സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/തണൽകൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
09:21, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കൂടുതൽ വിവരങ്ങൾ എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/തണൽകൂട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ കൂട്ടം

കോവിഡ് കാലഘട്ടത്തിലും കുട്ടികളുടെ സർഗവാസനകളെയും സാഹിത്യ അഭിരുചികളെയും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് തണൽകൂട്ടം. രചനാപരമായ കാര്യങ്ങൾക്ക് പരിശീലനം നൽകുന്നതിനും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി തൂലിക എന്ന പേരിലും ചിത്രരചനക്ക് നിറം എന്ന പേരിലും പ്രസംഗ പരിപാടികൾക്ക് പ്രസംഗവേദി എന്ന പേരിലും സംഗീത പരിപാടികൾക്ക് സരിഗ എന്ന പേരിലും ഗ്രൂപ്പുകൾ പ്രത്യേകം തയ്യാറാക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് താല്പര്യമുള്ള ഗ്രൂപ്പുകളിൽ ഗൂഗിൾ മീറ്റ് പരിശീലന പരിപാടിയും ഒരുക്കുന്നു. കുട്ടികളുടെ ഉൽപ്പന്നങ്ങൾ അതാത് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും സ്കൂളിൽ നടത്തുന്ന പ്രദർശന പരിപാടികളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

സരിഗ എന്ന ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന കുട്ടികൾ സ്കൂളിൻറെ പ്രാർത്ഥന ഗാനത്തിന് നേതൃത്വം നൽകുന്നതിനും സ്കൂളിലെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ഗാനങ്ങൾ ആലപിക്കുന്നതിനും റിക്കോർഡിംഗ് സ്റ്റുഡിയോയിൽ പാടുന്നതിനുള്ള അവസരങ്ങളും ലഭിക്കുന്നുണ്ട്. യൂട്യൂബിലൂടെ ഈ ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

നിറത്തിന്റെ ഉൽപ്പന്നങ്ങൾ

നിറത്തിന്റെ ഉൽപ്പന്നങ്ങൾ
നിറത്തിന്റെ ഉൽപ്പന്നം
നിറത്തിന്റെ ഉൽപ്പന്നം
നിറത്തിന്റെ ഉൽപ്പന്നം
നിറത്തിന്റെ ഉൽപ്പന്നം

സരിഗയുടെ ഉല്പന്നം

https://youtu.be/h8UROo61J4I

Violin class