എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1948 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ സ്ഥാപിതമായി. ആലപ്പുഴ നഗരത്തിൻ്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി 478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, കോൺഗ്രസിന്റെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു. പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്.

മുൻ സാരഥികൾ (മാനേജർമാർ)

ശ്രീ കളത്തിൽ തമ്പി









കെ റ്റി ഭാസ്കരൻ


ഇ കെ സാവിത്രിയമ്മ

പ്രഥമ അധ്യാപകർ

ശ്രീ കരുണാകരൻ

ശ്രീ വാസുദേവപണിക്കർ

ശ്രീമതി എം ടി മീനാക്ഷികുട്ടിയമ്മ

ശ്രീമതി കെ കെ ചെല്ലമ്മ

സഹയാത്രികർ (സമുന്നത സേവകർ )

ശ്രീ.കെ ബി സത്യപ്രസാദ്


ശ്യാം കുമാർ പി എസ്സ്







ഡോ: മിനി ശ്യാം







പി.റ്റി.എ

പ്രഥമ പ്രസിഡൻറ് ശ്രീ ഗോപി

വൈസ് പ്രസി:  ശ്രീമതി ബാബുജവല്ലി

ശ്രീ എം വി ശശി മാടയിൽ

ശ്രീ അരവിന്ദാക്ഷൻ

ശ്രീ മംഗളാനന്ദൻ

ശ്രീ കെ എ റോയ്

ശ്രീ എം ബി ഷൈലജൻ

ശ്രീ പി ജി ബിജു

ശ്രീ പി ആർ ജയറാം

ശ്രീ പി സി ജോസ്

എം.പി.റ്റി.എ

ശ്രീമതി അംബികാവതി

ശ്രീമതി ജാൻസി സുധീന്ദ്രൻ

ശ്രീമതി ലിസ്സമ്മ ആന്റണി

ശ്രീമതി ജെസ്സി ബനഡിക്റ്റ്

ശ്രീമതി സോഫി അജി

മുൻ അദ്ധ്യാപകർ

ശ്രീ വാസുദേവകുറുപ്പ്

ശ്രീ നടരാജൻ

ശ്രീമതി വിശാലാക്ഷിഅമ്മ

ശ്രീമതി നളിനി

ശ്രീമതി പൊന്നമ്മ

ശ്രീമതി മീനാക്ഷിക്കുട്ടിഅമ്മ

ശ്രീമതി ദാക്ഷായണിഅമ്മ

ശ്രീമതി രാജമ്മ

ശ്രീമതി ഭാഗീരഥീ അമ്മ

ശ്രീ.സൈനുദ്ദീൻ

ശ്രീമതി ജോളി

ശ്രീമതി മിനിവാസുദേവൻ

ശ്രീമതി ശ്രീലത

ശ്രീമതി എലിസബത്ത്

ശ്രീമതി ആർ ഉഷാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ രാജു താന്നിക്കൽ (EXആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)

ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ)

ശ്രീ VP ഗോപി ( റിട്ട:ഫയർ ഓഫീസർ)

ശ്രീ ആലപ്പി സരസൻ (സംഗീതസംവിധായകൻ)

ശ്രീമതി പരിമളകുമാരി (റിട്ട: RDO)

ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൻ)

ശ്രീ ബാബു ആൻ്റണി ( പ്രശസ്ത നാടക കൃത്ത്)

ശ്രീ ആലപ്പി സുരേഷ് (ഗായകൻ)