ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്കൂൾ പ്രവേശനോത്സവങ്ങൾ
- വാർഷികാഘോഷങ്ങൾ
- ശാസ്ത്ര മേളകൾ
- സാമൂഹ്യ ശാസ്ത്ര മേളകൾ
- കായികമേളകൾ
- ഗണിതമേളകൾ
- അസംബ്ലികൾ
- ദിനാചരണങ്ങൾ
- ബോധവത്കരണ ക്ലാസ്സുകൾ
- മോട്ടിവേഷൻ ക്ലാസുകൾ
- രക്ഷാകർത്തൃ സംഗമങ്ങൾ
- പരിസര ശുദ്ധീകരണ യജ്ഞങ്ങൾ
- വിനോദ യാത്രകൾ
- പഠന യാത്രകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്‌ഘാടനം ചെയ്തു
17-01-2022 തിങ്കളാഴ്ച: മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി തൃശൂർ ജില്ലാ പഞ്ചായത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് അധ്യക്ഷത വഹിച്ചു. അകലാട് ഖലീഫ ട്രസ്റ്റ് കൺവീനർ ടി കെ ഉസ്മാൻ, രക്ഷാധികാരി എം കെ കുഞ്ഞുമുഹമ്മദ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുത്തു. പ്രധാന അധ്യാപിക ശാന്ത ടീച്ചർ സ്വാഗതവും സാദിഖ് പാവറട്ടി നന്ദിയും പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
27-01-2017 രാവിലെ കൃത്യം 10 ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടതിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീര കാദർ, പുന്നയൂർ പഞ്ചായത്തംഗം പി വി ശിവാനന്ദൻ ശ്രീ. എ എം അലാവുദ്ദീൻ, പ്രധാന അദ്ധ്യാപിക പി എസ് മോളി, പി റ്റി എ എസ് എം സി അംഗങ്ങൾ, പൂർവ്വവിദ്യാർഥികൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്ന് വിദ്യാലയ പരിസരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.