എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനമുറികൾ

സനാതന ധർമ്മ ബാലികാ വിദ്യാലയം ഏകദേശം മൂന്നേക്കറോളം വിസ്തൃതിയിൽ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. പൗരാണികത വിളിച്ചോതുന്ന നൂറ്റിപ്പതിനേഴു വർഷം പഴക്കമുള്ള നാലു കെട്ടിന്റെ പ്രൗഢ ഗാംഭീര്യമായ മുഖ്യ മണ്ഡപവും ,പുതുതായി പഴികണിപ്പിച്ച മൂന്നുനിലകളായുള്ള ആധുനിക സൗകര്യമുള്ള 14 ക്ളാസ്സ്മുറികളും ചേർന്നതാണ് ഈ സ്കൂളിൻെ്റ ക്ളാസ്സ് മുറികൾ.എല്ലാ ക്ളാസ്സ് മുറികളും സ്മാർട്ട് ക്ളാസ്സ് മുറികളാണ്.

കംപ്യൂട്ടർ ലാബ്

വളരെ വിശാലമായ ഒരു കംപ്യൂ‍ട്ടർ ലാബ് സ്ക്കൂളിന്റെ അഭിമാനമാണ്.15 ഡെസ്ക് ടോപ്പുകളും 25 ലാപ്പ്ടോപ്പുകളുമായി സുസജ്ജമായ കംപ്യൂട്ടർ അധിഷ്ഠിത പഠനമാണ് സ്ക്കൂളിൽ നടക്കുന്നത്.കുട്ടികളുടെ സൗകര്യത്തിനു അനുസൃതമായ ലാബാണ് നിർമ്മിച്ചിര്ക്കുന്നത്.

സനാതനാ ഇന്ററാക്ടീവ് സ്റ്റുഡിയോ

വി കൺസോൾ വഴി കേരളത്തിനു തന്നെ അഭിമാനമായി മാറിയ ടെക്ജെൻഷ്യ ടീം നിർമ്മിച്ചു നല്കിയ ,2019 ൽ അന്നത്തെ ധനമന്ത്രി ശ്രീ. T.M THOMAS ISSAC ഉദ്ഘാടനം നിർവഹിച്ച സനാതനാഇന്ററാക്ടീവ് സ്റ്റുഡിയോ .....സ്ക്കൂൾ പ്രോഗ്രാമുകൾ എല്ലാം തന്നെ STUDIO വഴിയാണ് പ്രക്ഷേപണം ചെയ്യുന്നത്. സ്ക്കൂൾ യു ട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും ഇവിടെ നിന്നാണ്.