എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1970 കാലഘട്ടത്തിൽ എസ്.ഡി.പി.വൈ.ഹൈസ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേൾസ് സ്കൂൾ.ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ യശ: ശരീരനായ ശ്രീ പി. ആർ.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകൻഉൾപ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ട് ഈ സ്കൂൾ 1997-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളായി ഉയർന്നു.2002-ൽ അൺ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണൽ ഹയർസെക്കന്ററിയിൽ computer Science,MLT എന്നീ കോഴ്സുകളും അൺഎയ്ഡഡ് പ്ലസ് ടു വിൽ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു. സ്കൂൾ മാനേജ്‍മെന്റും പിടിഎ തുടങ്ങിയവരുടെ സഹകരണവും കുട്ടികളുടെ പഠന പഠ്യേതര മികവ് വളർത്തുന്നതിലും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നു.