സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

ഗണിതം,  സയൻസ്, സോഷ്യൽ, ഇംഗ്ലീഷ്, മലയാളം, അറബി, ഹിന്ദി, IT ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ നടന്നുവരുന്നു.. അധ്യയന വർഷാരംഭം തന്നെ വിഷയ അടിസ്ഥാനത്തിൽ അതാത് കൺവീനർമാരെ തിരഞ്ഞെടുത്തു. ഓരോ ദിനാ ചരണങ്ങളുംക്ലബ്ബ്കളുടെ നേതൃത്വത്തിൽ അസ്സബ്ലിയിൽനടത്തി വരുന്നു.കൂടാതെ ക്വിസ് പ്രോഗ്രാമുകളും സ്കൂൾ തല എക്സിബിഷനുകളും നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. Project, still model, working model, experiments ഇവയ്ക്ക് പല വർഷങ്ങളിൽ സബ്ജില്ലയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠന പിന്നാക്കത്തിൽ നിൽക്കുന്ന കുട്ടികളെയും ക്ലബ്‌ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്...

സയൻസ് ക്ലബ്‌

ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ്‌ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റഫോമിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു നടത്തുകയുണ്ടായി. ഈ വർഷം സ്കൂളിൽ നടത്തിയ പ്രധാന ശാസ്ത്രദിനാചരണങ്ങൾ.

പരിസ്ഥിതി ദിനം

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വീട്ടിൽ ഒരു വൃക്ഷ തൈ നേടുന്നതിനുള്ള നിർദേശങ്ങൾ നൽകി.ഒപ്പം സ്കൂൾ പരിസരത്ത് ഹെഡ്മിസ്ട്രസിന്റെ നേതൃത്ത്വത്തിൽ വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകളും, ക്വിസ് മത്സരങ്ങളും നടത്തി.

ഡോക്ടർസ് ദിനം

കോവിഡ് എന്ന മഹാമാരിക്കു ഇടയിൽ നമുക്കു താങ്ങായി നിന്ന സമൂഹത്തിലെ ഓരോ ഡോക്ടർമാരെയും ഓർക്കുവാനും, അവർക്കു ആദരവ് അറിയുക്കുന്നതിനുമായി ഈ ദിവസം പ്രയോജനപ്പെടുത്തി. ഡോക്ടർമാർക്കു ആശസകൾ അറിയിച്ചുള്ള ആശംസാകാർഡുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾക്ക് ആയി പ്രച്ഛന്ന വേഷ മത്സരം നടത്തി. സമൂഹത്തിലെ ഡോക്ടർമാരുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗങ്ങൾ അവതരിപ്പിച്ചു.

ചാന്ദ്ര ദിനം

ചന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന തരത്തിൽ ഉള്ള പരിപാടികൾ നടത്തി. ചാന്ദ്ര പരിവേഷണ രംഗത്തെ നാൾവഴികൾ പരിചയപ്പെടുത്തുന്ന ചാർട്ടുകൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ബഹിരാകാശ യാത്രികർ ആയി കുട്ടികൾ ഒരുങ്ങി അവരുടെ ജീവ ചരിത്രം അവതരിപ്പിച്ചു.

ഓസോൺ ദിനം

ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ 36 വർഷങ്ങൾ' എന്ന ഓസോൺദിനസന്ദേശവും ഉയർത്തുന്ന ആശയങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി.

ദേശീയ ഊർജ സംരക്ഷണ ദിനം

ഊർജ്ജ വിഭവങ്ങളുടെ അമിത ചൂഷണത്തിനെതിരെ പ്രവർത്തിക്കാനും ഭാവിയിലേക്കായി സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. ഉർജ്ജസംരക്ഷണ പ്രതിജ്ഞ നടത്തി. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും പ്രസംഗ മത്സരവും നടത്തി.

കോവിഡിന്റെ ഈ സാഹചര്യത്തിലും ഇതുവരെയും ശാസ്ത്രവുമായി ബന്ധപ്പെട്ട പരിപാടികൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സയൻസ് ക്ലബിന് നടത്തുന്നതിന് സാധിക്കുന്നുണ്ട്.വളർന്നു വരുന്ന കുട്ടികളെ ശാസ്ത്ര അവബോധം ഉള്ളവരാക്കി മാറ്റുന്നതിന് സയൻസ് ക്ലബ്‌ നല്ലരീതിയിൽ മേൽനോട്ടം വഹിക്കുന്നു.

പ്രവർത്തനങ്ങളിൽ ചിലതു കാണാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.

[1]

പ്രവർത്തനങ്ങളിൽ ചിലതു കാണാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയുക

https://m.facebook.com/story.php?story_fbid=123248593537251&id=100075563331570&sfnsn=wiwspmo

https://youtu.be/1XJT1ZSa-w4

ഗണിത ശാസ്ത്ര ക്ലബ്‌

  ഗണിതം എന്നും കുട്ടികൾക്ക് ഒരു കീറാമുട്ടി യാണെന്നാണ് പൊതുവെ പറഞ്ഞു വെച്ചിരിക്കുന്നത്. പക്ഷെ മനസിലാക്കി, അറിഞ്ഞു  പഠിച്ചാൽ ഗണിതത്തോളം ഇഷ്ടപെടുന്ന മറ്റൊരു വിഷയം ഉണ്ടാകില്ല കുട്ടികൾക്ക്. ഇത്തരത്തിൽ വിഷയത്തോടുള്ള ഭയം മാറ്റി ഗണിതത്തെ തങ്ങളുടെ ഇഷ്ട വിഷയമാക്കി മാറ്റുവാൻ ഉതകുന്ന രീതിയിൽ ചിട്ടപ്പെടുത്തി എടുത്തതാണ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌. ഈ അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബ്‌ ന്റെ ഉദ്ഘാടനം ഓൺലൈൻ ആയി ജൂൺ മാസത്തിൽ തന്നെ നടത്തുകയുണ്ടായി. ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക.

സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റു ക്ലബ്ബുകൾ.

1.സാമൂഹികശാസ്ത്ര ക്ലബ്‌ കൂടുതൽ  വായിക്കുവാൻ ലിങ്കിൽ അമർത്തുക.

2.വിദ്യാരംഗംകലാസാഹിത്യ വേദി കൂടുതൽ  വായിക്കുവാൻ ലിങ്കിൽ അമർത്തുക.

3.വിവിധ ഭാഷ ക്ലബ്ബുകൾ (ഹിന്ദി, മലയാളം, ഇംഗ്ലീഷ്, അറബി )

4.ഐ. ടി ക്ലബ്‌

5.ഫിലിം ക്ലബ്‌