ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വികസന പദ്ധതി(വിഷൻ 2030).

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) ('ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി.

പ്രധാന നിർദ്ദേശങ്ങൾ.

സമ്പൂർണ ലാബുകൾ - കമ്പ്യൂട്ടർ ലാബിന് പുറമെ, സയൻസ് ലാബ്, ഗണിത ലാബ്,

ലാംഗ്വേജ് ലാബ്, ഡിജിറ്റൽ സ്റ്റുഡിയോ ( സ്കൂൾ ചാനൽ, സ്കൂൾ റേഡിയോ സ്‌റ്റേഷൻ

എന്നിവക്ക്) ഡിജിറ്റൽ ഇന്റെറാക്ടീവ് ലാബ് ( കോഴിക്കോട് മെഡിക്കൽ കോളേജ്

ഹൈസ്ക്കൂൾ മാതൃക ) തുടങ്ങിയവ സജ്ജീകരിക്കൽ.

പുതിയ കെട്ടിടം - പഴയ ഓടിട്ട കെട്ടിടം പൊളിച്ച് മാറ്റി 3 നിലകളിലായി 14 ക്ലാസ്സ്

മുറികളും പ്രീ-പ്രൈമറി ഹാളും സജ്ജീകരിക്കൽ

ആധുനിക അടുക്കള നിർമിക്കൽ... ( സ്റ്റോർ റൂം, സ്റ്റീം അടുപ്പ്, വിതരണകൗണ്ടർ,

റഫ്രിജറേറ്റർ, ഗ്രൈന്റെർ, പ്യൂരിഫെയ്ഡ് വാട്ടർ, etc എന്നിവ ഉൾപ്പെടെ )