മേലൂർ എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നാലാം വാർഡിലാണ് മേലൂർ എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1931 ലാണ് വിദ്യാലയം സ്ഥാപിതമായത്
മേലൂർ എ എൽ പി എസ് | |
---|---|
വിലാസം | |
മേലൂർ മേലൂർ പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | melurIpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16325 (സമേതം) |
യുഡൈസ് കോഡ് | 32040900305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോക് എം കെ |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് സി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശിശിര |
അവസാനം തിരുത്തിയത് | |
27-01-2022 | Ashokmk |
ചരിത്രം
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അമിതമായ വളർച്ചയും രക്ഷിതാക്കൾക്കിടയിലെ ചില തെറ്റായ ധാരണകളും കുട്ടികളുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട് . ഈ പ്രശ്നത്തിൽ നിന്ന് വിദ്യാലയത്തെ കൈപിടിച്ചുയർത്താനുള്ള തീവ്രശ്രമത്തിലാണ് അധ്യാപകരും പി ടി എ യും നാട്ടുകാരും.(തുടർവായനയ്ക്ക്)
കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്മെന്റിനു ശേഷം ഇന്ന്
കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ ജീവിതത്തിന് അക്ഷരവെളിച്ചം പകർന്ന് കൊടുക്കാൻ നേതൃത്വം നൽകിയ പ്രധാനാധ്യാപകരായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ, ഉഷ ടീച്ചർ എന്നിവർ
ജാതി വ്യവസ്ഥ കൊടികുത്തിവാണിടുന്ന അക്കാലത്ത് അതിൽ നിന്ന് നമ്മുടെ ഈ കൊച്ചു ഗ്രാമത്തെ മുക്തമാക്കാൻ സമീപത്തെ വായനശാലയെപോലെ തന്നെ ഈ വിദ്യാലയവും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .മുൻ എം .എൽ. എ . ആയ വിശ്വൻ മാസ്റ്റർ പ്രസിദ്ധരായ അധ്യാപകർ ,സാഹിത്യകാരന്മാർ ,സൈനികർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുന്ദ്ര തെളിയിച്ച നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും മികവുറ്റ വിജയം നേടിയെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയം തനതായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിലെ പഠിതാക്കളെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട് English Language enhancement programme തെറ്റില്ലാതെ ഭാഷ മലയാളം കൈകാര്യം ചെയ്യാൻ 'അമ്മ മലയാളം പരിശീലന പരിപാടി ചത്രഷ്ക്രിയയിലൂടെ പ്രായോഗിക പ്രശ്നങ്ങൾ ലളിതമായും കൃത്യമായും അപഗ്രഥിക്കുന്നത്തിനുള്ള ഗണിതമിട്ടായിഎന്ന പരിശീലന പരിപാടി അവയിൽ ചിലതുമാത്രം .
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ നാലാം വാർഡിലാണ് മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാനാദ്ധ്യാപകൻ അശോകും ,നൈന , അരുൺ കൃഷ്ണൻ ,സൗമ്യ എന്നി സഹാധ്യാപകരും പി ടി എ പ്രസിഡണ്ടായ രതീഷിൻ്റെ നേതൃത്വത്തിലുള്ള 11 അംഗ പി ടി എ കമ്മറ്റിയും വാർഡ് മെമ്പർ വേണു മാസ്റ്ററുടെ നേതൃത്വത്തിലുള്ള എസ് എസ് ജി യും സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിന്തുന്ന നൽകുന്നു . വിദ്യാലയ വികസനം മുൻനിർത്തി പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി സഘടന സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഉള്ള തീവ്ര ശ്രമത്തിലാണ് .സ്കൂൾ വാഹനം,മുഴുവൻ ക്ലാസ്സിലും ഫാൻ ,കുടിവെള്ള സംഭരണി ,കുട്ടികൾക്ക് ഇരിപ്പിട സൗകര്യം , മോട്ടോർ ,എന്നിവ ഇവർ ലഭ്യമാക്കി കഴിഞ്ഞു .സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അനശ്വര രക്തസാക്ഷിയുമായി മാറിയ ജവാൻ ചേത്തനാരി ബൈജുവിന്റെ പേരിൽ എല്ലാ വർഷവും സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വരുന്നുണ്ട് . നിലവിൽ നാല് ക്ലാസ്സുകളിലായി 36 ആൺ കുട്ടികളും 28 പെൺ കുട്ടികളും പഠിക്കുന്നുണ്ട് . കൂട്ടായ്മയോടുള്ള പ്രവർത്തനത്തിലൂടെ സ്കൂളിനെ ഉയരങ്ങളിലെത്തിക്കുവാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നു വരുന്നത്.
= ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1 .കുഞ്ഞിരാമൻ മാസ്റ്റർ ചെറുവലത്ത്
2. ശങ്കരൻ മാസ്റ്റർ കൊടക്കാട്ട്
3.രാഘവൻ മാസ്റ്റർ കോരമ്പത്ത്
4.ദിവാകരൻ മാസ്റ്റർ ഇളവന
5. രാധ ടീച്ചർ (കിട്ടൂസ് )
6. ഉഷ ടീച്ചർ (പാലോട്ടേരി )
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി വിശ്വൻ മാസ്റ്റർ മുൻ MLA
- ശ്രീ ജി എൻ ചെറുവാട് (നാടകം)
- ആർട്ടിസ്റ്റ് നാരായണൻ നായർ
- ജവാൻ ചേത്തനാരി ബൈജു
വഴികാട്ടി
- കൊയിലാണ്ടി ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂർ റോഡിലൂടെ 2 കിലോമീറ്റർ മുന്നോട്ട് വന്നാൽ മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂകൂളിൽ എത്താവുന്നതാണ്
- കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരി റോഡിൽ കുറുവങ്ങാട് പോസ്റ്റോഫീസ് സ്റ്റോപ്പിനടുത്തു നിന്ന് ചെങ്ങോട്ടുകാവ് റോഡിൽ കയറി 2km വന്നാൽ മേലൂർ എൽ .പി സ്കൂളിലെത്താം
{{#multimaps:11.4309329, 75.7147620|zoom=13}} -