ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ മാതൃകാപരമായി നടന്നുവരുന്നു. പ്രവർത്തനങ്ങൾ ദിനാങ്കക്രമത്തിൽ നൽകിയിരിക്കുന്നു.

2021 ഡിസംബർ

അതിജീവനം- ക്രിസ്തുമസ് ക്യാമ്പ്

എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ ക്യാമ്പിന്റെ പേര് അതിജീവനം എന്നായിരുന്നു. ഏറ്റവും വലിയ മഹാമാരിക്കുമുമ്പിലും മനുഷ്യൻ വിജയം കൈവരിക്കും എന്ന പ്രത്യാശയാണ് അതിജീവനം എന്ന ഈ പേരിൽ നിറഞ്ഞുനിൽക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പകൽ മാത്രമായിരുന്നു ക്യാമ്പ്. ഒരു സമൂഹത്തിൽ സഹവർതിത്വത്തോടെയും സാഹോദര്യത്തോടെയും കഴിയുന്നതെങ്ങനെ എന്ന് ബോധ്യപ്പെടത്തക്കതരത്തിൽ കൾച്ചറൽ, മെസ്സ്, പ്രോഗ്രാം, ഡോക്യുമെന്റേഷൻ, റിസപ്ഷൻ, പ്രോജക്റ്റ് എന്നിങ്ങനെ വിവിധ കമ്മറ്റികളായി തിരിഞ്ഞായിരുന്നു വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

വിളംബര ജാഥയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. സ്കൂളിൽ തിരിച്ചെത്തിയ എല്ലാവരും അസംബ്ലിക്കായി ഒത്തുകൂടി. പ്രോഗ്രാം ഓഫീസർമാരായ അധ്യാപകർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എല്ലാ കമ്മറ്റികളും ചുമതലകൾ ഏറ്റെടുത്തു. ചുവടെ നൽകിയ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.

ഹരിതം

മുട്ടട്രേകൾ ഉപയോഗിച്ച് വിത്ത് മുളപ്പിച്ച് പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്യുന്ന പ്രവർത്തനമാണിത്.

സീഡ് ബാൾ

പലയിനം വിത്തുകൾ ഉപയോഗിച്ച് ശാസ്ത്രിയ മാർഗത്തിൽ ഒത്തുചേർത്ത് നിർമ്മിക്കുന്നതാണ് സീഡ് ബാൾ. ഇവ കൂടുതൽ ഗുണമേന്മ ഉള്ളവയാണ്.

വിത്ത് വിതരണം

വോളണ്ടിയർമാർ സ്വന്തം നിലക്ക് ശേഖരിച്ച വിത്തുകൾ പരിസരപ്രദേശങ്ങളിൽ വിതരണം ചെയ്തു. വിതരണം ചെയ്ത വിത്തുകളെല്ലാം നട്ടുവളർത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തി.

ഉദ്ബോധ്

ഡിമൺഷ്യാ ബാധിതരായ മുതിർന്ന വ്യക്തികളെ കണ്ടെത്തുന്നതിനായി ഉളള പ്രവർത്തനമായിരുന്നു ഇത്. ഇതിനുവേണ്ടി വിപുലമായ ഒരു സർവേ നടപ്പാക്കി.

തനതിടം

സ്കൂളിനുവേണ്ടി മാത്രമായൊരു ഗാർഡൻ നിർമ്മിക്കുകയും അതിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും, കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.

2021 ഒക്ടോബർ

വീണ്ടും വിദ്യാലയത്തിലേക്ക്

29/10/2021- ഒരു വർഷത്തോളം അടഞ്ഞ് കിടന്ന ക്ലാസ് മുറികൾ തുറന്ന് ശുചിയാക്കുകയും ക്ലാസ് മുറികൾ സജ്ജമാക്കുകയും പോസ്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തു.

2021 ജൂൺ

ഹരിതകാന്തി ഘട്ടം 2

16/06/2021- ഹരിതകാന്തി പദ്ധതിയുടെ രണ്ടാം ഘട്ടം. വോളണ്ടിഴേസ് മുമ്പ് നട്ടുനനച്ച് വളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു.

അക്ഷരമുറ്റം

20/06/2021- വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ വോളണ്ടിയർമാരും വായനയുടെയും മാതൃഭാഷയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു അക്ഷരവൃക്ഷം വീതം സ്ഥാപിച്ചു.

2021 മേയ്

യങ്ങ് വാരിയർ

23/05/2021- അന്തർദേശിയ തലത്തിൽ ബാലവേലക്കെതിരായും കുട്ടികളുടെ ശേമത്തിനും വേണ്ടി നിലവിൽ വന്ന സംഘടനയാണ് യുനീസെഫ്. ഈ സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് പശ്ചാതലത്തിൽ നിലവിൽ വന്ന പദ്ധതിയാണ് “യങ്ങ് വാരിയർ പ്രോജക്ട്”.

2021 ഏപ്രിൽ

ക്വിക്ക് വാഷ്

01/04/2021- എല്ലാ വോളണ്ടിയർമാരും സ്കൂളിലെത്തി ഹാന്റ് വാഷ്, ഡിഷ് വാഷ്, ലോഷൻ എന്നിവ സ്വന്തം നിലയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ തനതിടം ഗാർഡൻ വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

2021 ഫെബ്രുവരി

സ്പെഷ്യൽ ഒറിയന്റേഷൻ

01/02/2021- എൻ.എസ്.എസ് എന്നാൽ എന്താണെന്നും ഒരു എൻ.എസ്.എസ് വോളണ്ടിയർ എങ്ങനെയാകണം എന്നും മനസിലാക്കിതരുന്ന സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. PAC അംഗം അജിത്കൃഷ്ണൻ സാർ ക്ലാസ് നയിച്ചത്.

2021 ജനുവരി

കോവിഡ് ബോധവത്കരണം

12/01/2021- കൊറോണ വൈറസിനെ കുറിച്ചുള്ള മിത്തുകളും തെറ്റായ അറിവുകളും ഉണ്ടാക്കുന്ന പ്രശ്നം മറികടക്കുന്നതിനു വേണ്ടി എല്ലാ വോളണ്ടിയർമാരും ബോധവത്കരണ കാർഡുകൾ നിർമ്മിച്ച് അത് പൊതുസമൂഹത്തിൽ വിതരണം ചെയ്തു.

2020 ഡിസംബർ

തനതിടം

28/12/2020- വോളണ്ടിഴേസ് സ്കൂളിൽ എത്തുകയും, സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. കൂടാതെ സ്കൂൾ ഗാർഡനിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

ഹരിതകാന്തി

02/12/2020- ഭക്ഷ്യസ്വയംപരിയാപ്തത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് “ഹരിതകാന്തി”. വോളണ്ടിഴേസ് എല്ലാവരും വീടുകളിൽ ഒരു കൃഷിയിടം സൃഷ്ടിച്ച് അവിടെ പച്ചക്കറികൾ നട്ടുപിടിപ്പിച്ചു.

2020 നവംബർ

എൻ.എസ്.എസ് വൃക്ഷം

28/11/2020- പരിസ്ഥിതിയിലേക്ക് മടങ്ങുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ എൻ.എസ്.എസ് വോളണ്ടിയർമാരും അവരവരുടെ വീട്ടുമുറ്റത്ത് ഒരു “എൻ.എസ്.എസ് വൃക്ഷം” നട്ടുപിടിപ്പിച്ചു.

ശിശുദിനാഘോഷം

23/10/2020- ദേശിയ ശിശുദിനത്തോട് അനുബന്ധിച്ച് എല്ലാ വോളണ്ടിയേഴ്സും അവരവരുടെ വീടിനുസമിപമുള്ള കുട്ടികൾക്ക് സമ്മാനങ്ങളും, പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നൽകി.

കോവിഡ് പ്രതിഞ്ജ

08/10/2020- ലോക്ക്ഡൗൺ കാലത്ത് എൻ.എസ്.എസ് വോളണ്ടിയർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു “കോവിഡ് പ്രതിഞ്ജ ”. എല്ലാ വോളണ്ടിയേർമാരും അവരുടെ വീടുകളിൽ കൊവിഡ് മാനദണ്ധങ്ങൾ പാലിച്ചുകൊണ്ട് കുടുംബാഗങ്ങളോടൊപ്പം ഈ പ്രതിജ്ഞ ഏറ്റുചൊല്ലി.

5/9/2018 അധ്യാപക ദിനാചരണം

സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു.

ആഗസ്ത് 2018

31/8/2018 പഠനോപകരണ സമാഹരണം

പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കൂട്ടുകാർക്ക് എൻ എസ്സ് എസ്സിന്റെ സ്നേഹോപകാരം, ജി എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ഷാഹിദ ടീച്ചറുടെ അറിയിപ്പിനെ തുടർന്ന് ഒരാൾ ഒരു ബുക്കും ഒരു പേനയും എന്ന തോതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ബുക്കും പേനയും ശേഖരിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മുന്നൂറോളം പേനയും ബുക്കും ശേഖരിക്കുവാനായി. 3/9/10/18 ൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ച് പ്രിൻസിപ്പൽ നൗഷാദ് സാർ,പ്രോഗ്രാം ഓഫീസർ സജിത്ത് സാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പഠനോപകരണങ്ങൾ ഷാഹിദ ടീച്ചറിന് കൈ മാറി.

18/8/2018 ഓണക്കിറ്റു വിതരണം

മുൻ വർഷങ്ങളിലേതുപോലെ ദത്തു ഗ്രാമത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റു വിതരണം ചെയ്തു. അതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കാളികളാവുകയും ചെയ്തു. അന്നേ ദിവസം തന്നെ വീണ്ടും പ്രളയ ബാധിതർക്ക് സാധനങ്ങൾ സമാഹരിക്കുന്നതിനായി ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ചൽ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആവശ്യസാധനങ്ങൾ ശേഖരിച്ച് യൂണിറ്റിൽ എത്തിച്ചു. അഞ്ചൽ നിവാസികളുടെ അകമഴിഞ്ഞ സഹകരണം എൻ എസ്സ് എസ്സ് വോളന്റിയർമാർക്ക് ഈ ദിവസങ്ങളിൽ ലഭിക്കുക ഉണ്ടായി.

19/8/2018 ദുരിതാശ്വാസ വിഭവ സമാഹരണം

പ്രളയബാധിതർക്ക് നൽകുന്നതിനായി സമാഹരിച്ച സാധനങ്ങൾ സ്കൂൾ പി.ടി.എക്ക് കൈ മാറി. അന്നേ ദിവസം തന്നെ കൊല്ലം ജില്ലയിലെ വിവിധ യൂണിറ്റിൽ നിന്നും മൂവായിരത്തോളം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ(പ്രളയബാധിത മേഖലകളിൽ)ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്തു.

15/8/2018 സ്വാതന്ത്ര്യദിനം

പ്രതികൂല കാലാവസ്ഥ മറികടന്നു കൊണ്ട് കൃത്യം 8.30 ന് തന്നെ എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു. പതാക ഉയർത്തൽ , സ്വാതന്ത്ര്യ ദിന സന്ദേശം തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ എസ്സ് എസ്സ് വോളന്റിയർ സജീവ സാന്നിദ്ധ്യമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അന്നേ ദിവസം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് നടത്താനിരുന്ന റാലി ഒഴിവാക്കേണ്ടി വന്നു. എന്നിരുന്നാൽ കൂടിയും ഓഗസ്റ്റ് 14 ന് എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സ്കൂൾ അങ്കണം ശുചീകരിച്ചു. അതോടൊപ്പം പ്രളയ ബാധിതർക്ക് കൈ താങ്ങായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സാധനങ്ങൾ സമാഹരിച്ചു.

14/7/2018 സെമിനാർ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി.

21/6/2018 യോഗാ ദിനം

ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനായി എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തതിൽ യോഗാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ക്ഷണം സ്വീകരിച്ച് വോളന്റിയേഴ്സിന് യോഗാ ക്ലാസ്സ് നൽകുന്നതിനായി എത്തിയത് ശ്രീ സുദർശനൻ സാർ (എം എസ് സി,യോഗാ, യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് ഫാക്കുലുറ്റി) ആയിരുന്നു. ശേഷം സാറിന്റെ നിർദ്ദേശ പ്രകാരം വോളന്റിയേഴ്സ് സൂര്യ നമസ്ക്കാരം മുതലായ യോഗാ മുറകൾ അഭ്യസിപ്പിച്ചു. യോഗാക്ലാസ്സിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും വോളന്റിയേഴ്സിന് മനസ്സിലാക്കാൻ സാധിച്ചു.

19/6/2018 വായനാദിനം

വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ എൻ എസ്സ് എസ്സ് മീറ്റിങ്ങിൽ തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വോളന്റിയേഴ്സിൽ നിന്നും ചോദ്യോത്തരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ മികച്ച 25 ചോദ്യങ്ങൾ തിരഞ്ഞെടുത്തു. ശേഷം ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനായി ഓരോ വോളന്റിയേഴ്സിൽ നിന്നും പത്തു രൂപ(മിനിമം) പിരിച്ചെടുത്തു. വായനാദിനത്തിൽ ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിൽ അജ്മിയ, ഗായത്രി എന്നിവർ വിജയികളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അജ്മിയക്ക് എൻസൈക്ലോപ്പീഡിയയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രിക്ക് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നൽകി. ഇത് വോളന്റിയേഴ്സിന് വേറിട്ട അനുഭവമായിരുന്നു.

5/6/2018 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു ദിവസം കൂടി വന്നു. 2018-19 അദ്ധ്യയന വർഷത്തിലെ എൻ. എസ്സ്.എസ്സ്/എസ് എഫ് യു/5 യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള എൻ എസ്സ് എസ്സിന്റെ പ്രത്യേക അസംബ്ലിക്കു പുറമെ വോളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ സുനിത ടീച്ചർ വോളന്റിയർമാർക്കു നൽകി. വോളന്റിയേഴ്സ് അവരുടെ വീടുകളിൽ നടുകയും പരിപാലനം തുടരുകയും ചെയ്യുന്നു.