ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍ക്ക‍ൂൾതല പ്രവർത്തനങ്ങൾ

ജുൺ-1 പ്രവേശനോത്സവം

ജുൺ 1 ന് സംസ്ഥാന ഉദ്ഘാടനത്തിനുശേഷം സ്കുൾതല ഉദ്ഘാടനം പുതുതായി ഈ വർഷം ചേർന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ട് Google Meet വഴി ബഹുമാനപ്പെട്ട ഇരവിപുരം M. L. A ശ്രീ. നൗഷാദ് നിർവ്വഹിച്ചു. സ്കുൾതല ഉദ്ഘാടനത്തിനുശേഷം ക്ലാസ്തലത്തിൽ പ്രവേശനോത്സവം നടത്തി.

ജുൺ 1 മുതൽ Victors Class നൊപ്പം തന്നെ Google Meet വഴി 5 മുതൽ 10 വരെ ക്ലാസുകൾ എടുക്കാനും തുടങ്ങി.

ജൂൺ -5 പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു . ബഹുമാനപ്പെട്ട ഇരവിപുരം M. L. A ശ്രീ നൗഷാദ് സ്‍കൂൾ വളപ്പിൽ വൃക്ഷതൈ നട്ടുകൊണ്ട് സ‍്‍കൂൾതല പരിസ്ഥിതിദിന പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു . തുടർന്ന് S. P. C കേഡറ്റുകൾ നട്ടു വളർത്തിയൊ ഓരോ വൃക്ഷതൈ സ്കൂളിലേക്ക് സംഭാവന ചെയ്തു . 5-ക്ലാസിൽ പുതുതായി ചേർന്ന മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു

ജുൺ 19 വായനാദിനം

ജുൺ 19 വായനാദിനം google meet വഴി നടത്തി. ക്ലാസ് തലത്തിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ സ‍‍്ക്ക‍ൂൾ ഗ്ര‍ൂപ്പിലും പ്രദർശിപ്പിച്ചു.

ജുൺ 21 യോഗാദിനം

യോഗാദിനം google meet വഴി സംഘടിപ്പിച്ചു. ക്ലാസ് ഗ്രുപ്പുകളിൽ കുട്ടികൾ യോഗ അവതരിപ്പിച്ചു.

ജുൺ 26 ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായിട്ട് whatsapp ഗ്രുപ്പുകളിൽ പോസ്റ്റർ നിർമ്മാണം, skit, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. SPC കേഡറ്റുകൾ വിവിധ പരിപാടികൾ നടത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം