എസ് എൻ വി എൽ പി എസ് തുമ്പോളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്  :- സയൻസ് ക്ലബ്ബ് കൺവീനർ അധ്യാപിക Smt. ജെസ്സി ഡൊമിനിക് ന്റ ആഭിമുഖ്യത്തിൽ സ്കൂളിലെ 1 മുതൽ 5 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും പ്രതിനിധികളായി ഓരോ ക്ലാസ്സിൽ നിന്നും 2 പേരെ തെരഞ്ഞെടുത്ത് 10 മെംബർ മാരാണ് ക്ലബ്ബിൽ ഉള്ളത് .           ജൂൺ 5 പരിസ്ഥിതിദിനം മുതൽ എല്ലാ ശാസ്ത്രവുമായി ,പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ  ദിനാചരണവും  സ്കൂൾ തുറന്നു പ്രവർത്തി ക്കാത്ത സാഹചര്യത്തിൽ online ആയാണ് നടത്തപ്പെട്ടു .എല്ലാ കുട്ടികളും പങ്കെടുത്ത് അവരവരുടെ ക്ലാസ് ഗ്രൂപ്പ് വഴി പരിപാടി അവതരിപ്പിച്ചു വീഡിയോ തയ്യാറാക്കി ,എല്ലാ ക്ലാസ്സിലെ ഒരുമിച്ച് പൊതുവായി ഒറ്റ വിഡിയോ തയ്യാറാക്കുകയും ചെയ്തു. സ്കൂളുകൾ പഴയപോലെ തുറന്നു പ്രവത്തിച്ചു തുടങ്ങിയപ്പോൾ ആഴ്ചയിൽ ഒരിക്കൽ കൺവീനർ ,മെമ്പർമാരായ കുട്ടികളും മീറ്റിംഗ് കൂടുകയും, പദ്ധതികൾ രൂപകൽപ്പന ചെയ്തു വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ പരീക്ഷണ, നിരീക്ഷണങ്ങൾ നടത്തുന്നു. ദേശീയ പക്ഷി നിരീക്ഷണ ദിനമായ നവംബർ- 12 ന്‌ കുട്ടികൾ പക്ഷികളെ നിരീക്ഷിച്ച് പതിപ്പ്‌ തയ്യാറാക്കുകയും ,ചെറിയ ക്ലാസിലെ കുട്ടികൾ പക്ഷി ആൽബം തയ്യാറാക്കുക യും  ചെയ്തു.  കുട്ടികളിൽ ശാസ്ത്രീയ വീക്ഷണം രൂപപ്പെടുത്തുക പരിസ്ഥിതി സൗഹാർദ മനോഭാവം വളർത്തുക ,പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലുകൾ വിവേക പൂർവ്വം ആക്കുക പ്രകൃതിയിലെ പരസ്പര വിശ്വാസം തിരിച്ചറിയുക ,ദിനം  തോറും ഉള്ള പഠനത്തെ  ബന്ധിപ്പിക്കുക , മാനവികത യില് ഊന്നിയുള്ള ശാസ്ത്ര ബോധം വളർത്തുക വ്യക്തി ശുചിത്വം ,സാമൂഹിക ശുചിത്വം ഇവ പാലിക്കുവാൻ സാധ്യമാകുന്നു , ശാസ്ത്ര മേഖലയിൽ ജീവിതം സമർപ്പിച്ചവരെ ആദരിക്കുക ഇവയെല്ലാം ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ആണ്....
  • ഐ.റ്റി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്:- ഒരു അധ്യാപികയും കൺവീനറും ഉൾപ്പെടെ പത്തുപേര് അടങ്ങുന്ന ഗ്രൂപ്പ്‌. *പ്രവർത്തനങ്ങൾ *എണ്ണൽ വിദ്യ *സംഖ്യാ റിബ്ബൺ *സ്ഥാനവിലപോക്കറ്റ് *അബാക്കസ് *ഗണിതലാബ് *അരവിന്ദഗുപ്തസ്ഥാനവില *ടെൻഫ്രെയിം *ഗണിതകേളി *ഗണിതകവിത(ചിത്രങ്ങൾ ഉൾപ്പെട്ട ) *ഗണിതക്വിസ് *ജ്യാമിതീയ രൂപങ്ങൾ *സംഖ്യാഗാനം *ഗണിതശാസ്ത്രപ്രതിഭ ദിനാചരണം *കാർട്ടൂൺ *ഗണിതവും പ്രകൃതിയും തമ്മിലുള്ള ബന്ധം കണ്ടെത്തൽ. *അളവുപകരണങ്ങൾ കണ്ടെത്തൽ പട്ടികപ്പെടുത്തൽ. *സംഖ്യാപറ്റേൺ ഗണിതലാബിൽ ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നു. എണ്ണൽ പഠിപ്പിക്കുന്നതിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുന്നു. വിവിധ രൂപങ്ങൾ ശേഖരിക്കുന്നു. നിർമ്മിക്കുന്നു. (ചാർട്ട്, തെർമോക്കോൾ, തടി, ഈർക്കിൽ കളർ പേപ്പർ തുടങ്ങിയവ.) അളവുപകരണങ്ങൾ നിർമ്മിക്കൽ, ഗണിതശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ശേഖരണം, കുറിപ്പ് തയ്യാറാക്കൽ(കണ്ടുപിടുത്തങ്ങൾ ) കുട്ടികളിൽ മതിച്ചുപറയൽ, പരസ്പ്പര ബന്ധം കണ്ടെത്തൽ,നിഗമനം രൂപീ കരിക്കൽ തുടങ്ങിയ ശേഷികൾ നേടുന്നതിനായി പ്രവർത്തിക്കുന്നു.
  • സാമൂഹ്യശാസ്ത്ര ക്ലബ് :- 📖🍃 സാമുഹ്യ ശാസ്ത്ര പഠനം🍃📖 സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും സമൂഹത്തെ മെച്ചപ്പെടുത്താനുള്ള കൂട്ടായ പരിശ്രമത്തില് ഓരോ കുട്ടിയുടെയും പങ്ക്‌ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കുട്ടിയെ പ്രാപ്തരാക്കുക എന്നതാണ് സാമുഹ്യ ശാസ്ത്ര പഠനത്തിന്റെ  ലക്ഷ്യം. കുട്ടികളിൽ സംഘബോധം സഹകരണ മനോഭാവം, സഹിഷ്ണുത, ജനാധിപത്യ ബോധം, വിമർശനചിന്ത ,പ്രതികരണശേഷി എന്നിവ വികസിക്കുന്നതിനായി ഓരോ വിദ്യാർത്ഥിക്കും പഠന അനുഭവങ്ങൾ ലഭിക്കത്തക്കവിധം ക്ലബ് നേതൃത്വത്തിൽ സെമിനാറുകളും, ഗ്രൂപ്പ് ചർച്ച,സംവാദം,അഭിമുഖം പ്രോജക്റ്റ് എന്നിവ സാമൂഹിക പങ്കാളിത്തത്തോടെ ചെയ്യുവാൻ ശ്രമിക്കുന്നത് ആണ്
  • പരിസ്ഥിതി ക്ലബ്
  • ബുസ്താനുൽ ഉലൂം അറബിക് ക്ലബ്ബ്

പി.റ്റി.എ

പി.റ്റി.എ പ്രസിഡൻ്റ് ബോണി






സ്കൂൾ വികസന സമിതി

വികസന സമിതി കൺവീനർ ശ്രീ. പി ജി ബിജു

സ്കൂളിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി സ്കൂൾ വികസന സമിതി രൂപീകരിച്ചു....

ശ്രീ. കെ ജെ പ്രവീൺ

ശ്രീ.രാജു താന്നിക്കൽ

ഇപ്പോൾ കൗൺസിലർ ശ്രീമതി. മോനിഷ ശ്യാം

തുടങ്ങിയവർ രക്ഷാധികാരികളായും

ശ്രീ. പി ജി ബിജു കൺവീനറായും  പ്രവർത്തനങ്ങൾ  നടത്തുന്നു



പൂർവ്വ വിദ്യാർത്ഥി സംഘടന

പൂർവ വിദ്യാർത്ഥി സംഘടന രക്ഷാധികാരി ശ്രീ. പി ജ്യോതിസ്

സമുന്നതരായ ഒരുപാട് പേർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്...

സാമൂഹ്യസേവന മേഖലയിൽ അതികായനായ

ശ്രീ. പി ജ്യോതിസ് രക്ഷാധികാരിയായും

ശ്രീ.എ.പി ഷൈൻ ചെയർമാനായും സേവനം ചെയ്യുന്ന  പൂർവ വിദ്യാർത്ഥി സംഘടനയും നിലവിലുണ്ട്

പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ശ്രീ.എ.പി ഷൈൻ