായ ഇപയോഗം മനസിലാക്കാനും   ഔഷധഗുണങ്ങൾ പരിചയപ്പടാനും വേണ്ടി തയ്യാറാക്കിയ കളയല്ലേ വിളയുടെ പ്രാധാന്യം പൂർണമായും ഉൾകൊള്ളാൻ കുട്ടികൾക്ക് സാധിച്ചു.സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ കളയല്ലേ വിള മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.


എന്റെ പ്ലാവ് പദ്ധതി

കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു. ചക്കമഹോൽസവത്തിന്റെ വൻ വിജയത്തിനുശേഷം ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം കുട്ടികൾ മനസിലാക്കൂകയും അതിന്റെ തുടർപ്രവർത്തനം എന്നനിലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു എന്റെ പ്ലാവ് പദ്ധതി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ഏകദേശം ആയിരത്തോളം ചക്കകുരുകൾ വിദ്യാർഥികൾ കൊണ്ടുവരികയും അവചിരട്ടയിൽ സ്കൂളിൽ മുളപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എ ഇ ഒ ശ്രീ എൻ ഡി തോമസ് നിർവഹിച്ചു.


നെൽകൃഷി

നെൽകൃഷിയുടെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കി സീഡ് വിദ്യാർത്ഥികൾ വിദ്യാലയത്തോട് ചേർന്നുള്ള 50 സെൻറ് വയലിൽ നെൽകൃഷി നടത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ ഉത്സവ പ്രതീതി ഉണർത്തി നെൽകൃഷി ആഘോഷമാക്കി.


മികച്ചകുട്ടികർഷകനുള്ള അവാർഡ്

കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്നും വീടുകളിൽ കൃഷിചെയ്യുന്നതിനാവശ്യമായ പച്ചക്കറി താകളും, അവയെ പരിപപോഷിപ്പിക്കുന്നതിനാവശ്യമായ ജൈവവളവും നൽകുകയും വീടുകളിൽ കൃഷി തുടങ്ങുന്ന രീതികളെ പരിചയപ്പെടുത്തുകയുെ ചെയ്തു. തുടർന്ന് മീനങ്ങാടി മടേക്കൽ ആഗ്രോ ഫെർട്ടിലൈസേഴ്സുമായി ചേർന്ന് കുട്ടികർഷകർക്കൊരു അവാർഡ് സംഘടിപ്പിച്ചു. വളരെ മികമാർന്ന വ്യത്യസ്തവും പ്രേരണാദായകവുമായ പരിപാടിയായിരുന്നു ഇത്. വിദ്യാലയത്തിലെ ഏകദേശം മുഴുവൻ കുട്ടികളും ഈ മത്സരത്തിൽ പങ്കെടുത്തു. കൃത്യമായ പരിശോധനയും മൂല്യനിർണയവും നടന്നു. പരിസ്ഥിതി ക്ലബ്ബിൻറെ കോ -ഓർഡിനേറ്റർ ശ്രീ കെ അരുൺ പരിപാടിക്ക് നേതൃത്വം നൽകി. ഒന്നാം സ്ഥാനം കിട്ടിയ കുട്ടിക്ക് 3000, രണ്ടാം സ്ഥാനം ലഭിച്ച കുട്ടിക്ക് 2000 മൂന്നാം സ്ഥാനം ലഭിച്ച കുട്ടിക്ക് 1000 എന്നിങ്ങനെ തുകകൾ സമ്മാനിച്ചു