പുലരിവിടർന്നുവന്നുവല്ലോ!
സുന്ദരമായൊരു ദിനംകൂടി.
കിളികളോ പൂക്കളോ ചിരിക്കുമ്പോൾ,
കുളിർമയേകുമീഎൻമനവും.
കാറ്റു വന്നൊരീണമെൻ കാതിലോതി
പൂവിൻ സൗരഭ്യം മേൻമ യേകി.
ആടുവാൻ പാടുവാൻ ഉൻമേഷമായ്
പ്രകൃതി കനിവാർന്നു നൽകുമല്ലോ.
പൊടുന്നനെ പ്രകൃതിയിൽ ഭാവമാറ്റം
മാനവർ ചെയ്യുന്ന ക്രൂരതയാൽ,
ഉയർന്നു പൊങ്ങുന്ന വൈറസുകൾ
പ്രകൃതിയെ കാർന്നുതിന്നുന്നതാണോ?
മരങ്ങൾ മുറിക്കുന്നു, മണ്ണുകൾ മാറ്റുന്നു
ഫാക്ടറിയിലെ വിടെയും വിഷ പുകകൾ.
കൂട്ടിയിടുന്നു മാലിന്യങ്ങളെല്ലാം
ഭൂമിയിലെവിടെയും പ്ലാസ്റ്റിക്കുകൾ.
ചത്തുപൊങ്ങുമീ മീനുകളെല്ലാം
വൈറസ് പടരുന്നു മാനവർക്ക്.
രോഗവിമുക്തി നേടുവാനായി
നെട്ടോട്ടമോടുന്നു അങ്ങുമിങ്ങും.
അതിജീവനത്തിന്റെ പാതയതിൽ
അതിവേഗം പടരുന്ന വൈറസിനെതിരേ
ഒന്നിച്ചു പോരാടാം നമുക്കെല്ലാം...
അണിയാം ശുചിത്വമെന്ന പൊൻചട്ട
കൈയും മുഖവും കഴുകി കഴുകി.
ഇടക്കിടെ വെള്ളം കുടിച്ചീടാം
നല്ല ഭക്ഷണം കഴിച്ചിടാം
നേടാം രോഗ പ്രതിരോധശക്തി
രക്ഷപ്പെടുവാൻ മാർഗമൊന്നല്ലോ.
സംരക്ഷിക്കാം പ്രകൃതിയെ നമുക്കൊന്നായി
എന്നും ശ്വസിക്കാംശുദ്ധവായു.
തുരത്താം വൈറസിനെ ഓരോന്നായി
വീണ്ടും വിടരുന്നു പൊൻപുലരി!
ചാഞ്ചക്കമാടുന്നു വൃക്ഷലതാദികൾ
കിളികൾ പാടുന്നു മൈലുകൾ ആടുന്നു
സന്തോഷമാർന്ന ദിനങ്ങൾ മാത്രം....