ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ കാണാം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('==മഹനീയ മാതൃകകൾ== ===കാരുണ്യത്തിന്റെ സ്പർശമേകി ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഹനീയ മാതൃകകൾ

കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്...

പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി.





ഇരട്ട വിസ്മയം

ചിറ്റൂർ ജി വി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ അനസ്തൂപ് PS, അനർഘയ PS എന്നിവർ വാർത്തകളിൽ ഇടംപിടിച്ച ഇരട്ടക്കുട്ടികളാണ്.ചിത്രരചനയിൽ ഈ പ്രതിഭകൾ ലോക്ഡൗൺ കാലത്തെ വിരൽത്തുമ്പുകളിൽ വിരിഞ്ഞ വിസ്മയ ചിത്രങ്ങളിലൂടെ അവിസ്മരണീയമാക്കുന്നു. അച്ഛന്റെ കഴിവും അമ്മയുടെ പിന്തുണയും ഇവർക്ക് പ്രചോദനമേകുന്നു. ഇവർ ജി.വി.എൽ.പി.സ്കൂളിന്റെ അഭിമാന താരങ്ങൾ ...







ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ

ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.