എൻ എസ് എൽ പി എസ് മടത്തുംപടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എൽ പി എസ് മടത്തുംപടി
വിലാസം
മടത്തുംപടി

മടത്തുംപടി
,
മടത്തുംപടി പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 06 - 1928
വിവരങ്ങൾ
ഫോൺ0480 2778787
ഇമെയിൽnslpsmadathumpady@gmail.com
കോഡുകൾ
സ്കൂൾ കോഡ്23523 (സമേതം)
യുഡൈസ് കോഡ്32070902901
വിക്കിഡാറ്റQ64089127
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനി. പി. പി.
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്കുമാർ. സി. ആർ
എം.പി.ടി.എ. പ്രസിഡണ്ട്മീര സനീഷ്
അവസാനം തിരുത്തിയത്
28-01-202223523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

=തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് മടത്തുംപടി. ഇവിടത്തെ ഏക വിദ്യാലയമാണ് മടത്തുംപടി നായർ സമാജം ലോവർ പ്രൈമറി സ്കൂൾ . വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ഗ്രാമങ്ങളെ ആശ്രയിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1928 ജൂൺ 6 ബുധനാഴ്ച വിദ്യാലയം  പ്രവർത്തനം ആരംഭിച്ചു. ചെറുപിള്ളി സ്വരൂപം കരമൊഴിവായി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് ആദ്യകാല ക്ലാസുകൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിച്ചു.വിദ്യാലയം സ്ഥാപിച്ച തിരുമുക്കുളം ഗ്രൂപ്പ് നായർ സമാജം 1956 ജൂൺ 1മുതൽ 2143 -)o നമ്പർ തിരുമുക്കുളം എൻ എസ് എസ്  കരയോഗമായി മാറുകയും സ്‌കൂളിന്റെ ഭരണച്ചുമതല കരയോഗത്തിനായി തീരുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിന് തകർച്ച സംഭവിക്കുകയും പുതിയ സ്കൂൾ കെട്ടിടം ആവശ്യ മായിത്തീരുകയും ചെയ്തു. അങ്ങിനെ 14 -6 -1994 ൽ എൻ.എസ് .എസ് .ജനറൽ സെക്രട്ടറി ശ്രീ പി.കെ.നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ ബഹു : കേരള മുഖ്യമന്ത്രി ശ്രീ .കെ.കരുണാകരൻ നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു കുന്നിൻ മുകളിൽ എന്ന പോലെ മനോഹരമായ ഒരു ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻ എസ് എൽ പി എസ് മടത്തുംപടി .

    * ഉറപ്പുള്ള മനോഹരമായ കെട്ടിടം . 
    * LKG മുതൽ 4 -) o ക്ലാസ്സ് വരെയുള്ള 6 ക്ലാസ്സ്മുറികൾ .
  • 1മുതൽ 4 വരെ ക്ലാസുകൾ സമ്പൂർണ ഹൈടെക്
  • ചിത്രരചനയാൽ ആകർഷകമായ ക്ലാസ്സ്മുറികൾ
  • KG ക്ലാസ്സിന് മാത്രമായി kidspark
  • കമ്പ്യൂട്ടർ ലാബ്
  • അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആകർഷകമായ ലൈബ്രറി
  • മനോഹരമായി furnish ചെയ്ത officeroom
  • ഭംഗിയേറിയ ജൈവവൈവിധ്യഉദ്യാനം .
  • വിശാലമായ playground
  • പാർക്ക്
  • ടെലിവിഷൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് മടത്തുംപടി എൻ എസ് എൽ പി എസ് .

  • സർഗാത്മകരചനകൾക്കായി എന്റെ രചനാബുക്ക്
  • എല്ലാ ദിവസവും അസംബ്ലിയിൽ കലാപ്രകടനം
  • ഇംഗ്ലീഷ് അസംബ്ലി
  • കൃത്യമായ ഇടവേളകളിൽ ബാലസഭ
  • തനതു പ്രവർത്തനമായി MY GK BOOK
  • GK book ൽ നിന്നും monthly quiz & yearly quiz
  • വാർഷികാഘോഷത്തോടനുബന്ധിച്ചു കല കായിക മത്സരങ്ങൾ
  • നൃത്താധ്യാപികയുടെ കീഴിൽ നൃത്തപരിശീലനം
  • ഓരോ കുട്ടിയുടെയും പിറന്നാൾ ആഘോഷം വിദ്യാലയത്തിൽ -- "മക്കൾക്കൊരൂണ് "പദ്ധതി

മുൻ സാരഥികൾ

SL.NO NAME FROM TO REMARKS
1 K V Aphraim
2
3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾക്ക് ജന്മം നൽകിയിട്ടുണ്ട്

  • Retd JUDGE എം.കെ.ഗോവിന്ദൻകുട്ടി
  • Dr .ടി.നാരായണൻ (SSLC Rank holder)
  • പി .പത്മനാഭൻ (ISRO)
  • കെ.ശ്രീജിത്ത് (University Rank holder)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.196398,76.271931|zoom=18}}