നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം
സേവനത്തിലൂടെ സ്നേഹം പ്രകടമാക്കുന്ന ക്രിസ്തീയ മൂല്യം മുറുകെ പിടിച്ചുകൊണ്ടു കൊല്ലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ സ്‌ഥാനം നേടിയെടുത്ത കൊല്ലം രൂപത മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ പ്രഥമ കാത്തോലിക്ക രൂപതയാണ് കൊല്ലം.1329 രൂപം കൊണ്ട കൊല്ലം രൂപതയുടെ വിശ്വാസ വഴികളെ പരിപോഷിപ്പിച്ചത് മിഷനറിമാരായിരുന്നു. നിലവിലുണ്ടായിരുന്ന ജാതി വ്യവസ്ഥകളെ ഇല്ലാതാക്കാനും എല്ലാവര്ക്കും വിദ്യാഭ്യാസം നൽകാനും അവർ ശ്രമിച്ചു. അതുവഴി കൊല്ലത്തിന്റെ പുരോഗതിയും സാധ്യമായി. കൊല്ലത്തു അച്ചടി ആരംഭിച്ചതും അവരാണ്.തദ്ദേശ്ശിയനായ ആദ്യ ബിഷപ്പ് ജെറോം ഫെർണാഡെസ് കൊല്ലത്തെ വിശ്വാസ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചു.തൽഫലമായി ഇന്ന് കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന കൊല്ലം രൂപതയിൽ 62 എയ്ഡഡ് സ്കൂളുകൾ രൂപതയുടെ കീഴിലുണ്ട്. കൂടാതെ കോളേജുകൾ ഉൾപ്പെടെ ഉള്ള മറ്റു വിദ്യാഭ്യാസ സ്‌ഥാപനങ്ങളും.
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ ഇത് കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൊട്ടിയതിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അവിഭാജ്യ ഘടകമായി മാറാനും സി എഫ് എച് എസ് നു കഴിഞ്ഞു. വിദ്യാലയം സൗഹൃദം പരിപോഷിപ്പിക്കാനും കൂടിയുള്ളതാണ് എന്ന് ഓർമിപ്പിക്കുന്ന CHILDREN'S FRIEND HIGH SCHOOL മത ജാതി ഭേദമെന്യേ കൊട്ടിയം നിവാസികളുടെ ഒത്തുരുമയ്ക്കും കെട്ടുറപ്പിനും വഴി തെളിച്ചു. കൊല്ലം ബിഷപ്പ് അഭിവന്ദ്യ ജെറോം തിരുമേനിക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നതിന് ആഗ്രഹമുണ്ടായിരുന്നു . 1971 ഇൽ അക്കാലത്തു സി ഫ് എച് എസിനു നേതൃത്വം നൽകിയിരുന്ന FIH സിസ്റ്റർമാരോട് പെൺകുട്ടികൾക്ക് മാത്രമായി പുതിയ ഒരു വിദ്യാലയം തുടങ്ങാൻ ആവശ്യപ്പെട്ടു. സന്യാസ സമൂഹത്തിന്റെ മദർ ജനറൽ ജെറോം തിരുമേനി ആവശ്യപെട്ടതനുസരിച്ചു ഉടൻ സന്യാസ സമൂഹത്തിന്റെ മദർ ജനറൽ ജെറോം തിരുമേനി ആവശ്യപെട്ടതനുസരിച്ചു ഉടൻതന്നെ പെൺകുട്ടികളെ സി എഫ് എച് എസ്സിൽ നിന്നും മാറ്റി കൊട്ടിയം നിത്യ സഹായ മാതാ കോൺവെന്റിനോട് ചേർന്ന് പുതിയ സ്കൂൾ ആരംഭിച്ചു .ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.തന്നെ പെൺകുട്ടികളെ സി എഫ് എച് എസ്സിൽ നിന്നും മാറ്റി കൊട്ടിയം നിത്യ സഹായ മാതാ കോൺവെന്റ് നോട് ചേർന്ന് പുതിയ സ്കൂൾ ആരംഭിച്ചു .1972 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി(FIH) എന്ന സന്യാസിനി സമൂഹം സ്‌ഥാപിച്ചത് ഫ്രഞ്ച് മിഷനറി ആയ ലൂയിസ് ഡിപുയ ആണ് .പോണ്ടിച്ചേരി ആസ്‌ഥാനമായാണ് ഈ പ്രവർത്തനം തുടങ്ങിയത്.അഭ്യസ്ത വിദ്യയായ സ്ത്രീ കുടുംബത്തിന്റെ വിളക്ക് അതായിരുന്നു അദ്ദേഹം ലക്ഷ്യം വച്ചതു.ഇതു നടപ്പിലാക്കാൻ ഈ സന്യാസിനി സമൂഹം പ്രയത്നിച്ചു.പാവപ്പെട്ടവരെ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും ചെയ്യുക,സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക തുടങ്ങിയവയ്‌ക്കായി ഈ സന്യാസിനി സമൂഹം എന്നും നിലകൊള്ളുന്നു .
1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്.കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |