അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർത്ത് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് അൽഫാറൂഖിയ വിശ്വസിക്കുന്നു.

എഴുപത്തിഅഞ്ച് വർഷം പിന്നിട്ട ചേരാനെല്ലൂർ അൽഫാറൂഖിയ ഹയർസെക്കന്ററിസ്കൂൾ ഈയൊരു കാഴ്ചപ്പാടിലാണ് ഓരോ വിദ്യാലയ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം കലാ കായിക മേളകൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകൾ, ക്വിസ് മൽസരം, ദിനാചരണം, ഓണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മൽസരങ്ങൾ, പഠനക്യാമ്പ്, ഫീൽഡ് ട്രിപ്പ്, തനതു പ്രവർത്തനം, പരിഹാരബോധനം, സ്കൂൾ സ്പോർട്സ് & ഗെയിംസ്, വാർഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങൾ പ്രദാനം ചെയ്തതുകൊണ്ടാണ് വിദ്യാലയം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്

സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തിൽ രൂപപ്പെടുന്ന വൈവിധ്യമാർന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും, കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിർവഹിക്കപ്പെടേണ്ടത് എന്നും കേവലമായ അറിവിനും പുറം കാഴ്ചകൾക്കുമപ്പുറം തിരിച്ചറിവിനും ഉൾക്കാഴ്ചക്കുമാണ് പ്രാധാന്യം നൽകപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് അൽഫാറൂഖിയയിലെ മികവിന്റെ ഓരോ മുദ്രകളും.

ഞങ്ങളുടെ അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക യോഗ്യത അധിക ചുമതല ചിത്രം
1 നിയാസ്. യു.എ യു.പി.എസ്.ടി ടി.ടി.സി ,ബി എ ഹിസ്റ്ററി എസ്. ആർജി കൺവീനർ

ഗണിതശാസ്ത്ര ക്ലബ് കൺവീനർ

പ്രവൃത്തി പരിചയ ക്ലബ്

2 ഫാത്തിമ സുൽത്താന യു.പി.എസ്.ടി
3 ശ്രീദേവി .ടി. യു.പി.എസ്.ടി ബി.എസ്.സി നാച്വറൽ സയൻസ്

ബി.എഡ്

സയൻസ് ക്ലബ് കൺവീനർ

നൂൺമീൽ ചാർജ്

4 സിന്ധു. പി.പി. യു.പി.എസ്.ടി ബി.എ എകണോമിക്സ്

ബി.എഡ്

ഗൈഡ്സ് ചാർജ്

സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ

5 അബദുൽ ജലീൽ കെ.എം ബി.എ ഹിന്ദി

ബി.എഡ്

കലോത്സവം

ഉച്ചഭക്ഷണം

സ്കൂൾ സുരക്ഷ സമിതി

സ്കൗട്ട് മാസ്റ്റർ

പത്തിനൊപ്പം പത്തു തൊഴിൽ

നമ്മുടെ സ്കൂളിൽ പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഏതെങ്കിലും ഒരു കൈ തൊഴിൽ പരിശീലിച്ചേ ഇവിടുന്ന് ഇറങ്ങാവൂ എന്ന സ്കൂളിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി പത്തിനൊപ്പം പത്ത് തൊഴിൽ എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.ഇതിന്റെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമ്മാണം ചോക്ക് നിർമ്മാണം, പെനോയിൽനിർമ്മാണം  സോപ്പ് ,ഹാൻഡ് വാഷ്,ഡിഷ് വാഷ്, ബുക്ക് ബൈന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ഇതിനു കീഴിൽ  രക്ഷിതാക്കൾക്കും പരിശീലനം നൽകുകയും ഒരു സ്വയം തൊഴിൽ എന്ന രൂപത്തിൽ അത് വികസിപ്പിച്ചെടുത്ത് അതിൽ നിന്നും വരുമാനം നേടുന്ന രൂപത്തിലേക്ക് രക്ഷിതാക്കളെ വളർത്തിയെടുക്കാൻ  സാധിച്ചു എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണ്