ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പേരൂര്ക്കട

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-11-201643040




ചരിത്രം

ഏകദേശം 1913-14 കാലഘട്ടത്തില്‍ പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയില്‍ ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തനം ആരംഭിച്ചു. പെണ്‍ക്കുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂള്‍ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതല്‍ 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തില്‍ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എല്‍.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1962-63ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തി. അന്ന് ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു.1965 മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ല്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആണ്‍കുട്ടികളെ മാറ്റുകയും ഈ സ്കൂള്‍ പൂര്‍ണമായും പെണ്‍കുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേള്‍സ് ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാര്‍ത്ഥിനിയും ആയിരുന്നു. 1974ല്‍ സര്‍ക്കാര്‍ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു.1980 കാലഘട്ടത്തില്‍ നല്ലൊരു സ്റ്റേ‍ഡിയം നിര്‍മിക്കണമെന്ന് പി.ടി.എ തീരുമാനിക്കുകയും അതെത്തുടര്‍ന്ന് ശ്രീ ‍ഡി. ചെല്ലപ്പന്‍ വൈദ്യര്‍ പ്രസിഡന്റായും ശ്രീ എസ്. സുകുമാരന്‍ സെക്രട്ടറിയായുമുള്ള പി.ടി.എ ഒരു സ്റ്റേഡിയനിര്‍മാണക്കമ്മറ്റിക്കു രൂപം കൊടുത്തു. ശ്രീ എം.പി.തങ്കമ്മ പ്രഥമാധ്യായാപികയായിരുന്ന കാലത്താണ് സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയായത്. ശ്രീമതി എം.പി.തങ്കമ്മയ്ക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1984 മാര്‍ച്ച് 6-ാം തീയതി നടന്ന ചടങ്ങില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ടി. എം.ജേക്കബ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തുു. ഹയര്‍സെക്കന്ററി വിഭാഗം ഉള്‍പ്പെടെ 715- ഓളം കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.