ജി.എ.എൽ.പി.എസ്. പുതുക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എ.എൽ.പി.എസ്. പുതുക്കോട് | |
---|---|
വിലാസം | |
പുതുക്കോട് പുതുക്കോട് പി.ഒ. , 678687 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | galpschool2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21225 (സമേതം) |
യുഡൈസ് കോഡ് | 32060201015 |
വിക്കിഡാറ്റ | Q64689842 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ഒ |
പി.ടി.എ. പ്രസിഡണ്ട് | ജി. നിത്യകല്യാണി |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ കുമാരി |
അവസാനം തിരുത്തിയത് | |
24-01-2022 | 21225-PKD |
ചരിത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ 1897ൽ സ്ഥാപിക്കപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ജി എ എൽ പി എസ് പുതുക്കോട്. ഏതൊരു പ്രദേശത്തെയും ചരിത്രത്തിൽ മനുഷ്യ സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നതും സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ പ്രദാനം ചെയ്യുന്നതുമായ ചില അപൂർവ്വ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. 124 വർഷങ്ങൾക്കു മുൻപ് അത്തരത്തിലുള്ള ഒരു സംഭവത്തിന് ഈ നാട് സാക്ഷ്യം വഹിക്കുകയുണ്ടായി. അക്ഷര വിദ്യയും വിദ്യാഭ്യാസവും അത്യപൂർവ്വമായി കുടിപ്പള്ളിക്കൂടങ്ങളിലൂടെ വരേണ്യ വർഗ്ഗത്തിൽ പെട്ട ചിലർക്കുമാത്രം കൈവരിക്കാം ആയിരുന്ന ഒരു സിദ്ധി വിശേഷമായി കണക്കാക്കിയിരുന്ന കാലത്ത് അക്ഷരവിദ്യയുടെ ശ്രീകോവിൽ എല്ലാവർക്കുമായി തുറന്നുകൊടുത്തു കൊണ്ട് സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണിത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ധീരവും തികച്ചും പുരോഗമനപരവുമായ ഒരു കാൽവെപ്പ് ആയിരുന്നു ഇത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ധീരനും ഉൽപതിഷ്ണവും പരോപകാര തൽപരനുമായിരുന്ന ശ്രീ. പി.കെ ഗോപാലകൃഷ്ണയ്യരുടെ നിശ്ചയദാർഢ്യം ഒന്നുമാത്രമായിരുന്നു.
48 കുട്ടികളും 2 അധ്യാപകരുമായി 1897 ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1908 ൽ സർക്കാർ അംഗീകാരം ലഭിച്ചു.തുടർന്ന് യശ:ശരീരനായ പി കെ ഗോപാലകൃഷ്ണ അയ്യർ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ഈ സ്ഥാപനത്തെ മാറ്റി സ്ഥാപിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനു മുൻഗണന നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് പഠിക്കുന്നതിന് പ്രത്യേകം സ്കൂൾ അനുവദിച്ചു അങ്ങനെ രണ്ടു കെട്ടിടങ്ങളിൽ ബോയ്സ് എലമെന്ററി സ്കൂൾ എന്നും ഗേൾസ് എലമെന്ററി സ്കൂൾ എന്നും രണ്ട് വിദ്യാലയങ്ങൾ പ്രവർത്തിച്ചു വന്നു. ഇവയുടെ ജീവാത്മാവും പരമാത്മാവും ആയിരുന്നു മാനേജരായ ശ്രീ ഗോപാലകൃഷ്ണയ്യർ.
അന്നു കാലത്ത് ഒന്നാം ക്ലാസിന് മുൻപ് ഒരു ശിശു ക്ലാസ് കൂടി ഉണ്ടായിരുന്നു. അങ്ങനെ ശിശു,ഒന്ന്, രണ്ട് എന്നീ ക്ലാസുകളും രണ്ടുവീതം അധ്യാപകരുമായി തുടങ്ങിയ ഈ വിദ്യാലയങ്ങൾ ക്രമേണ ഉയർന്ന് 1913 ൽ 55 ആൺകുട്ടികളും 58 പെൺകുട്ടികളും മൂന്ന് വീതം അധ്യാപകരും, 1927 ൽ 70 ആൺകുട്ടികളും 73 പെൺകുട്ടികളും നാലുവീതം അധ്യാപകരും, 1930 ൽ 150 ആൺകുട്ടികളും 148 പെൺകുട്ടികളും അഞ്ച് വീതം അധ്യാപകരുമായി വളർന്നുവന്നു. ബോയ്സ് എലമെന്ററി സ്കൂളിലെ ഹെഡ്മാസ്റ്റർ ശേതാരണ്യ അയ്യരും ഗേൾസ് എലമെന്ററി സ്കൂളിലെ ഹെഡ്മാസ്റ്റർ ശേഷ അയ്യരുമായിരുന്നു.
1930 ഫെബ്രുവരി 3 ന് ബോയ്സ് എലമെന്ററി സ്കൂളിൽ ശ്രീ. കെ പത്മനാഭമേനോനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. അന്നു കാലത്ത് ശ്രീ.പി കൃഷ്ണൻനായർ,ശ്രീ. എം പി കൃഷ്ണമേനോൻ,ശ്രീ.പി വി കൃഷ്ണയ്യർ,ശ്രീ കെ പി രാമകൃഷ്ണൻ നായർ എന്നിവരായിരുന്നു ഇവിടെ സഹാധ്യാപകർ.
ശ്രീ.കൃഷ്ണൻ നായർ എന്നിവരായിരുന്നു ഇവിടെ സഹാധ്യാപകർ.
ഭൗതികസൗകര്യങ്ങൾ
പുരാതനമായ പുതുക്കോട് അഗ്രഹാരത്തിന്റെ ഹൃദയ ഭാഗത്ത് മികച്ച പഠനാന്തരീക്ഷം ഉള്ള ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ് തുടങ്ങി മറ്റനേകം സൗകര്യങ്ങൾ അടങ്ങിയ ഒരു സരസ്വതീക്ഷേത്രം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വടക്കഞ്ചേരിയിൽ നിന്ന് (10 കിലോമീറ്റർ അകലെ)
കണ്ണമ്പ്ര വഴി തോട്ടുപാലം എത്തിച്ചേരുക.
തോട്ടുപാലത്തിൽ നിന്ന് അര കിലോമീറ്റർ മാത്രമാണ് സ്കൂളിലേക്കുള്ള ദൂരം.
https://maps.app.goo.gl/WkV9zoCph1fNAHcB7
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21225
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ