സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. ക‍ഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‍സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്‍ചവെക്കുന്നു.

2020-21 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ വർഷമായിരുന്നു. പരീക്ഷ എഴുതിയ 173 കുട്ടികളും വിജയിച്ചപ്പോൾ അതിൽ 11 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചത് വിജയത്തിന്റെ മാറ്റ് കൂട്ടി. തൊട്ട് മുൻ വർഷം 94 ശതമാനം വിജയവും 4 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചിരുന്നു.

ഇത് കൂടാതെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ എൻ എം എം എസ് പരീക്ഷയിൽ ഓരോ കുട്ടികൾ വീതം വിജയികളായി. 2019-20 വർഷം നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അജയ് ദുരൈ A ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ യശസ് സംസ്ഥാനതലത്തിലും ഉയർത്തിക്കാട്ടി

2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം
ക്ലാസ് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം തമിഴ് മീഡിയം ആകെ കുട്ടികൾ
8 62 114 13 189
9 52 87 14 153
10 64 97 8 169
ആകെ 178 288 35 501

മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 23 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്
എച്ച് എസ് ടി (മലയാളം ) :- ശ്രീമതി ബേബി ഗിരിജ, ശ്രീമതി ദീപ കെ രവി , ശ്രീ സ‍ുധീർ സി വി എച്ച് എസ് ടി (ഇംഗ്ലീഷ് ) :- ശ്രീമതി ഷർമ്മിള എം കെ, ശ്രീമതി ജീന എം ജി എച്ച് എസ് ടി (ഹിന്ദി) :- ശ്രീമതി പി കെ ഉഷാകുമാരി, ശ്രീമതി ലീല ബി എച്ച് എസ് ടി (തമിഴ്) :- ശ്രീമതി മഞ്ജു വി എച്ച് എസ് ടി (ഗണിതം) :- ശ്രീമതി ലതാകുമാരി സി ആർ, ശ്രീമതി ചിത്ര കെ, ശ്രീമതി രാഖി സി എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി ലത വി, ശ്രീമതി ജിഷി എം, ശ്രീമതി രമ്യ ഐ എച്ച് എസ് ടി (ഫിസിക്കൽ സയൻസ് ) :- ശ്രീമതി ശ്രീജ സി തമ്പാൻ, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി മഞ്ജുഷ കെ എച്ച് എസ് ടി (നാച്വറൽ സയൻസ് ):- ശ്രീമതി സുജിത്ര ഒ വി, ശ്രീമതി ജിഷ കെ ആർ ഫിസിക്കൽ എഡ്യുക്കേഷൻ :- ശ്രീ ദാസൻ എസ് തമിഴ് മീഡിയം എച്ച് എസ് ടി(ഫിസിക്കൽ സയൻസ് ):- ശ്രീമതി സജ്‍ന എ എസ് എച്ച് എസ് ടി (ഗണിതം) :- ശ്രീമതി മെറ്റിൽഡ വി എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി സീതാലക്ഷ്‍മി ആർ