ടി കെ എം എം യു പി എസ് വാടയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി കെ എം എം യു പി എസ് വാടയ്ക്കൽ
വിലാസം
ആലപ്പുഴ
കോഡുകൾ
സ്കൂൾ കോഡ്35235 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
അവസാനം തിരുത്തിയത്
24-01-2022Georgekuttypb




ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും നവോത്ഥാന നായകനുമായ ശ്രീ.റ്റി.കെ.മാധവന്റെ ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.


ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും കമ്പ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്കായി ഒരു ഷട്ടിൽ കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മികച്ച നിലയിൽ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കൽ മികച്ച നിലയിൽ സ്കൗട്ടും ഗൈഡും പ്രവർത്തിക്കുന്ന സ്കൂൾ കണ്ടെത്താൻ ഒരു അമേരിക്കൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വില മതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റൻ.പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളിൽ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2000നവമ്പർ മുതൽ ഇവിടെ കമ്പ്യൂട്ടർ പഠനം തുടങ്ങി.കമ്പ്യൂട്ടർ പരിശിലിപ്പിക്കുന്നതിന് മാത്രം അധ്യാപകരെ നിയമിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും ഐ.റ്റി.മേളകളിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്ബഹുമാനപ്പെട്ട മന്ത്രി ശ്രീ.ജി.സുധാകരൻ .എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുവദിച്ച കമ്പയൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യ വേദി മികച്ചനിലയിൽ എക്കാലവും ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്.ഒരിക്കൽ റവന്യൂ ജില്ല തലത്തിൽ നടത്തിയ കഥാരചനാ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടി ഒന്നാമതെത്തി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വഴികാട്ടി

മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.

  • മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം
  • മാർഗ്ഗം 3 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 200മീറ്റർ തെക്കോട്ട് സഞ്ചരിച്ച് റെയിൽവേസ്റ്റേഷൻ തിരുവമ്പാടി റോഡിലെത്തി 600മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 700മീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം.



{{#multimaps:9.4741775,76.331601|zoom=18}}