ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
,ജി വി എച്ച് എസ് കഞ്ചിക്കോട് സ്‍കൂളിൽ 2019ലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് രൂപീകരിച്ചത് . അക്കാലയളവിലെ മലമ്പുഴയുടെ ജനപ്രതിനിധി ആയിരുന്ന ശ്രീ വി എസ് അച്യുതാനന്ദന്റെ ശ്രമഫലമായി അനുവദിച്ച ഈ എസ് പി സി യൂണിറ്റ് വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഉൾപ്പെടുന്നത് . വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ ദാസൻ എസ്, ശ്രീമതി മഞ്ജു വി എന്നിവർ നേകതൃത്വം നൽകുന്നു. ആദ്യ ബാച്ചി,ന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് കോവിഡ് വ്യാപനത്തെ തുടർന്ന് നടത്താൻ സാധിച്ചിരുന്നില്ല. നിലവിൽ ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 8,9.10 ക്ലാസുകളിൽ എസ് പി സി കേഡറ്റുകളുണ്ട്. മാതൃകാപരമായ പ്രവർത്തനം കാഴ്‍ചവെക്കാൻ കോവിഡ് കാലഘട്ടത്തിൽ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് അവധിദിവസങ്ങളിൽ പാലക്കാട് നഗരത്തിലെ അസരണരായവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തും നിർദ്ധനരായ വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ സമ്മാനിച്ചും കാലത്തിനൊത്ത് മുന്നേറാൻ എസ് പി സി യൂണിറ്റിന് സാധിക്കുന്നുണ്ട്