ഉപയോക്താവ്:GVHSSVALATHUNGAL
വാളത്തുംഗൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ,വി എസ് പ്രീയദർശൻ ഉത്ഘാടനം ചെയ്തു . പി റ്റി എ പ്രസിഡൻ്റ് ലുബിന നിർവഹിച്ചു. പ്രിൻസിപ്പൽ നിഷ പി റ്റി സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , സീനീയർ അസിസ്റ്റൻ്റ് പ്രീത എം കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി