ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം

എഫ് എം എച്ച് എസ് എസ് കൂമ്പാറയിലെ  പരിസ്ഥിതിദിനാഘോഷം  വിവിധങ്ങളായ പരിപാടികളോടുകൂടി നടത്തി  . സ്കൂൾ അങ്കണത്തിൽ

വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ഇതിൻറെ

ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾക്കായി വിവിധ മത്സര

പരിപാടികൾ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി.

2020-21 ലെ പ്രവർത്തനങ്ങൾ

കർഷകദിനം ചിങ്ങം 1

ചിങ്ങം 1 കർഷക ദിനം സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു .സ്കൂൾ പിടിഎ കമ്മിറ്റിയുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും പഴവർഗ്ഗത്തോട്ടവും  കൂടുതൽ സമ്പുഷ്ടമാക്കിയെടുത്തു. രാവിലെ മുതൽ ഏകദേശം വൈകുന്നേരം വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളിലൂടെ നിലവിലുള്ള ചെടികൾക്ക് വളപ്രയോഗവും തോട്ടങ്ങളിൽ അനാവശ്യമായി വളർന്ന മറ്റു ചെടികൾ പറിച്ചെടുത്ത് തോട്ടം  കൂടുതൽ മനോഹരമാക്കുകയും ചെയ്തു.പുതിയതാ യി ഈ തോട്ടങ്ങളിൽ ഔഷധസസ്യങ്ങളും പച്ചക്കറികളും വാഴയും കപ്പയും കൂടാതെ ധാരാളം ചെടികളും  നട്ടുപിടിപ്പിച്ചു. അധ്യാപകർ മുഴുവൻ കർഷക വേഷത്തിൽ വിവിധ തോട്ടങ്ങളിൽ രാവിലെ മുതൽ കർഷകരായി നിന്നത് വേറിട്ട കാഴ്ചയായി.ഇതേ ദിവസം വിദ്യാർത്ഥികൾക്കായി വേറിട്ട ഒരു പ്രവർത്തനം സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥികളിൽ കൃഷിയിലുള്ള  അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ "ഞാൻ ഇഷ്ടപ്പെടുന്ന സസ്യം" എന്ന ശീർഷകത്തിൽ പരിസ്ഥിതിദിനത്തിൽ നട്ടതോ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സസ്യത്തെ പറ്റിയോ മൂന്ന് മിനിറ്റിൽ കൂടാത്ത ഒരു വീഡിയോ ഓരോ വിദ്യാർഥിയും ചെയ്ത് അവരുടെ ക്ലാസ് അദ്ധ്യാപകന് അയച്ചു കൊടുക്കാൻ പറഞ്ഞ പ്രവർത്തനമായിരുന്നു . പ്രസ്തുത സസ്യത്തിന്റെ അടുത്തുനിന്ന് കൊണ്ട് അതിന്റെ നടീൽ രീതി, വളപ്രയോഗം, ഗുണങ്ങൾ എന്നിവ വിവരിക്കാനും ആവശ്യപ്പെട്ടു .ഈ വീഡിയോക്ക് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്