സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു അന്നത്തെ സുപ്പീരിയറായിരുന്ന റവ. മദർ റോസ് ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.
1919 അവസാനത്തോടുകൂടി ഹൈസ്കൂളാക്കി ഉയർത്താനുള്ള ആലോചനകളായി. ഇതിലേക്ക് വേണ്ട കെട്ടിടത്തിന് 15,000 രൂപ ചെലവായി.5000 രൂപ കൊച്ചി മെത്രാൻ തിരുമനസ്സുകൊണ്ട് സംഭാവനയായി നൽകി അനുഗ്രഹിച്ചു. ബഹുമാനപ്പെട്ട സ്മെയിൽ കുടുംബം 5000 രൂപ ഇതിലേക്ക് സംഭാവന നൽകി. ബാക്കി തുകയിൽ ഒരു ഭാഗം പൊതുജനങ്ങളുടെ സംഭാവനയായിരുന്നു.1920 ൽ സെന്റ് ജോസഫ്സ് സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തി കൊണ്ടുള്ള ഉത്തരവ് ലഭിച്ചു. ഓരോ വർഷവും ഓരോ ക്ലാസ്സ് വീതം കൂട്ടി 1922 ൽ ഹൈസ്കൂൾ പൂർത്തിയായി 1922 വരെ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിന്റെ മാനേജർ സ്ഥാനം വഹിച്ചിരുന്നത് ആലപ്പുഴ സെമിനാരി റെക്ടർ ഫാ. റിബേയിരോ എസ്. ജെ ആയിരുന്നു.പിന്നീട് 1922 മെയ് 22 ന് ഇറ്റലിക്കാരിയായ മദർ റെയ്ച്ചൽ കോമിനി മാനേജർ സ്ഥാനം ഏറ്റെടുത്തു.1926 മെയ് 14 ന് മിസ്. ഇ. ഡിക്രൂസ് ഹെഡ്മിസ്ട്രസായി ചാർജ് എടുക്കുകയും മൂന്നു വർഷത്തെ സേവനത്തിനുശേഷം 1929 മെയ് 21 ന് മിസ്സ്. മേരി എം തോമസിന് ഹെഡ്മിസ്ട്രസ് സ്ഥാനം കൈമാറുകയും ചെയ്തു.
1933 മെയ് 22 ന് ഇറ്റലിക്കാരായ മദർ ജൂലിയ ഹെഡ്മിസ്ട്രസ് ആയി ചാർജെടുത്തു. നീണ്ട 22 വർഷകാലം മദർ ജൂലിയ സ്കൂളിന് വേണ്ടി ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. തുടർന്ന് 1955 ജൂലൈ 7ന് ആലപ്പുഴക്കാരിയായ മദർ ആനി ജോസഫ് ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ് സ്ഥാനത്തിന് അർഹയായി.1946 ആയപ്പോൾ തന്നെ ഓപ്ഷണൽ സബ്ജക്ടിന്റെ അധ്യാപനം മലയാളത്തിൽ ആക്കിയിരുന്നു.1948 ൽ ഇംഗ്ലീഷ് സ്കൂളിലെ മുഴുവൻ വിഷയങ്ങളുടെയും അധ്യാപനം മലയാളത്തിലേക്ക് മാറ്റി.
25 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് മൂവായിരത്തിലധികം വിദ്യാർഥിനികൾ അധ്യയനം നടത്തുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ് മുറികൾ തികയാതെയായി. പുതിയ സ്കൂൾ കെട്ടിടം പണിയാതെ നിവൃത്തിയില്ലെന്നായി.1916 ൽ വി. കെ. ജനാർദ്ദനൻ അവർകളുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്ന കയർ ഫാക്ടറിയുടെ രണ്ട് ഗോഡൗണുകൾ വാങ്ങി. ഈ ഗോഡൗണുകളിൽ ആണ് ഭൂരിഭാഗം ക്ലാസ്സുകളും നടത്തിയിരുന്നത്. ഹെഡ്മിസ്ട്രസ് മദർ ആനി ജോസഫിന്റെ കാലഘട്ടം സ്കൂളിന്റെ സുവർണകാലം ആയിരുന്നു. സ്കൂളിനു വേണ്ടി ഒരു സ്റ്റേജ് നിർമ്മിച്ചത് മദർ ആനിയുടെ കാലത്താണ്. സ്കൂളിന്റെ സമഗ്രവികസനത്തിന് താങ്ങും തണലുമായിരുന്ന മദർ ആനി 30 കൊല്ലത്തെ പ്രശസ്തമായ സേവനത്തിനുശേഷം 1978 ഏപ്രിൽ 30 ന് സർവീസിൽ നിന്നും വിരമിച്ചു.
1978 ഫെബ്രുവരി രണ്ടിന് റവ. സിസ്റ്റർ ബിയാട്രിസ് നെറ്റോ സ്കൂളിന്റെ പ്രഥമ അധ്യാപികയായി ചാർജെടുത്തു. ഗോഡൗണുകളിൽ ഒന്ന് ഇന്നത്തെ മനോഹരമായ കെട്ടിടമായി മാറിയത് സിസ്റ്റർ ബിയാട്രിസിന്റെ പ്രയത്നഫലമായിട്ടാണ്. ക്ലാസ് മുറികളായി മാറിയ ഗോഡൗണുകളിലൊന്നിനെ വിശാലമായ ഓഡിറ്റോറിയമാക്കി രൂപപ്പെടുത്തിയതും സ്കൂളിന് വേണ്ടി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചതും 1989 ൽ സർവീസിലിരിക്കെ അന്തരിച്ച സിസ്റ്റർ ബിയാട്രിസിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.
1978 മുതൽ 1982 വരെയും 1985 മുതൽ 1989 വരെയും സിസ്റ്റർ ബിയാട്രിസ് സ്കൂളിനെ സധൈര്യം നയിച്ച സാരഥിയായിരുന്നു. ഇക്കാലയളവിലാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി അദ്ധ്യാപക രക്ഷാകർതൃ സംഘടന രൂപം കൊണ്ടത്.
1980 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 'ഷഷ്ഠിപൂർത്തി' ആഘോഷിച്ചു. സി. ബിയാട്രിസിന്റെ സ്ഥലംമാറ്റ ത്തെ തുടർന്ന് 1982 ൽ ശ്രീമതി എലിസബത്ത് കെ തോമസ് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ആയി നിയമിതയായി. തുടർന്ന് 1983 ജൂലൈ 18ന് റവ. സി. എലീശ മാത്യു ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റു. 1984 ലും 1988 ലും മദർ എലീശക്ക് ലീവ് എടുക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ സി. ഫിനോമിന പി ജെ,യും ശ്രീമതി മേരി കാതറിൻ ലോറൻസും യഥാക്രമം സ്കൂളിന്റെ സാരഥ്യം വഹിക്കുകയുണ്ടായി. 1992 മാർച്ച് 31 ന് മദർ എലീശ മാത്യു ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു.
1992 ഏപ്രിൽ 1ന് സി. ഫിലോമിന പി ജെ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. തുടർന്നുള്ള രണ്ട് എസ്. എസ്. എൽ. സി പരീക്ഷകളിലും നമ്മുടെ സ്കൂൾ ഉയർന്ന വിജയശതമാനം നേടുകയുണ്ടായി.1994 ഏപ്രിൽ 8-ന് സിസ്റ്റർ റോസിലി കുടകശ്ശേരി ചാർജെടുത്തു.
കാലയളവ് | പ്രധാനാദ്ധ്യാപകർ | പ്രിൻസിപ്പാൾ |
1994-1999 | സിസ്റ്റർ. റോസിലി ജോസഫ് | ........ |
1999-2000 2003-2008 | സിസ്റ്റർ. സോഫിയാമ്മ തോമസ് | ........ |
2008 2011 | സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ | സിസ്റ്റർ അൽഫോൻസ.. |
2011-2015 | സിസ്റ്റർ. മേരി കുര്യാക്കോസ് | സിസ്റ്റർ സ്റ്റെല്ല സെമന്തി |
2015-2019 | സിസ്റ്റർ. സിജി വി റ്റി | സിസ്റ്റർ മേരി റോസ് |
2019 | സിസ്റ്റർ.മേഴ്സി തോമസ്. | " |
2021 | സിസ്റ്റർ മിനി ചെറുമനത്ത് | " |
|+
!
!ഹെഡ് മിസ്ട്രസ് സി.മിനി ചെറുമനത്ത് |} അദ്ധ്യാപകർ
മലയാളം
ഇംഗ്ളീഷ്
ഹിന്ദി
സോഷ്യൽ സയൻസ്
സയൻസ്
മാത് സ്
സ്പെഷ്യൽ ടീച്ചേഴ്സ്