സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.ജവഹർലാൽ നെഹ്റുവിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്.സ്കൂൾ തുടങ്ങിയ വർഷം മുതൽക്കുതന്നെ,ദേശസ്നേഹികളായ നാട്ടുകാരുടെ സഹകരണത്തോടും,സജീവ പങ്കാളിത്തത്തോടുംകൂടി സ്വാതന്ത്ര്യ ദിന റാലി,സ്വാതന്ത്ര്യ ദിന സന്ദേശം,സ്വാതന്ത്ര്യ ദിന പരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ സ്കൂളിൽസ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നതിന്റെ തുടക്കമായി ഈ ദേശസ്നേഹം ജ്വലിക്കുന്ന പ്രതിജ്ഞയെ കാണാവുന്നതാണ്.ശ്രീമതി കെ.ജാനകിയമ്മയാണ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക.കെ.ഗോപാലൻ നായർ,പി.വാസുദേവപ്പണിക്കർ,കെ.ശാരദക്കുട്ടിയമ്മ,കെ.കെ.സരസ്വതിയമ്മ,സി.തങ്കമ്മ എന്നിവരായിരുന്നു അന്നത്തെ മറ്റധ്യാപകർ.

1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്‍ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്ന‍ു.ഇപ്പോൾ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

സ്‍ക‍ൂൾ പ്രവർത്തനമാരംഭിച്ച ദിവസം സ്‍ക‍ൂളിലെ അധ്യാപകര‍ും,വിദ്യാർത്ഥികള‍ും ചേർന്ന് ചെയ്‍ത പ്രതിജ്ഞ