യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്.
ഓരോ വർഷവും വാർഷികാസൂത്രണം നടത്തി സ്കൂൾ കലണ്ടർ തയ്യാറാക്കുകയും. അതിനനുസരിച്ച് ടൈം ടേബിൾ നിർമ്മിച്ച് പാഠഭാഗങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരന്തര മൂല്യ നിർണ്ണയം നടത്തി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം യഥാ സമയങ്ങളിൽ ടേം മൂല്യ നിർണ്ണയവും നടത്തുന്നു.
കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ കൂടുകയും ചെയ്യുന്നു.
പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട്. എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം നല്കി കുട്ടികളെ സ്കോളർഷിപ് നേടാൻ പ്രാപ്തരാക്കുന്നതോടൊപ്പം പിന്നാക്ക പഠിതാക്കൾക്കും പരിശീലനം നല്കുന്നുണ്ട്. ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി പൊതുവിജ്ഞാന പരിശീലനവും നല്കുന്നുണ്ട്.
ഓരോ ദിവസവും തുടങ്ങുന്നത് അന്നത്തെ പരിപാടികളുടെ ഒരു പ്ലാനിംഗ് നടത്തിക്കൊണ്ടാണ്. മോണിങ് എസ്.ആർ.ജി യിലൂടെ നടത്തിയ പ്ലാനുകൾ അന്ന് നടപ്പാക്കുകയും വൈകുന്നേരം അന്നേ ദിവസത്തെ പ്രവർത്തനങ്ങളുടെ ഒരു പിൻ നോട്ടം നടത്തുകയും ചെയ്യുന്നു. അക്കാദമിക കാര്യങ്ങൾ കുറ്റമറ്റതാക്കാൻ ഇത് വളരെയേറെ സഹായകമായിട്ടുണ്ട്.
മലയാൽ ഭാഷാ മികവിനായി ശ്രദ്ധ, മലയാളത്തിളക്കം തുടങ്ങിയ പദ്ധതികൾ വിജയകരമായി നടത്തുന്നുണ്ട്. ഗണിതം, ഇംഗ്ളീഷ് എന്നിവയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പഠനവീട് പദ്ധതി നടപ്പാക്കി.
ആമുഖം
പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.
കലോത്സവം
പോരൂരിൻറെ സമ്പന്നമായ കലാപരമ്പര്യത്തെ ഉയർത്തിപിടിക്കാൻ എന്നും ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കലാമേളയുടെ എല്ലാ വിഭാഗ മത്സരങ്ങളിലും പോരൂരിൻറെ പങ്കാളിത്തം ശ്രദ്ധേയമാണ് സബ് ജില്ലാ ജില്ലാ തലങ്ങളിൽ സ്ഥിരമായി വിജയികളാവുന്നതോടൊപ്പം സംസ്ഥാനതലത്തിലും സാന്നിദ്ധ്യമറിയിക്കാൻ കഴിയാറുണ്ട്.
- കലാമേള
കായികമേള
കുട്ടികളുടെ കായികപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി അവർക്ക് പരിശീലനം നൽകിവരുന്നുണ്ട്. സ്കൂൾ തല കായികമേളകളും വർഷാന്ത്യ മേളകളും സംഘടിപ്പിക്കുന്നതോടൊപ്പം സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് നല്ല വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്
- കായികമേള
ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള
സ്കൂൾ തലത്തിൽ തത്സമയ മത്സരങ്ങൾ നടത്തുകയും സബ് ജില്ലാ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിജയം നേടിയിട്ടുമുണ്ട്
- ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള
ഓണാഘോഷം
ഓണാഘോഷത്തിൻറെ ഭാഗമായി ഓണസ്സദ്യ, ഓണപ്പൂക്കളം, ഓണക്കളികൾ എന്നിവ നടത്താറുണ്ട്
- ഓണാഘോഷം
ക്രിസ്തുമസ്സ് ആഘോഷം
ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം എന്നിവ നടക്കാറുണ്ട്
- ക്രിസ്തുമസ്സ് ആഘോഷം
പച്ചക്കറിത്തോട്ടം
കൃഷി ഒരു സംസ്കാരമായി കാണണം എന്ന ഉദ്ദേശത്തോടെയും സ്കൂൾ ഉച്ത ഭക്ഷണത്തിന് സ്വയം നിർമ്മിച്ച പച്ചക്കറി ഉല്പന്നങ്ങൾ ഉപയോഗിക്കണം എന്ന ഉദ്ദേശത്തോടെയും കുട്ടികൾ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ സഹായവും ഇതിന് ലഭിച്ചു.
- പച്ചക്കറിത്തോട്ടം