എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം

13:27, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38738ups (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
പ്രമാണം:///tmp/mozilla kite0/photo.jpg
പ്രമാണം:പത്തനംതിട്ട
വിലാസം
വി കോട്ടയം

വി കോട്ടയം പി.ഒ.
,
689656
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9495606089
ഇമെയിൽsndpupsvktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38738 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംവി കോട്ടയം
അവസാനം തിരുത്തിയത്
29-01-202238738ups




എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
പ്രമാണം:School-photo.pn
വിലാസം
വി കോട്ടയം

എസ് എൻ ഡി പി യു.പി സ്കൂൾ
,
689656
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9495606089
ഇമെയിൽsndpupsvktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38738 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.റ്റി. വസ​​ന്ത കുമാരി
അവസാനം തിരുത്തിയത്
29-01-202238738ups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ വികോട്ടയം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് എസ്.എൻ.ഡി.പി.യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ഉള്ള കുട്ടികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചു വരുന്നു.
           വിദ്യകൊണ്ട് പ്രബുദ്ധരാവുകാൻ നമ്മെ ഉപദേശിച്ച വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ 1950- 51 കാലയളവിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ  പ്രവർത്തിച്ചു വരുന്നു. വർഷങ്ങൾക്കു മുൻപ് വി.കോട്ടയത്ത് ഏക വിദ്യാലയമായിരുന്നു ഗവൺമെന്റ് എൽ പി സ്കൂൾ,തോടിനും വയലിനും മറുകരയിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ വി.കോട്ടയം 269- )0  നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഭരണാധികാരികൾ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി 1950 ജൂൺ എട്ടിന് എസ്എൻഡിപി  സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീമാൻ അയ്യപ്പൻ സാറും സഹ അധ്യാപകരായ ശ്രീമതി ഭാരതിയമ്മയും ,ശ്രീമാൻ വി. കെ കുഞ്ഞിക്കുട്ടനും സേവനമനുഷ്ടിച്ചു. തുടർന്നുവന്ന ഭരണാധികാരികളുടെ പ്രവർത്തനഫലമായി ഇതൊരു യുപി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. .സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ സരസ്വതിക്ഷേത്രത്തിനു കഴിഞ്ഞു.

== ഭൗതികസൗകര്യങ്ങൾ

വെട്ടുകല്ലിൽ തീർത്ത ബലവത്തായ 3 ഹാൾ 2017-2018 കാലയളവിലിരുന്ന മാനേജ്മെന്റ് ഭരണാധികാരികൾ ഓഫീസും കമ്പ്യൂട്ടർ ലാബും നവീകരിക്കുകയുണ്ടായി . തുടർന്നുവന്ന വർഷത്തിൽ നാട്ടുകാരുടെയും അഭ്യുദയാകാംക്ഷീകളുടെയും സഹായത്തോടെ ക്ലാസ് റൂമുകളും നവീകരിച്ചു. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി. എം പി യുടെയും KITE ൻ്റെ യും പഞ്ചായത്തിന്റെ യും ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറിയും, അമ്മ ലൈബ്രറിയും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഇത്ര നാൾ മുതൽ ഇത്ര നാൾ വരെ

|1)ശ്രീ. അയ്യപ്പൻ [ 1950 - 1980 ]

2)ശ്രീ.ഡി.രവീന്ദ്രൻ [ 1956 - 1984 ]

3. ശ്രീ. എം എൻ.ഗോപാലൻ [ 1956 - 1989 ]

4. ശ്രീമതി. എൻ.ജഗദമ്മ [ 1956 - 1992 ]

5. ശ്രീമതി. ശാന്തകുമാരി ദേവി കെ.എസ് [ 1970 - 1994 ]

6. ശ്രീ.വി കെ.പുരുഷോത്തമൻ [ 1966 - 1998 ]

7. ശ്രീമതി. കെ.രാജമ്മ [ 1966 - 1998 ]

8. ശ്രീമതി. എം. എസ്.ഇന്ദിരാഭായി [ 1969 - 2002 ]

9. ശ്രീമതി. കെ കെ സരസമ്മ [ 1970 - 2006 ]

10. ശ്രീമതി. കെ എസ്.വിജയലക്ഷ്‌മി [ 1972 - 2007 ]

11.ശ്രീമതി. പി. ടി വസന്തകുമാരി [ 1996 -................................




മികവുകൾ

തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.

വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ശാസ്ത്രവിഷയങ്ങൾ പ്രാഗല്ഭ്യം വർദ്ധിപ്പിക്കുന്നതിനായി ഉന്നതനിലവാരത്തിലുള്ള സയൻസ് പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ രസകരമായി പഠിക്കാൻ ഉതകുന്ന രീതിയിൽ ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രകൃതിയിലെ വൈവിധ്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞു പഠിക്കുന്നതിനായി മനോഹരമായ ജൈവവൈവിധ്യ പാർക്ക് സ്കൂളിൽ ഉണ്ട്.

കലാ - കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു

ദിനാചരണങ്ങൾ

പ്രവേശനോത്സവം പരിസ്ഥിതിദിനം വായനാദിനം ബഷീർ ദിനം ജനസംഖ്യാ ദിനം ഹിരോഷിമാ - നാഗസാക്കി ദിനം യുദ്ധവിരുദ്ധ ദിനംതുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ എല്ലാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളോടൊപ്പം പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു .

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ശ്രീമതി പി. ടി. വസന്തകുമാരി
  • ശ്രീമതി എം. എൻ.സ്മിത മോൾ
  • ശ്രീമതി ആർ.പ്രേമ
  • ശ്രീ എസ്.ബിജു
  • ശ്രീമതി ശ്രീല. എസ്
  • ശ്രീമതി ദിവ്യ ഇ.കെ
  • ശ്രീമതി ബിജി.വിശ്വം
  • ശ്രീ അജിത്ത്.എസ്
  • ശ്രീ പ്രദീപ് കുമാർ. എസ്
  • ശ്രീ മനുരാജ്. എസ് (ഒ . എ )


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. എസ് രാജേന്ദ്രകുമാർ ( റിട്ട :കളക്ടർ )
  • ശ്രീ. ഭവനം ഗോപാലകൃഷ്ണൻ ( പ്രശസ്ത കവി,സാഹിത്യകാരൻ )
  • ഡോക്ടർ. സുധാമണി
  • അഡ്വ : ലത
  • ശ്രീ. രാജേഷ് ചിത്തിര ( കവി, സാഹിത്യകാരൻ )

വഴികാട്ടി

1.( പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും കയറുന്നവർ )

ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട v കോട്ടയം ബസ്സിൽ കയറുക ശേഷം എസ്എൻഡിപി സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക ഗുരു മന്ദിരത്തിന് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

2) കോന്നി ഭാഗത്തു നിന്നും വരുന്നവർ

കോന്നിയിൽ നിന്നും വികോട്ടയം ബസ്സിൽ കയറി എസ്എൻഡിപി സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക.

{{#multimaps:9.2155394,76.8158479|zoom=13}}