എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലാസുകളിലെ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ള ക്ലാസുകളാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസം സാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ചഅധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .
ഇതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന തനത് പ്രവർത്തനങ്ങൾ
1- വായന വസന്തം
2- വായന കേളികൾ
3- വായനാ കാർഡ് നിർമ്മാണം
4- പദനിർമ്മാണം
5- വീട്ടിലെ പഠന തുടർച്ച ഉറപ്പ് വരുത്തുന്നതിനായുള്ള രക്ഷകർത്താക്കൾക്കുള്ള ക്ലാസുകൾ
6- കഥ , കവിത മത്സരങ്ങൾ
7- ബാലസഭ
8- പദാവലി നിർമ്മാണം
9- ക്ലാസ് ലൈബ്രറി
10- വർക്ക് ഷീറ്റ് നിർമ്മാണം