ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ

സ്കൂൾ വിക്കി- പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം

നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകും എന്ന് പ്രഖ്യാപിച്ചിരുന്നു. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും, പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുന്നത്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. സ്കൂൾ വിക്കി പുരസ്കാരം 2018 എന്ന മത്സരത്തിൽ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ എന്ന നമ്മുടെ കൊച്ചു പള്ളിക്കൂടം പങ്കെടുത്തു. 15000 സ്കൂളുകൾ ഓളം അംഗങ്ങളായുള്ള സ്കൂൾവിക്കിയിൽ ഒട്ടേറെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളെ മറികടന്ന് പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.

ചെസ്സ് ചാമ്പ്യൻഷിപ്പ് 2018

ഫോർ പാലക്കാട് ജില്ലാ സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് 2018 മത്സരത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വൈഗപ്രഭ കെ.എ, സനിക. എസ്, ശ്രീയ. എസ് എന്നീ വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. ഈ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള അഭിമാനനേട്ടം കൈവരിക്കുകയും ചെയ്തു. വൈഗപ്രഭാ.എസ് സെക്കൻഡ് റണ്ണറപ്പായി തിളക്കമാർന്ന നേട്ടം കൈവരിച്ചു. സനിക.എസ് തേർട് റണ്ണറപ്പും ശ്രീയ.എസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. മെഡലുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും കരസ്ഥമാക്കി. മികച്ച വിദ്യാർഥിനികളെ വാർത്തെടുത്തതിനും, സ്കൂളിൻറെ മികവിനും വിദ്യാലയത്തിന് ഒരു ട്രോഫി കൂടി മത്സരത്തിൽ ലഭിക്കുകയുണ്ടായി.


എൽ. എസ്. എസ്. വിജയം

ജി.വി.എൽ.പി. സ്കൂളിൻറെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും കൂടി വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. 2018-19 അധ്യയനവർഷത്തിലെ നമ്മുടെ സ്കൂളിലെ ശ്രീയ. എസ്, അരാമിക. ആർ, സനിക. എസ്, വൈഗപ്രഭ. കെ.എ, സൂര്യ സുനിൽകുമാർ. എസ്, ശിവാനി. ആർ എന്നീ ആറു കുട്ടികൾ എൽ.എസ്.എസ് നേടി. നമ്മുടെ വിദ്യാലയത്തെ ചിറ്റൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൽ.എസ്.എസ് ലഭിച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. ഞങ്ങളുടെ സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകനായ പവിൽദാസാണ്.