ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 689531 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | govtlpspoovathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37306 (സമേതം) |
യുഡൈസ് കോഡ് | 32120600514 |
വിക്കിഡാറ്റ | Q87593298 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ സി കെ |
പി.ടി.എ. പ്രസിഡണ്ട് | അഞ്ചു ബി |
എം.പി.ടി.എ. പ്രസിഡണ്ട് | കെസിയ സോജൻ |
അവസാനം തിരുത്തിയത് | |
25-01-2022 | Glps37306 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പൂവത്തൂർ.ഈ സ്കൂൾ 1948 ൽ സ്ഥാപിതമായി.
ചരിത്രം
1948 ൽ സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരുന്ന ഒരു കൂട്ടം ആൾക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെ യും കൂട്ടായ്മയുടെ ഫലമായി രൂപം കൊണ്ടതാണ് ഗവൺമെന്റ് എൽ പി സ്കൂൾ പൂവത്തൂർ.പുണ്യനദിയായ പമ്പയുടെ തീരത്ത് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പൂവത്തൂർ ഗ്രാമത്തിലെ ആദ്യ ഗവൺമെന്റ് സ്ഥാപനം എന്ന ബഹുമതിയും സ്കൂളിനുണ്ട്.കൂടുതൽ ചരിത്രം അറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഈ വിദ്യാലയത്തിന് 50 സെൻറ് സ്ഥലമാണ് ഉള്ളത്. തെക്ക് കിഴക്ക് ഭാഗത്തായി L ആകൃതിയിലാണ് കെട്ടിടം . ഒരു ഓഫീസ് മുറിയും അതിനോട് ചേർന്ന് ഒരു ഹാളും ഉണ്ട്. ഹാളിലായിട്ടണ് നാല് ക്ലാസ്സുകളുടെ പഠനം നടക്കുന്നത്. ചുറ്റുമതിൽ, ടോയ്‌ലറ്റ് സൗകര്യങ്ങൾ , വൈദ്യുതീകരണം , പൈപ്പ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഡിജിറ്റൽ പഠനത്തിനായി നാല് ലാപ്ടോപ്പുകളും പ്രൊജക്ടറും ഉണ്ട്.കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അടുക്കള സൗകര്യം മെച്ചപ്പെടേണ്ടതായുണ്ട്. നിലവിലെ സൗകര്യത്തിൽ കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ശ്രദ്ധിച്ച് വരുന്നു.കൂടാതെ ഫർണിച്ചറുകൾ കുറച്ച് കൂടി ലഭ്യമാക്കേണ്ടതുണ്ട്. എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും കെട്ടിടം ഇന്നും ബാലാവസ്ഥയിൽ തന്നെയാണ്. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ആധുനികവത്കരിക്കേണ്ടതായിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ കുറച്ച്കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ട ശ്രമങ്ങൾ നടത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
പേര് | കാലയളവ് |
---|---|
ശ്രീ ജോൺ | |
ശ്രീമതി ഏലിയാമ്മ | |
ശ്രീമതി അച്ചാമ്മ | |
ശ്രീ ജോർജ്ജ് | |
ശ്രീ ഗോപാലകൃഷ്ണൻ നായർ | |
ശ്രീമതി പൊന്നമ്മ | |
ശ്രീമതി മറിയാമ്മ | |
ശ്രീമതി അന്നമ്മ മാത്യു | 2001...2005 |
ശ്രീമതി എലിസബേത്ത് | 2005..2006 |
ശ്രീമതി സരസമ്മ കെ. കെ | 2006..2009 |
ശ്രീമതി ജോളി വർഗീസ് | 2009..2011 |
ശ്രീമതി കൃഷ്ണകുമാരി എ. | 2011...2019 |
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
1.ശ്രീ.ആർ.വി പിള്ള കൊയ്പ്പള്ളിൽ ഐ എ എസ്
2.ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി ശാസ്ത്രജ്ഞൻ)
3.ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ 2018 -19
ജൂൺ 1 പ്രവേശനോത്സവം
പ്രവേശനോത്സവത്തോടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അക്ഷരങ്ങളുടെയും അറിവിന്റെയുംലോകത്തേക്ക് എത്തിയ കുരുന്നുകൾക്ക് ഉത്സവഛായയിൽ തന്നെ സ്വീകരണമൊരുക്കി. പ്രവേശനോത്സവ ഗാനം ആലാപനം, മധുരപലഹാര വിതരണം, കിറ്റ് വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി ആഘോഷിച്ചു.
ജൂൺ 5
പരിസ്ഥിതി ദിനം
പരിസ്ഥിതിയെക്കുറിച്ചും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനം
എല്ലാ ജീവനും നിലനിൽക്കാൻ ജീവസുറ്റ മണ്ണ് അത്യാവശ്യമാണ് എന്ന അവബോധം കുട്ടികളിൽ വളർത്താനായി ജൂൺ 17 മരുവത്കരണ വിരുദ്ധ ദിനമായി ആചരിച്ചു ഈ ദിനത്തോടനുബന്ധിച്ച് പച്ചക്കറികൃഷി ഹരിത നിയമാവലി പ്രഖ്യാപനം ജലശുദ്ധീകരണ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്താൻ സാധിച്ചു.
ജൂൺ 19 വായനാദിനം
വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു എല്ലാ ദിവസവും 1 15 മുതൽ 1 45 വരെയുള്ള സമയം പുസ്തകം വായനയ്ക്കായി നൽകിവരുന്നു
ജൂലൈ 1 ഡോക്ടർ ദിനം ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു അതോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി.
ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്രനിലെ കാഴ്ചകൾ എന്ന വീഡിയോ പ്രദർശനം നടത്തി കൂടാതെ പതിപ്പ് നിർമ്മാണം സാങ്കല്പിക ചാന്ദ്രയാത്ര ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.
ഒക്ടോബർ2 ഗാന്ധിജയന്തി
ഗാന്ധിജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി ഗാന്ധിജിയുടെ ആത്മകഥയിലെ രണ്ട് പ്രധാന സംഭവങ്ങൾ കുട്ടികൾ സ്കിറ്റ് ആയി അവതരിപ്പിച്ചു.
ശിശുദിനം,ക്രിസ്തുമസ്സ്റിപ്പബ്ലിക് ദിനം,മികവുത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,ഇവ എസ്. ആർ.ജി യുടെ നേതൃത്വത്തിൽപി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി..
2019..2020 അധ്യയന വർഷം ദിനാചരണങ്ങൾ എസ്. ആർ.ജി യിൽ തീരുമാനിച്ചത് അനുസരിച്ച് സമുചിതമായി നടത്തി.
2020..2021 അധ്യയന വർഷം ഓൺലൈൻ ക്ലാസ്സ് ആയിരുന്നെങ്കിലും ദിനാചരണങ്ങൾ സ്കൂൾ വാട്ട്സ് ആപ് ഗ്രൂപ്പ്,ഗൂഗിൾ മീറ്റ് ഇവ വഴി മെച്ചമായ രീതിയിൽ നടത്തി.
അദ്ധ്യാപകർ
പേര് | തസ്തിക |
1.ചന്ദ്രൻ സി. കെ. | പ്രഥമാധ്യാപകൻ |
2. സ്മിതാറാണി സി. ആർ. | പി.ഡി ടീച്ചർ |
3. റെക്സീന ശാമുവേൽ പി. | എൽ.പി.എസ്.ടി |
4.മഞ്ജുഷ എം. കെ. | എൽ.പി.എസ്.ടി |
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
-
സ്കൂൾ ഫോട്ടോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
കോഴഞ്ചേരി തിരുവല്ല പാതയിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് പൂവത്തൂർ എത്താം.
ചെങ്ങന്നൂർ കോഴഞ്ചേരി പാതയിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊല്ലംപടിയിൽ എത്തി വലത്തോട്ടുള്ള പാതയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് പൂവത്തൂർ എത്താം.പൂവത്തൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ ദൂരത്തിൽ വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37306
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ