ഉള്ളടക്കത്തിലേക്ക് പോവുക

വാകമോളി എ എൽ പി എ​സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16332 (സംവാദം | സംഭാവനകൾ) (ആമുഖം)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.
വാകമോളി എ എൽ പി എ​സ്
വിലാസം
വാകമോളി

ഊരള്ളൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽvakamolialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16332 (സമേതം)
യുഡൈസ് കോഡ്32040900405
വിക്കിഡാറ്റQ64551861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല കെ എം
പി.ടി.എ. പ്രസിഡണ്ട്അനൂപ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
24-01-202216332


പ്രോജക്ടുകൾ




ചരിത്രം

വാകമോളി എ എൽ പി സ്കൂൾ‍‍‍ അരിക്കുളം ഗ്രാമപഞ്ചായത്തിലെ 6 വാർഡിൽ വാകമോളി എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1927 ൽ ‘വാകമോളി ഹിന്ദു എലിമെൻററി സ്കൂൾ’ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വാകമോളിയിലെ സി കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇവർ തന്നെയായിരുന്നു ആദ്യ അധ്യാപകരും. വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 88 വർഷം മുൻപ് സന്മനസ്സ് കാട്ടിയ സി കെ ചന്തുക്കുട്ടി കിടാവ്, ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ എന്നിവരെ ഈ ദേശത്തിന്റെ മാർഗ്ഗദർശകരായി ഇവിടുത്തുകാർ സ്മരിക്കുന്നു.വാകമോളിയിലെ ചെറുവത്ത് എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം.പിന്നീട് മാനേജർമാരിൽ ഒരാളായ സി കെ ചന്തുക്കുട്ടി കിടാവിൻറെ വാര്യർകണ്ടിയിൽ എന്ന വീട്ടിൽ വെച്ച് ക്ലാസ്സുകൾ നടത്താനും അദ്ദേഹം തയ്യാറായി.പിന്നീട് അടുത്തുളള പെരുമ്പോർ പറമ്പിലേക്ക് മാറി.തുടർന്നാണ് ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് മാറിയത്.ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു വളരെക്കാലം വിദ്യാലയം പ്രവർത്തിച്ചിരുന്നത്.ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ മാധവി അമ്മ ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

s/l പ്രധാനാധ്യാപകർ കാലയളവ്‌
1 കാവുംപുറത്ത് കുഞ്ഞിക്കേളു നായർ -
2 സി കെ ചന്തുക്കുട്ടി കിടാവ് -
3 കെ ശങ്കരൻ നായർ 1946-1978
4 കെ കുഞ്ഞിരാമൻ കിടാവ് 1978-1983
5 കെ കെ നാരായണൻ 1983-2007
6 സി സുകുമാരൻ 2007-2008
7 സി ചിത്ര 2008-2020
8 കെ എം ലൈല 2020മുതൽ
s/l അധ്യാപകർ
1 എം വി കുഞ്ഞിരാമൻ നായർ
2 സി കെ ഉണ്ണിക്കിടാവ്
3 കൃഷ്ണവാര്യർ
4 രാഘവവാര്യർ
5 കെ സി ഗോപാലൻ നായർ
6 പി കെ കണാരൻ നായർ
7 വി ബാലൻ നായർ
8 കല്ല്യാണി ടീച്ചർ
9 കൽപ്പത്തൂർ കുഞ്ഞിരാമൻ നമ്പ്യാർ
10 പി അനന്തൻ നായർ
11 എൻ സി കുഞ്ഞിക്കണ്ണൻ നായർ
12 എം പത്മനാഭൻ കിടാവ്
13 വി കുട്ട്യാലി
14 പി ജി ജോൺ
15 സെറാഫിൻ പിൻ ഹിറോ
16 പി വി കൃഷ്ണൻ നമ്പീശൻ
17 കെ ശ്രീധരൻ നായർ
18 കെ ശ്രീധരൻ
19 ജിനചന്ദ്രൻ
20 ഒ കെ വിമല
21 എഫ് കെ സൗദാബി
22 രജിന ജി ആർ
23 രാഗേഷ് ടി
24

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി ബാലൻ (പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട്)
  2. ഷിബിലു (എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥിയും അകാലത്തിൽ ദാരുണമായി മരണപ്പെട്ട വ്യക്തിയുമാണ്)

വഴികാട്ടി

{{#multimaps:11°29'54.0"N 75°43'33.6"E |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=വാകമോളി_എ_എൽ_പി_എ​സ്&oldid=1388276" എന്ന താളിൽനിന്ന് ശേഖരിച്ചത്