എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ
വിലാസം
കിഴക്കനോതറ

കുന്നത്തുംകര പി ഒ പി.ഒ.
,
689546
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽnsskupskizhakkenothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37343 (സമേതം)
യുഡൈസ് കോഡ്32120600125
വിക്കിഡാറ്റQ87593806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ ഗോപാൽ എസ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു ശശി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ സന്തോഷ്‌
അവസാനം തിരുത്തിയത്
23-01-202237343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇരവിപേരൂർ പഞ്ചായത്തിലെ കിഴക്കനോതറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളാണ് എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് , കിഴക്കനോതറ.

പ്രമാണം:N.S.S.K.U.P.S,Kizhakkenothera1
school

ചരിത്രം

1953ൽ സ്ഥാപിതമായ ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ 7,8,9 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് ഈ സ്കൂൾ സ്ഥാപിതമായത് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി സ്കൂളിനായുള്ള കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കിഴക്കനോതറ എൻ എസ് എസ് കരയോഗത്തിന്റെ പ്രവർത്തന പരിധിയിലുള്ള ഈ സ്കൂൾ ഗ്രാമ മധ്യത്തിൽ തന്നെ 2.30 ഏക്കർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത് .മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്.5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ്‌ റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു കിണറും അതോടൊപ്പം എല്ലാ വിധ വാട്ടർ ഫെസിലിറ്റിയും ഉണ്ട് .വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ് .സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഓഡിറ്റോറിയം പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്.
  • സയൻസ് ക്ലബ്.
  • സാമൂഹ്യശാസ്ത്ര ക്ലബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൈവ വൈവിദ്ധ്യ ഉദ്യാനം.
  • ഇംഗ്ലീഷ് ക്ലബ്

മികവുകൾ

വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, എന്നിവയും ഗണിത വിജയം , ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ പരിശീലനവും നടന്നുവരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. LSS,USS സ്കോളർഷിപ്പുകൾക്ക്പരിശീലനം , ഭാഷാ അസംബ്ലി, ദിനാചരണങ്ങൾ എന്നിവ മികച്ച രീതിയിൽ നടന്നു വരുന്നു . സമൂഹത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം ഈ സ്കൂളിനെയും ബാധിച്ചു എങ്കിലും അധ്യാപകരുടെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമത്തിലൂടെ സ്കൂളിന്റെ നിലവാരം മെച്ചപ്പെട്ടുവരുന്നു. ഓരോ കുട്ടിയുടേയും കുടുംബ പശ്ചാത്തലം മനസ്സിലാക്കി കൊണ്ട് അവരോട് ഇടപെടുന്ന അധ്യാപകരും ജീവനക്കാരുമാണ് ഈ സ്കൂളിന്റെയും പുരോഗതിക്ക് പ്രധാനകാരണം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഓരോ കുട്ടിയേയും ശ്രദ്ധിക്കുന്നുവെന്നതും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഓരോ കുട്ടിയിലുമുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് സ്കൂൾ നടപ്പിലാക്കിവരുന്ന പദ്ധതികളെല്ലാം തന്നെ വിജയത്തിൽ എത്തുന്നു .

മുൻസാരഥികൾ

ശ്രീമതി.ലക്ഷ്മികുട്ടിയമ്മ

ശ്രീമതി.സുമതിയമ്മ

ശ്രീമതി.കെ ആർ സുജാത

ശ്രീമതി.ശോഭനാകുമാരി പി ആർ

ദിനാചരണങ്ങൾ 2021-22

അദ്ധ്യാപകർ

സോണിയ ഗോപാൽ എസ്

ആശാകുമാരി കെ

സൗമ്യ എസ് നായർ

അമ്പിളി ബി നായർ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

ചെങ്ങന്നൂരിൽ നിന്ന് 2 മാർഗ്ഗേന കിഴക്കനോതറയിൽ ഏത്തിച്ചേരാൻ സാധിക്കും.

  • ചെങ്ങന്നൂരിൽനിന്ന് പുത്തൻകാവ്,ഇടനാട്പാലം വഴി ഇരവിപേരൂർ പാതയിൽ.ഓതറ വഴി വടികുളം ജംഗ്ഷനിൽ എത്താം.
  • ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴി ഓതറ ആൽത്തറ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട്  1/2 കിലോമീറ്റർ  സഞ്ചരിചു പഴയകാവ്‌ ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞു ഇടത്തോട്ട് ഉള്ള റോഡിൽ കൂടി മാമൂട് ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞു നേരെ  1/2 കിലോമീറ്ററിനുള്ളിൽ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു


https://goo.gl/maps/kt3G2Dx6YhTJuha68