ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22

* ശാസ്‍ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം *


*ശാസ്‍ത്ര പ‍ുസ്തകാസ്വാദനം (യ‍ു.പി.വിഭാഗം) - ഒന്നാം സ്ഥാനം - ഉത്തരാ സതീഷ് (VII)



** സർഗ്ഗ വിദ്യാലയം പദ്ധതി : 2018 - 19  : 'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **


സമഗ്ര ശിക്ഷ കേരളയുടെ സർഗവിദ്യാലയം പ്രോജക്റ്റ് 2018-19 ഭാഗമായി  സ്ത്രീമുന്നേറ്റം വിദ്യാലയത്തിലൂടെ എന്ന പ്രവർത്തന പദ്ധതിക്ക് സ്കൂളിൽ തുടക്കമിട്ടു.


കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.ഈ പശ്ചാത്തലത്തിൽ,ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും,ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തത്. കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.


അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  നവ കിരണം-ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു. തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു.


പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **


2019-20

** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം :- കഥാപ്രസംഗം (യു.പി വിഭാഗം) **

   **ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക)

പിന്നണി

  1.വിനായക്.വി (ഹാർമോണിയം) (VI)
  2.രുദ്രാക്ഷ് കുമാർ  (തബല)    (VII)
  3.ആകാശ്.എ  (ഗഞ്ചിറ)      (VI)
  4.അനശ്വര സുനിൽ (സിംബൽ)  (VII)
പ്രമാണം:District Kalolsavam.jpg
DISTRICT KALOLSAVAM -2019-20


** മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്‌കാരം **



* ഹരിപ്പാട് ഉപജില്ല കലോത്സവം *


  • ഉറ‍ുദ്ദ‍ു പദ്യം ചൊല്ലൽ (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - ര‍ുദ്രാക്ഷ് ക‍ുമാർ എച്ച്. (VII)



*ഉറ‍ുദ്ദ‍ു സംഘഗാനം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - സോനജെറോം & പാർട്ടി (V,VI & VII)



  • മോണോ ആക‍്‍ട് (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - വിനായക് വി. (VII)


  • സംഘ നൃത്തം (യ‍ു.പി.വിഭാഗം) - എ' ഗ്രേഡ് - പാർവ്വതി.എസ് & പാർട്ടി (V,VI & VII)



* എൽ.എസ്.എസ്.പരീക്ഷാ വിജയി *

ആലാപ് ആർ.ക‍ൃഷ്‍ണ



* ഹരിപ്പാട് ഉപജില്ലാ തല ശാസ്‍ത്രോത്സവം വിജയികൾ *


പ്രമാണം:Sub district sasthrolsavam 2019-20.jpg

2017-18

* ഹരിപ്പാട് ഉപജില്ലാ കലോത്സവം *

  • കഥാപ്രസംഗം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - സ‍ുക‍ൃത എസ്. (VII)


  • നാടകം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - മഹിമ എൽ & പാർട്ടി (V,VI & VII)



* ഹരിപ്പാട് ഉപജില്ലാ തല ഐ.ടി.ക്വിസ് *


രണ്ടാം സ്ഥാനം - അർജ്ജ‍ുൻ വി. നായർ (VII)


2016-17

* ഹരിപ്പാട് ഉപജില്ല തല കായികമേള: 3-ാം സ്ഥാനം * [യു.പി വിഭാഗം, ഓവറോൾ]
* ഹരിപ്പാട് ഉപജില്ല കലോത്സവം *
 തിരുവാതിര    : 3-ാം സ്ഥാനം & A ഗ്രേഡ്  [യു.പി വിഭാഗം]
 സംഘ നൃത്തം  : 3-ാം സ്ഥാനം & A ഗ്രേഡ്  [എൽ.പി വിഭാഗം]


2015-16

ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് : 1-ാം സ്ഥാനം 
                              [വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം]
                                       സംഘാടനം-ബി.ആർ.സി,ഹരിപ്പാട്


2014-15

'ബാല ശാസ്ത്ര കോൺഗ്രസ് '
   പ്രബന്ധാവതരണം    :  1-ാം സ്ഥാനം  [വീയപുരം പഞ്ചായത്ത് തലം,യു.പി വിഭാഗം]
                                   സംഘാടനം-ബി.ആർ.സി,ഹരിപ്പാട്