ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു .

പരിസ്ഥിതി ദിന പോസ്റ്റർ


പരിസ്ഥിതിദിനം - ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു .

വയനാദിനം ജൂൺ 19-വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .പി എൻ പണിക്കർ അനുസ്മരണം ,കഥാ വായന ,കവിതാ പാരായണം ,രചനാ മത്സരങ്ങൾ എന്നിവ നടത്തി . ഗ്രൂപ്പുകളിൽ പ്രത്യേക ക്ലാസ് അസ്സംബ്ലികളും നടത്തി .

ബഷീർഅനുസ്മരണം-കഥകളുടെ സുൽത്താനായ ബഷീറിൻറെ അനുസ്മരണാർഥം ബഷീറിൻറെ ജീവചരിത്ര വീഡിയോ നിർമിച്ചു ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വച്ചു.ബഷീറിൻറെ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അടങ്ങിയ ആല്ബം നിർമിച്ചു .കുട്ടികൾ ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു . ബഷീറിൻറെ പ്രധാന കൃതികളിലെ ചില കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു .ബഷീറിൻറെ കൃതികൾ കുട്ടികൾ വായിച്ചു ഗ്രൂപ്പിൽ ഇടുകയും ചെയ്തു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം