മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

"എന്റെ കടമ സേവിക്കുക" എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്സ്. ജൂനിയർ റെഡ് ക്രോസ് എന്ന സംഘടന ( jrc) 2013 ൽ ലിൻസി ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങി. 8 9 10 ക്ലാസുകളിൽ നിന്ന് 60 കുട്ടികൾ ആണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്.ശുചീകരണ പ്രവർത്തനങ്ങളിലും കോവിഡ് കാലത്ത് മാസ്ക്കുകൾ നിർമ്മിച്ച് പൊതുജനങ്ങൾക്ക് നൽകുന്നതിലും ജെ ആർ സി കേഡറ്റുകൾ അതീവ താല്പര്യം കാണിച്ചിരുന്നു. 2021 ജനുവരി 21 വെള്ളിയാഴ്ച സ്കൂൾതലത്തിൽ ജെ ആർ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു. മുഹമ്മ പ്രാഥമിക ആരോഗ്യകേന്ദത്തിലെ ഡോക്ടർ മനുവും ഹെൽത്ത് ഇൻസ്പെക്ടർ ആയ ലാൽ കുമാർ സാറും പ്രഥമശുശ്രൂഷകളെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു.