എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് 2021 -2022

2021 22 ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് മുൻ വർഷത്തെ പോലെ ഈ വർഷവും പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്ന തിലേക്കായി വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണിത്.മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുള്ളത്.വിദ്യാലയമാണ് വേദിയുടെ പ്രവർത്തന തുടക്കം. വിദ്യാരംഗം മാർഗ്ഗരേഖയിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കും വിധമാണ് ഈ വർഷത്ത പരിപാടികൾ ആസൂത്രണം ചെയ്തത്. വായനാദിനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ   ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ജീവചരിത്രക്കുറിപ്പ്, വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ, കഥാരചന,കവിതാ രചന, പ്രസംഗം, ചെറിയ ക്ലാസിലെ കുട്ടികൾ വീടുകളിൽ അക്ഷര വൃക്ഷം നിർമ്മിക്കുകയും ചെയ്തു പരിപാടികളെല്ലാം ഓൺലൈനായി നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്.ചിത്രരചനയ്ക്ക് 'കോവിഡ്കാലത്തെ ആശുപത്രി'എന്നതായിരുന്നു വിഷയം.പുസ്താകാസ്വാദനത്തൽ കോവിഡ് കാലത്തെ വിശ്രമ കാലത്ത് കുട്ടികൾ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് നിരൂപണബുദ്ധിയാ എഴുതിയ ആസ്വാദനമാണ് പരിഗണിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓൺലൈൻ ശില്പശാലകളും സംവാദങ്ങളും സംഘടിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം

 2021 22 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം 15 / 7 / 2021 നടത്തുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനം ഓൺലൈനായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും നടത്താൻ തീരുമാനിച്ചു.

വൈകുന്നേരം 7 മണിക്ക് സ്കൂളിലുള്ള മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഈ പരിപാടിയുടെ ഭാഗമായി. സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ബീന എസ് നായർ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. കവിയും ഗാനരചയിതാവും ഈ വർഷത്തെ പ്രേംനസീർ അവാർഡ് ജേതാവുമായ ശ്രീ ഹരികുമാർ ഔപചാരികമായ ഉദ്ഘാടനം നടത്തുകയുണ്ടായി. അധ്യാപികമാരായ ശ്രീമതി ബിന്ദു ടീച്ചർ ശ്രീമതി ടീച്ചർ പി ടി എ പ്രസിഡണ്ട് ശ്രീ ഷൈജു കുമാർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായിരുന്നു. നമ്മുടെ സ്കൂളിന്റെ സ്വന്തം യൂട്യൂബ് ചാനൽ ആയ സ്വര ലയ കുറിച്ച് എസ് ഐ ടി സി ഗോപകുമാർ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വിശദീകരിച്ചു കൊടുക്കുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധി പ്രണവ് കൃതജ്ഞത രേഖപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ അത്തപ്പൂക്കള ത്തിന്റെ വീഡിയോ ഫോട്ടോ എന്നിവ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഓണപ്പാട്ട്, ഓണക്കളികൾ, നാടൻ പാട്ട്, എന്നിവ ഓൺലൈനായി നടത്തുകയുണ്ടായി. കുട്ടികൾ കവിതാ പതിപ്പ് തയ്യാറാക്കി. ഓണത്തിന്റെ ഓർമ്മ പുതുക്കലായി  ഓരോ കുട്ടികളും മഹാബലി ആയി മാറുകയായിരുന്നു. കഥാരചന, കവിതാരചന കാവ്യാലാപനം, പുസ്തകാസ്വാദനം, ചിത്രരചന, ഏകാങ്ക അഭിനയം, മുതലായവ നടത്തുകയുണ്ടായി. പുസ്തക ആസ്വാദനത്തിൽ പത്താം സ്റ്റാൻഡേർഡ് പഠിക്കുന്ന അജയ് കൃഷ്ണൻ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എല്ലാ വർഷവും നവംബർ ഒന്നാം തീയതി പുരാവസ്തുക്കളുടെ പ്രദർശനവും പുസ്തകപ്രദർശനവും  നടത്താറുണ്ട്.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന വാർത്തകൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം-1