വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpaupskundurkunnu (സംവാദം | സംഭാവനകൾ) (.)

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കൂണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്
വി.പി.എ.യു.പി സ്കൂൾ , കുണ്ടൂർക്കുന്ന്
വിലാസം
കുണ്ടൂർ കുന്ന്

കുണ്ടൂർ കുന്ന്
,
കുണ്ടൂർ കുന്ന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം09 - 08 - 1949
വിവരങ്ങൾ
ഫോൺ04924 236900
ഇമെയിൽvpaupskundurkunnu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21892 (സമേതം)
യുഡൈസ് കോഡ്32060700808
വിക്കിഡാറ്റQ64690641
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ673
പെൺകുട്ടികൾ661
ആകെ വിദ്യാർത്ഥികൾ1334
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി എൻ
പി.ടി.എ. പ്രസിഡണ്ട്മുരളികൃഷ്ണൻ എ
എം.പി.ടി.എ. പ്രസിഡണ്ട്സുധ െക
അവസാനം തിരുത്തിയത്
28-01-2022Vpaupskundurkunnu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രംപാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു

സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു

        മണ്ണാർക്കാട് ഉപജില്ല 'യിലെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ.കലാ കായിക മേഖല ,ശാസ്ത്ര മേള ,വിദ്യാ രംഗം ,സ്കൌട്ട് ഗൈഡ്‌ പ്രവർത്തനങ്ങൾ ,എൽ എസ്എസ് ,യു എസ് എസ് പരീക്ഷകൾ എന്നിവയിൽ എല്ലാം സ്കൂൾ മികച്ച നേട്ടം നിലനിർത്തുന്നു .മണ്ണാർക്കാട്‌ ഉപജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളിനുള്ള പുരസ്കാരം ,തച്ചനാട്ടുകര പഞ്ചായത്തിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ്‌ ,മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്കാരം,എന്നിവ നേടാൻ സ്കൂളിന് ആയിട്ടുണ്ട്‌ .

ഭൗതികസൗകര്യങ്ങൾ

1. പ്രീ - പ്രൈമറി മുതൽ 7ാം തരം വരെ അധ്യയനം സാധ്യമാകുന്ന   കെട്ടിട സമുച്ചയം.

2 . അതി വിശാലമായ കളിസ്ഥലം.

3. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ .

4.സ്കൂൾ ലൈബ്രറി.

5. വായനയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറികൾ.

7. കുട്ടികളുടെ കലാപരിപാടികൾക്കായി സ്കൂൾ റേഡിയോ.

8. വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ് സൗകര്യം.

9. ജലസമൃദ്ധമായ വട്ടക്കിണർ , കുഴൽ കിണർ സൗകര്യം.

10. കുടിവെള്ളത്തിനായി സോളാർ വാട്ടർ ഹീറ്റർ , വാട്ടർ പ്യൂരിഫയറുകൾ.

11. ജൈവ വൈവിധ്യ ഉദ്യാനം

12. സ്കൂൾ സ്ഥാപകന്റെ ഓർമ്മക്കായി "സ്മൃതി വനം "

.
ഗണിത ക്ലബ്ബ്

13. പ്രൊജക്ടറുകളോടു കൂടിയ ക്ലാസ് മുറികൾ

14. ശാസ്ത്ര പാർക്ക്

15. കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങൾ

16. കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് , ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ

17. സ്കൂൾ ഹോണസ്റ്റി ഷോപ്പ് .


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്രമനമ്പർ ക്ലബ്ബ്
1 ഗണിത ക്ലബ്ബ്
.
ഗണിത ക്ലബ്ബ്
2 സോഷ്യൽ സയൻസ് ക്ലബ്ബ്
3 സയൻസ് ക്ലബ്ബ്
4 ഇംഗ്ലീഷ് ക്ലബ്ബ്
5 ഹിന്ദി ക്ലബ്ബ്
6 ഉറുദു ക്ലബ്ബ്
7 അറബി ക്ലബ്ബ് അറബി ക്ലബ്

ഓരോ അധ്യായന വർഷാരംഭത്തിലും ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്ലബ് ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നു. അറബി ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു, ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന വർ , അവരിൽ നിന്ന് ക്ലബ് കൺ വീനറെ തെരെഞ്ഞെട്ടുക്കുന്നു. അറബി ക്ലബിന്റെ കീഴിൽ

എല്ലാ ദിനാചരണങ്ങളുo വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു വരുന്നു.

ആഴ്ചയിൽ ഒരു ദിവസം അറബി ക്ലബ് കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു


നേട്ട ങ്ങൾ

ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബി കലാമേളയിലും സബ് ജില്ലാ കലാമേളയിലും ജില്ലാ കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.

.
കാലിഗ്രാഫി
8 സംസ്കൃതം ക്രബ്ബ്
9 ബാലസഭ
10 ഹെൽത്ത് ക്ലബ്ബ്
11 കായിക ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  1. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കൊടക്കാട് ബസ് സ്റ്റോപ്പിൽ നിന്ന് 3 KM ദൂരം.
  2. ചെർപ്പുുളശ്ശേരി - മണ്ണാർക്കാട് സംസ്ഥാനപാതയിൽ കോട്ടപ്പുറത്ത് നിന്ന് 4 KM ദൂരം.