സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/സ്വർഗ്ഗഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/സ്വർഗ്ഗഭൂമി എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/സ്വർഗ്ഗഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വർഗ്ഗഭൂമി


പുലരിവിടർന്നുവന്നുവല്ലോ!
സുന്ദരമായൊരു ദിനംകൂടി.
കിളികളോ പൂക്കളോ ചിരിക്കുമ്പോൾ,
കുളിർമയേകുമീഎൻമനവും.
കാറ്റു വന്നൊരീണമെൻ കാതിലോതി
പൂവിൻ സൗരഭ്യം മേൻമ യേകി.
ആടുവാൻ പാടുവാൻ ഉൻമേഷമായ്
പ്രകൃതി കനിവാർന്നു നൽകുമല്ലോ.
പൊടുന്നനെ പ്രകൃതിയിൽ ഭാവമാറ്റം
മാനവർ ചെയ്യുന്ന ക്രൂരതയാൽ,
ഉയർന്നു പൊങ്ങുന്ന വൈറസുകൾ
പ്രകൃതിയെ കാർന്നുതിന്നുന്നതാണോ?
മരങ്ങൾ മുറിക്കുന്നു, മണ്ണുകൾ മാറ്റുന്നു
ഫാക്ടറിയിലെ വിടെയും വിഷ പുകകൾ.
കൂട്ടിയിടുന്നു മാലിന്യങ്ങളെല്ലാം
ഭൂമിയിലെവിടെയും പ്ലാസ്റ്റിക്കുകൾ.
ചത്തുപൊങ്ങുമീ മീനുകളെല്ലാം
വൈറസ് പടരുന്നു മാനവർക്ക്.
രോഗവിമുക്തി നേടുവാനായി
നെട്ടോട്ടമോടുന്നു അങ്ങുമിങ്ങും.
അതിജീവനത്തിന്റെ പാതയതിൽ
അതിവേഗം പടരുന്ന വൈറസിനെതിരേ
ഒന്നിച്ചു പോരാടാം നമുക്കെല്ലാം...
അണിയാം ശുചിത്വമെന്ന പൊൻചട്ട
കൈയും മുഖവും കഴുകി കഴുകി.
ഇടക്കിടെ വെള്ളം കുടിച്ചീടാം
നല്ല ഭക്ഷണം കഴിച്ചിടാം
നേടാം രോഗ പ്രതിരോധശക്തി
രക്ഷപ്പെടുവാൻ മാർഗമൊന്നല്ലോ.
സംരക്ഷിക്കാം പ്രകൃതിയെ നമുക്കൊന്നായി
എന്നും ശ്വസിക്കാംശുദ്ധവായു.
തുരത്താം വൈറസിനെ ഓരോന്നായി
വീണ്ടും വിടരുന്നു പൊൻപുലരി!
ചാഞ്ചക്കമാടുന്നു വൃക്ഷലതാദികൾ
കിളികൾ പാടുന്നു മൈലുകൾ ആടുന്നു
സന്തോഷമാർന്ന ദിനങ്ങൾ മാത്രം....

 

അഭിൻ ഡി.എൽ
5 B സെന്റ് .ജോസഫ്‌സ് .യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത