സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
കാലത്തിന്റെ വെല്ലുവിളികളെ സുധീരം നേരിട്ടുകൊണ്ട് 1808ൽ ഇറ്റലിയിൽ ആരംഭിച്ച കനോഷ്യൻ സഭയ്ക്ക് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകൾ ഉണ്ടായി.1889ൽ ആദ്യമായി ഇന്ത്യയിൽ കൊച്ചിയിലും 1892ൽ ആലപ്പുഴയിലും സഭാ ശാഖകൾ സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ ആലപ്പുഴ മിഷന്റെ ചുമതല വഹിച്ചിരുന്നത് കർമലീത്താ സഭക്കാരാണ്.'സെൻറ് ട്രീസാസ് സ്കൂൾ 'എന്ന പേരിൽ ഒരു സ്കൂളും അവർ നടത്തിയിരുന്നു. കൊച്ചി രൂപത പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സഹോദരിമാർ എറണാകുളത്തേക്ക് മാറി.1892 ൽ ആസ്ഥാനത്തേക്ക് കനോഷ്യൻ സഭ അംഗങ്ങൾ ക്ഷണിക്കപ്പെട്ടു.1892 ൽ കനോഷ്യൻ സഹോദരിമാർ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു ഇന്നത്തെ സുപ്പീരിയറായിരുന്ന റവ. മദർ റോസ് ബിയാജി 'സെൻറ് ട്രീസാസ് സ്കൂൾ' ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്കൂൾ എന്ന് നാമകരണം ചെയ്തു.1918 ൽ പ്രൈമറി സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അധികം വൈകാതെ 1919 ൽ അത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.